Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
queryക്വറി. ഒരു ഡാറ്റാബേസില്‍ നിന്ന്‌ വിവരങ്ങള്‍ വിവിധ തരത്തില്‍ രൂപപ്പെടുത്തി കാണിക്കുന്നതിനായി എഴുതുന്ന പ്രാഗ്രാം. ഇത്‌ മിക്കവാറും ഒരു വരിയേ കാണുകയുള്ളു.
queueക്യൂ. പ്രവര്‍ത്തിക്കാനായി ഒന്നിനു പിറകെ ഒന്നായി നിര്‍ദ്ദേശങ്ങള്‍ കാത്തുനില്‍ക്കുന്ന അവസ്ഥ. ഒന്നിനു പിറകെ ഒന്നായി ഫയലുകള്‍ പ്രിന്റു ചെയ്യപ്പെടാന്‍ കാത്തുനില്‍ക്കുന്ന അവസ്ഥ.
quick malleable ironഅതിവേഗം പരത്താനാവുന്ന ഇരുമ്പ്‌.അതിവേഗത്തില്‍ അടിച്ചു പരത്താന്‍ കഴിയുന്ന, കാര്‍ബണ്‍, സിലിക്കണ്‍, മാംഗനീസ്‌, കോപ്പര്‍ എന്നീ മൂലകങ്ങള്‍ അടങ്ങിയ ഇരുമ്പ്‌.
quillക്വില്‍. 1. തൂവലുകളുടെ പൊള്ളയായ തണ്ട്‌. 2. ചിറകിലും വാലിലും കാണുന്ന വലിയ തൂവലുകള്‍. 3. മുള്ളന്‍ പന്നിയുടെ മുള്ള്‌.
quinonക്വിനോണ്‍. സസ്യങ്ങളില്‍ വ്യാപകമായികണ്ടുവരുന്ന രാസഘടകം. ഓര്‍ത്തോക്വിനോണ്‍, പാരാക്വിനോണ്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്‌. പാരാക്വിനോണ്‍ ഓര്‍ത്തോക്വിനോണ്‍
quintalക്വിന്റല്‍. മെട്രിക്‌ സമ്പ്രദായത്തില്‍ ഭാരത്തിന്റെ ഒരു ഏകകം. 100 കിലോഗ്രാം ആണ്‌ ഒരു ക്വിന്റല്‍.
quintic equationപഞ്ചഘാത സമവാക്യം. ചരത്തിന്റെ ഏറ്റവും കൂടിയ ഘാതം 5 ആയ ബഹുപദ സമീകരണം. ഇതിന്റെ സാമാന്യ രൂപം ax5+bx4+cx3+dx2+ex+f=0 എന്നാണ്‌. a ≠ 0; a, b, c, d, e, f ε IR
quitക്വിറ്റ്‌. ഒരു പ്രാഗ്രാം പ്രവര്‍ത്തനം മതിയാക്കി അപ്രത്യക്ഷമാകുന്നതിനുള്ള നിര്‍ദ്ദേശം, ( Exit, close) എന്നും പറയാം.
quotientഹരണഫലംഭാഗഫലം. division നോക്കുക.
R R Lyrae starsആര്‍ ആര്‍ ലൈറേ നക്ഷത്രങ്ങള്‍.ഒരിനം നീലഭീമന്‍ ചരനക്ഷത്രങ്ങള്‍. ചരകാലം ഒരു ദിവസത്തില്‍ കുറവ്‌. സൂര്യന്റെ ഏതാണ്ട്‌ 50 മടങ്ങ്‌ ജ്യോതി ഉണ്ടായിരിക്കും. മിക്കപ്പോഴും ഗ്ലോബുലര്‍ ക്ലസ്റ്ററുകളില്‍ കാണപ്പെടുന്ന രണ്ടാം സമഷ്ടി നക്ഷത്രങ്ങളാണിവ. ദൂരം അളക്കാന്‍ അനുയോജ്യമായ സൂചകങ്ങള്‍ ( distance candles) ആയി ഉപയോഗിക്കാന്‍ കഴിയും.
rabiesപേപ്പട്ടി വിഷബാധ.മാരകമായ വൈറസ്‌ രോഗം. രോഗബാധിതമായ മൃഗത്തിന്റെ ഉമിനീരിലൂടെ പകരുന്നു. രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ രണ്ടുമൂന്ന്‌ ദിവസത്തിനകം മരണം സംഭവിക്കുന്നു. പട്ടി, പൂച്ച എന്നിവയാണ്‌ രോഗം പരത്തുന്നത്‌. hydrophobia എന്നും പേരുണ്ട്‌.
