Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
radianറേഡിയന്‍.കോണളവിന്റെ SI ഏകകം. വ്യാസാര്‍ധത്തിനു തുല്യ നീളമുള്ള ഒരു ചാപം കേന്ദ്രത്തില്‍ സൃഷ്‌ടിക്കുന്ന കോണ്‍ ഒരു റേഡിയന്‍ ആണ്‌. ഏകദേശം 57 0 17 ′ആണ്‌.
radiant fluxxകോണളവിന്റെ SI ഏകകം.വ്യാസാര്‍ധത്തിനു തുല്യ നീളമുള്ള ഒരു ചാപം കേന്ദ്രത്തില്‍ സൃഷ്‌ടിക്കുന്ന കോണ്‍ ഒരു റേഡിയന്‍ ആണ്‌. ഏകദേശം 57 0 17 ′ആണ്‌.
radiationxറേഡിയന്‍ എക്സ്വ്യാസാര്‍ധത്തിനു തുല്യ നീളമുള്ള ഒരു ചാപം കേന്ദ്രത്തില്‍ സൃഷ്‌ടിക്കുന്ന കോണ്‍ ഒരു റേഡിയന്‍ ആണ്‌. ഏകദേശം 57 0 17 ′ആണ്‌.
radicalറാഡിക്കല്‍ (chem) ഒരു തന്മാത്രയിലെ രാസബന്ധനം പൊട്ടുന്നതു വഴി ഉണ്ടാകുന്ന ചാര്‍ജിതമോ, അല്ലാത്തതോ ആയ, സ്വതന്ത്ര നിലനില്‍പുള്ള ഘടകം. ഉദാ: ഒരു മീഥേന്‍ തന്മാത്രയിലെ C-H ബന്ധനം പൊട്ടുമ്പോള്‍ ഒരു മീഥൈല്‍ റാഡിക്കലും ഹൈഡ്രജന്‍ റാഡിക്കലും ഉണ്ടാകുന്നു. ഒരു ലവണത്തിലെ ധനറാഡിക്കലിനെ ബേസിക്‌ റാഡിക്കല്‍ എന്നും ഋണറാഡിക്കലിനെ അസിഡിക്‌റാഡിക്കല്‍ എന്നും പറയുന്നു. ഉദാ: NH4Cl→NH4++Cl, NH4+ ബേസിക്‌ റാഡിക്കല്‍, Cl അസിഡിക്‌ റാഡിക്കല്‍. കരണി. (math)radical sign നോക്കുക.
radical signകരണീചിഹ്നം.മൂലത്തെ കുറിക്കുന്ന അടയാളം. √ആണ്‌ കരണീ ചിഹ്നം. എന്നത്‌ xന്റെ n-ാമത്തെ മൂലത്തെ സൂചിപ്പിക്കുന്നു. x നെ ബേസ്‌ അല്ലെങ്കില്‍ കരണ്യം എന്നും പറയുന്നു.
radicandകരണ്യംകരണ്യം radical sign നോക്കുക.
radicleബീജമൂലം.ഭ്രൂണത്തിലെ വളര്‍ന്ന്‌ വേരായി തീരുന്ന ഭാഗം.
radio active decayറേഡിയോ ആക്‌റ്റീവ്‌ ക്ഷയം. ആല്‍ഫാ, ബീറ്റാ, ഗാമാ വികിരണങ്ങള്‍ ഉത്സര്‍ജിച്ചുകൊണ്ടോ സ്വയം വിഘടിച്ചുകൊണ്ടോ ഒരു റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥം മറ്റൊരു പദാര്‍ഥമായി മാറുന്ന പ്രവര്‍ത്തനം. ക്ഷയത്തിന്റെ നിരക്ക്‌ തല്‍സമയത്തുള്ള റേഡിയോ ആക്‌റ്റീവ്‌ ആറ്റങ്ങളുടെ എണ്ണത്തിനു ആനുപാതികമായിരിക്കും. ക്ഷയനിരക്ക്‌ = λN. അനുപാത സ്ഥിരാങ്കം λ ക്ഷയസ്ഥിരാങ്കം ( decay constant) എന്നറിയപ്പെടുന്നു.
radio astronomyറേഡിയോ ജ്യോതിശാസ്‌ത്രം.റേഡിയോ തരംഗങ്ങള്‍ ഉത്സര്‍ജിക്കുന്ന വാനവസ്‌തുക്കളെക്കുറിച്ചുള്ള പഠനം. റേഡിയോ ടെലിസ്‌കോപ്പുകള്‍ ഇതിനായി ഉപയോഗിക്കുന്നു. 1930 ല്‍ കാള്‍ ജാന്‍സ്‌കി തുടക്കം കുറിച്ചു.
