Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
radiolysisറേഡിയോളിസിസ്‌.അയണീകരണ റേഡിയേഷന്റെ സഹായത്താല്‍ നടക്കുന്ന രാസപ്രതിപ്രവര്‍ത്തനം.
radiometric datingറേഡിയോ കാലനിര്‍ണയം.പാറകളുടെയും പുരാവസ്‌തുക്കളുടെയും പഴക്കം നിര്‍ണയിക്കുന്ന പ്രക്രിയ. റേഡിയോ ആക്‌റ്റീവതയെ അടിസ്ഥാനമാക്കിയാണ്‌ പ്രധാനമായും കാലനിര്‍ണയം നടത്തുന്നത്‌. വസ്‌തുവിലടങ്ങിയിരിക്കുന്ന റേഡിയോ ആക്‌റ്റീവ്‌ പദാര്‍ത്ഥത്തിന്റെ അളവും അത്‌ ക്ഷയിച്ചുണ്ടാകുന്ന സ്ഥിര മൂലകത്തിന്റെ അളവും തിട്ടപ്പെടുത്തിയാണ്‌ കാലനിര്‍ണയം നടത്തുന്നത്‌. ഇവ തമ്മിലുള്ള അനുപാതവും റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥത്തിന്റെ അര്‍ധായുസ്സും അറിയാമെങ്കില്‍ പുരാവസ്‌തുവിന്റെ കാലം ഏതാണ്ട്‌ കൃത്യമായി നിര്‍ണയിക്കാം. ഏത്‌ റേഡിയോ ആക്‌ടീവ്‌ പദാര്‍ഥത്തെ ആശ്രയിച്ചാണോ കാലനിര്‍ണയം, അതിനെ ആസ്‌പദമാക്കി കാര്‍ബണ്‍-14 കാലനിര്‍ണയം, പൊട്ടാസിയം-ആര്‍ഗണ്‍ കാലനിര്‍ണയം, യുറേനിയം-ലെഡ്‌ കാലനിര്‍ണയം, റുബീഡിയം-സ്‌ട്രാണ്‍ഷിയം കാലനിര്‍ണയം, തോറിയം-ലെഡ്‌ കാലനിര്‍ണയം എന്നിങ്ങനെ വിവിധ രീതികളുണ്ട്‌. isotopic dating എന്നും പറയുന്നു.
radiometryവികിരണ മാപനം.ദൃശ്യപ്രകാശമുള്‍പ്പെടെയുള്ള വികിരണങ്ങളുടെ തീവ്രത അളക്കല്‍.
radiusവ്യാസാര്‍ധംആരം. 1. വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്ന്‌ വൃത്തത്തിലേക്കുള്ള ദൂരം. 2. ഗോളത്തിന്റെ കേന്ദ്രത്തില്‍ നിന്ന്‌ ഗോളപ്രതലത്തിലേക്കുള്ള ദൂരം.
radius of curvatureവക്രതാ വ്യാസാര്‍ധം.ഒരു ലെന്‍സിന്റെ പ്രതലം അല്ലെങ്കില്‍ ദര്‍പ്പണം ഏത്‌ ഗോളത്തിന്റെ ഭാഗമാണോ അതിന്റെ വ്യാസാര്‍ധം. പൊതുവേ ഏതു വക്ര പ്രതലവും ഒരു ഗോളത്തിന്റെ ഭാഗമായി എടുക്കാം. ഈ വക്രപ്രതലങ്ങള്‍ക്കെല്ലാം വക്രവ്യാസാര്‍ധവും ഉണ്ടാവും. വക്രചലനപാതയുടെ വക്രതാ വ്യാസാര്‍ധവും ഇപ്രകാരം തന്നെ നിര്‍വചിച്ചിരിക്കുന്നു.
