radiometric dating

റേഡിയോ കാലനിര്‍ണയം.

പാറകളുടെയും പുരാവസ്‌തുക്കളുടെയും പഴക്കം നിര്‍ണയിക്കുന്ന പ്രക്രിയ. റേഡിയോ ആക്‌റ്റീവതയെ അടിസ്ഥാനമാക്കിയാണ്‌ പ്രധാനമായും കാലനിര്‍ണയം നടത്തുന്നത്‌. വസ്‌തുവിലടങ്ങിയിരിക്കുന്ന റേഡിയോ ആക്‌റ്റീവ്‌ പദാര്‍ത്ഥത്തിന്റെ അളവും അത്‌ ക്ഷയിച്ചുണ്ടാകുന്ന സ്ഥിര മൂലകത്തിന്റെ അളവും തിട്ടപ്പെടുത്തിയാണ്‌ കാലനിര്‍ണയം നടത്തുന്നത്‌. ഇവ തമ്മിലുള്ള അനുപാതവും റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥത്തിന്റെ അര്‍ധായുസ്സും അറിയാമെങ്കില്‍ പുരാവസ്‌തുവിന്റെ കാലം ഏതാണ്ട്‌ കൃത്യമായി നിര്‍ണയിക്കാം. ഏത്‌ റേഡിയോ ആക്‌ടീവ്‌ പദാര്‍ഥത്തെ ആശ്രയിച്ചാണോ കാലനിര്‍ണയം, അതിനെ ആസ്‌പദമാക്കി കാര്‍ബണ്‍-14 കാലനിര്‍ണയം, പൊട്ടാസിയം-ആര്‍ഗണ്‍ കാലനിര്‍ണയം, യുറേനിയം-ലെഡ്‌ കാലനിര്‍ണയം, റുബീഡിയം-സ്‌ട്രാണ്‍ഷിയം കാലനിര്‍ണയം, തോറിയം-ലെഡ്‌ കാലനിര്‍ണയം എന്നിങ്ങനെ വിവിധ രീതികളുണ്ട്‌. isotopic dating എന്നും പറയുന്നു.

More at English Wikipedia

Close