radio carbon datingറേഡിയോ കാര്‍ബണ്‍ കാലനിര്‍ണയം.-
radio isotopeറേഡിയോ സമസ്ഥാനീയം.റേഡിയോ ആക്‌റ്റീവതയുള്ള സമസ്ഥാനീയങ്ങള്‍. ഉദാ: U235, U238
radio sondeറേഡിയോ സോണ്ട്‌.അന്തരീക്ഷ സ്ഥിതി വിവരങ്ങള്‍ അളന്ന്‌ പ്രഷണം ചെയ്യുന്നതിനുള്ള ഒരു ബലൂണ്‍ വഹിത ഉപകരണം. താപനില, മര്‍ദം, ആര്‍ദ്രത എന്നിവ അളക്കാനുള്ള സംവിധാനങ്ങളും വിവരങ്ങള്‍ റേഡിയോ തരംഗം വഴി ഭൂമിയിലേക്ക്‌ പ്രഷണം ചെയ്യാനുള്ള സംവിധാനവും അടങ്ങിയതാണ്‌ ഈ ഉപകരണം.
radio telescopeറേഡിയോ ദൂരദര്‍ശിനി.റേഡിയോ ദൂരദര്‍ശിനി.
radio wavesറേഡിയോ തരംഗങ്ങള്‍.ഏതാനും മില്ലിമീറ്ററില്‍ കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ള വിദ്യുത്‌കാന്തിക തരംഗങ്ങള്‍. പ്രധാനമായും വാര്‍ത്താ വിനിമയത്തിന്‌ ഉപയോഗിക്കുന്നു.
radioactive ageറേഡിയോ ആക്‌റ്റീവ്‌ പ്രായം.ഒരു പ്രാചീന വസ്‌തുവില്‍ നിന്നുള്ള റേഡിയോ ആക്‌റ്റീവ്‌ വികിരണ തീവ്രതയെ ആധാരമാക്കി നിര്‍ണയിക്കുന്ന പ്രായം. radiometric dating നോക്കുക.
radioactive seriesറേഡിയോ ആക്‌റ്റീവ്‌ ശ്രണി.റേഡിയോ ആക്‌റ്റീവത മൂലം ഒരാറ്റം തുടര്‍ച്ചയായ ക്ഷയത്തിന്‌ വിധേയമായി അണുഭാരം കുറഞ്ഞ ആറ്റങ്ങളായി മാറുകയും ഒടുവില്‍ സ്ഥിരതയുള്ള ഒരു ആറ്റത്തില്‍ എത്തി നില്‍ക്കുകയും ചെയ്യുന്ന പരമ്പര. പ്രകൃത്യാ ഇത്തരം മൂന്നു ശ്രണികളുണ്ട്‌. 1. തോറിയം ശ്രണി, 2. ആക്‌റ്റീനിയം ശ്രണി, 3. യുറേനിയം ശ്രണി. കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്ന ശ്രണിയാണ്‌ നെപ്‌ട്യൂണിയം ശ്രണി.
radioactive tracerറേഡിയോ ആക്‌റ്റീവ്‌ ട്രസര്‍.-
radioactivityറേഡിയോ ആക്‌റ്റീവത.ഒരു മൂലകം അണുകേന്ദ്രഘടകങ്ങളുടെ ഉത്സര്‍ജനം വഴി, മറ്റൊരു മൂലകമോ, അതിന്റെ തന്നെ ഐസോടോപ്പോ ആയി മാറുന്ന പ്രക്രിയ. ഇതാണ്‌ റേഡിയോ ആക്‌റ്റീവ്‌ ക്ഷയം. ആല്‍ഫാ, ബീറ്റാ കണങ്ങളാണ്‌ സാധാരണ ഉത്സര്‍ജിക്കപ്പെടുന്നത്‌. ഇവയെ തുടര്‍ന്ന്‌ ഗാമാകിരണങ്ങളും ഉത്സര്‍ജിക്കപ്പെടുന്നു. റേഡിയോ ആക്‌റ്റീവത രണ്ടു വിധത്തില്‍ ഉണ്ട്‌. 1. natural radioactivity സ്വാഭാവിക റേഡിയോ ആക്‌റ്റീവത: ബാഹ്യ പ്രരണ കൂടാതെ നടക്കുന്ന സ്വയം വിഘടനം. 2. artificial radioactivity കൃത്രിമ റേഡിയോ ആക്‌റ്റീവത.
radiolarian chertറേഡിയോളേറിയന്‍ ചെര്‍ട്‌.radiolarite റേഡിയോളറൈറ്റ്‌ നോക്കുക.
radiolariteറേഡിയോളറൈറ്റ്‌.സമുദ്രത്തില്‍ ഒരിനം പ്ലവകങ്ങളുടെ അവശിഷ്‌ടങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന ശില. ന്യൂ സത്തൗ്‌ വെയ്‌ല്‍സിലെ 3000 മീറ്റര്‍ കനമുള്ള ശിലാരൂപീകരണമാണ്‌ ഉത്തമ മാതൃക.
Page 230 of 301 1 228 229 230 231 232 301
Close