radius of gyrationഘൂര്‍ണന വ്യാസാര്‍ധം.ഒരു വസ്‌തുവിന്റെ ജഡത്വാഘൂര്‍ണത്തിന്‌ ദ്രവ്യമാനവുമായുള്ള അനുപാതത്തിന്റെ വര്‍ഗമൂലം ( K). നിര്‍ദ്ദിഷ്‌ട വസ്‌തുവിനോട്‌ തുല്യമായ ദ്രവ്യമാനമുള്ള ഒരു കണം ആധാരഅക്ഷത്തില്‍ നിന്ന്‌ K ദൂരത്തില്‍ വച്ചാല്‍ അതിന്റെ ജഡത്വാഘൂര്‍ണം വസ്‌തുവിന്റെ ജഡത്വാഘൂര്‍ണത്തിന്‌ തുല്യമായിരിക്കും.
radius vectorധ്രുവീയ സദിശം.ധ്രുവീയ നിര്‍ദേശാങ്ക വ്യവസ്ഥയില്‍ ഒരു ബിന്ദുവിന്റെ സ്ഥാനം കുറിക്കുന്ന സദിശം. ധ്രുവത്തില്‍ നിന്ന്‌ ബിന്ദുവിലേക്ക്‌ വരയ്‌ക്കുന്ന സദിശരേഖ.
radix മൂലകം.( maths) സ്ഥാനീയ സംഖ്യാ വ്യവസ്ഥയില്‍ സംഖ്യയെ പ്രതിനിധീകരിക്കാന്‍ വേണ്ട അക്കങ്ങള്‍ (പൂജ്യം ഉള്‍പ്പെടെ). ദശാംശ വ്യവസ്ഥയില്‍ 0, 1, 2..... എന്നിങ്ങനെ 10 അക്കങ്ങളും ദ്വിചര വ്യവസ്ഥയില്‍ 0, 1 എന്നിങ്ങനെ രണ്ട്‌ അക്കങ്ങളും ആണ്‌ മൂലകം.
radulaറാഡുല.പല മൊളസ്‌കുകളുടെയും വായയ്‌ക്കകത്തു കാണുന്ന ഉരക്കടലാസ്‌ പോലുള്ള നാക്ക്‌.
rain forestsമഴക്കാടുകള്‍.ഉഷ്‌ണമേഖലാ പ്രദേശത്ത്‌ നന്നായി മഴകിട്ടുന്ന സ്ഥലങ്ങളില്‍ തഴച്ചുവളരുന്ന നിബിഡവനങ്ങള്‍.
rain guageവൃഷ്‌ടിമാപി.മഴ അളക്കുന്ന ഉപകരണം.
rain shadow മഴനിഴല്‍.മഴനിഴല്‍.
RAMറാം.Random Access Memory. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയില്‍ ഉപയോഗിക്കുന്ന, ic കളാല്‍ നിര്‍മ്മിതമായ മെമ്മറി. ഇവയിലാണ്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ സജീവമാകുന്ന പ്രാഗ്രാമുകളും ഓപ്പറേറ്റിംഗ്‌ സിസ്റ്റവും നിലനില്‍ക്കുന്നത്‌. പവര്‍ ഓഫാകുന്നതോടെ ഈ മെമ്മറിയില്‍ നില്‍ക്കുന്ന ഡാറ്റ മാഞ്ഞുപോകുന്നു.
Raman effectരാമന്‍ പ്രഭാവം.ചില ദ്രാവകങ്ങളിലും ഖരപദാര്‍ഥങ്ങളിലും വിദ്യുത്‌കാന്തിക വികിരണങ്ങള്‍ക്ക്‌ പ്രകീര്‍ണനം സംഭവിക്കുമ്പോള്‍ പ്രകീര്‍ണിത വികിരണത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്ന പ്രതിഭാസം. ഇങ്ങനെയുണ്ടാകുന്ന സ്‌പെക്‌ട്രമാണ്‌ രാമന്‍ സ്‌പെക്‌ട്രം. രാമന്‍ സ്‌പെക്‌ട്രത്തില്‍, പതിക്കുന്ന വികിരണത്തിന്റെ ആവൃത്തിയെക്കാള്‍ കൂടുതലും കുറവും ഉള്ള ആവൃത്തികളുണ്ടാകും. ആവൃത്തി കുറഞ്ഞവയെ സ്റ്റോക്ക്‌ രേഖകള്‍ എന്നും കൂടിയവയെ ആന്റി സ്റ്റോക്ക്‌ രേഖകള്‍ എന്നും പറയുന്നു. ഈ രേഖകള്‍ക്ക്‌ മൊത്തത്തില്‍ രാമന്‍ രേഖകള്‍ എന്നു പറയുന്നു.
