റാസമീകരണം.
പ്രകാശിത ക്രിയത പ്രദര്‍ശിപ്പിക്കുന്ന ഒരു സംയുക്തത്തിന്റെ പ്രകാശിക ക്രിയ ഇല്ലാതായി തീരുന്ന പ്രക്രിയ. മൊത്തം സംയുക്തത്തിന്റെ അര്‍ധഭാഗം വിപരീത ഘൂര്‍ണനമുണ്ടാക്കുന്ന ഐസോമര്‍ ആയി മാറുന്നതുകൊണ്ടാണ് റാസമീകരണം നടക്കുന്നത്. പ്രകാശിക ക്രിയത പ്രദര്‍ശിപ്പിക്കുന്ന സംയുക്തം ചൂടാക്കുമ്പോഴോ, താപപ്രവര്‍ത്തന വിധേയമാക്കുമ്പോഴോ റാസമീകരണം നടക്കാം.