ramiformശാഖീയം.ശാഖകളുള്ളത്‌.
randomഅനിയമിതം.യാദൃച്ഛികമായിട്ടുള്ള. ഉദാ: അനിയമിത സംഭവം, അനിയമിത സാമ്പിള്‍.
Raney nickelറൈനി നിക്കല്‍.നിക്കല്‍ അലൂമിനിയം ലോഹസങ്കരത്തിലെ അലൂമിനിയം, സോഡിയം ഹൈഡ്രാക്‌സൈഡ്‌ ലായനിയുമായി പ്രതിപ്രവര്‍ത്തിച്ച്‌ നീക്കം ചെയ്‌താല്‍ ലഭിക്കുന്ന നിക്കല്‍. സ്‌പോഞ്ചു പോലുള്ള ഈ നിക്കലില്‍ നൈട്രജന്‍ തന്മാത്രകള്‍ കുടുക്കപ്പെട്ടിരിക്കും. ഒരു നിരോക്‌സീകാരിയാണ്‌.
range 1. (phy)സീമപരാസം. ഒരു ഗണത്തില്‍ ഏറ്റവും ചെറുതും ഏറ്റവും വലുതും തമ്മിലുള്ള വ്യത്യാസം. ഉദാ: നമുക്കു കേള്‍ക്കാന്‍ കഴിയുന്ന ശബ്‌ദാവൃത്തിയുടെ സീമ 20Hz-20,000Hz ആണ്‌. 2. (math) രംഗം. function നോക്കുക.
rank of coalകല്‍ക്കരി ശ്രണി.കല്‍ക്കരിയില്‍ കാര്‍ബണ്‍ അടങ്ങിയിരിക്കുന്നതിന്റെ തോതനുസരിച്ചുള്ള വര്‍ഗീകരണം. മണ്ണിനടിയില്‍ താപം, മര്‍ദ്ദം, രാസമാറ്റം എന്നിവയ്‌ക്ക്‌ വിധേയമായി സസ്യാവശിഷ്‌ടങ്ങളാണ്‌ കാര്‍ബണീകരിക്കപ്പെടുന്നത്‌. പീറ്റ്‌, ലിഗ്നൈറ്റ്‌, ബിറ്റുമിനസ്‌ കല്‍ക്കരി, അന്ത്രസൈറ്റ്‌ എന്നീ ക്രമത്തിലാണ്‌ ശ്രണീകരണം.
Raoult's lawറള്‍ൗട്ട്‌ നിയമം.ബാഷ്‌പശീലമില്ലാത്തതും ലായനിയില്‍ അയണീകരിക്കാത്തതുമായ ഒരു ലേയം ഒരു ലായകത്തിന്റെ ബാഷ്‌പ മര്‍ദ്ദത്തില്‍ ആപേക്ഷികമായി ഉണ്ടാക്കുന്ന കുറവ്‌, ലായനിയിലെ ലേയത്തിന്റെ മോള്‍ അംശത്തിന്‌ തുല്യമായിരിക്കും. നേര്‍ത്ത ലായനികള്‍ക്കാണ്‌ ഈ നിയമം ബാധകമായിട്ടുള്ളത്‌.
Page 231 of 301 1 229 230 231 232 233 301
Close