racemeറെസിം.ആദ്യം വിരിയുന്ന പൂക്കള്‍ താഴെയും പിന്നീട്‌ വിരിയുന്നവ മുകളിലുമായി ക്രമീകരിച്ചതും ശാഖകളില്ലാത്തതുമായ പുഷ്‌പമഞ്‌ജരി.
racemic mixtureറെസിമിക്‌ മിശ്രിതം.പ്രകാശീയ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്ന ഒരു ഖരപദാര്‍ഥത്തിന്റെ വലംതിരിവ്‌ രൂപത്തിന്റെയും ഇടംതിരിവ്‌ രൂപത്തിന്റെയും തുല്യ എണ്ണം തന്മാത്രകള്‍ അടങ്ങുന്ന മിശ്രിതം.
racemose inflorescenceറെസിമോസ്‌ പൂങ്കുല.പ്രധാന അക്ഷത്തിന്റെ അഗ്രഭാഗത്തുള്ള മെരിസ്റ്റത്തിന്റെ വളര്‍ച്ച നിലയ്‌ക്കാതെ അതിന്റെ വശങ്ങളിലുള്ള അക്ഷീയ മെരിസ്റ്റങ്ങളില്‍ നിന്ന്‌ പുഷ്‌പവൃന്തങ്ങള്‍ രൂപം കൊള്ളുന്ന തരം പൂങ്കുലകള്‍. capitulum, panicle, raceme, spader, spike, umbel എന്നിങ്ങനെ പല വിധത്തിലുണ്ട്‌.
races (biol)വര്‍ഗങ്ങള്‍.ഒരേ സ്‌പീഷീസില്‍ ഉള്‍പ്പെടുന്ന വ്യത്യസ്‌ത ജനിതക സവിശേഷതകളുള്ള ജീവസമഷ്‌ടികള്‍. ആധുനിക മനുഷ്യരിലെ കോക്കസോയ്‌ഡ്‌, നീഗ്രായ്‌ഡ്‌, മംഗോളോയ്‌ഡ്‌ എന്നീ വര്‍ഗങ്ങള്‍ ഉദാഹരണങ്ങളാണ്‌.
rachisറാക്കിസ്‌.1. ക്വില്‍ തൂവലിന്റെ പ്രധാന അക്ഷം. 2. പൂങ്കുലയുടെയോ, ബഹുപത്രത്തിന്റെയോ പ്രധാന തണ്ട്‌.
radറാഡ്‌.അയണീകരണവികിരണം ആഗിരണം ചെയ്യുന്നതിന്റെ ഒരു ഏകകം. 10-2ജൂള്‍ ഊര്‍ജം സൃഷ്‌ടിക്കാന്‍ വേണ്ടി ഒരു കിലോഗ്രാം പദാര്‍ത്ഥം ആഗിരണം ചെയ്യേണ്ട വികിരണത്തിന്റെ അളവ്‌ എന്നു നിര്‍വചിച്ചിരിക്കുന്നു.
radarറഡാര്‍.Radio Detection And Ranging എന്നതിന്റെ ചുരുക്കരൂപം. വിദൂര വസ്‌തുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുവാനും അതിലേക്കുള്ള ദൂരം, അതിന്റെ ദിശ, വേഗം തുടങ്ങിയവ നിര്‍ണ്ണയിക്കുവാനുമുള്ള ഒരു ഉപാധി. റേഡിയോ തരംഗങ്ങളെ അയച്ച്‌ വസ്‌തുവില്‍ തട്ടി പ്രതിഫലിച്ച്‌ വരുന്ന തരംഗങ്ങളെ സ്വീകരിച്ചാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.
radial symmetryആരീയ സമമിതിത്രിജ്യാസമമിതി, ഏത്‌ വ്യാസതലത്തിലൂടെ വിഭജിച്ചാലും സമഭാഗങ്ങള്‍ ലഭിക്കുന്ന ശാരീരിക സമമിതി. ഉദാ: ഹൈഡ്ര, ജെല്ലി മത്സ്യം.
radial velocityആരീയപ്രവേഗം.ഒരു വാനവസ്‌തുവിന്റെ പ്രവേഗത്തെ രണ്ടു ഘടകങ്ങളായി വിഭജിക്കാം. ഒന്ന്‌, നിരീക്ഷകന്റെ ദൃഷ്ടിരേഖയുടെ ( line of sight) ദിശയിലും മറ്റേത്‌ അതിന്‌ ലംബമായും. ഇതില്‍ ആദ്യത്തേതിനെ ആരീയപ്രവേഗം എന്നു വിളിക്കുന്നു.
Page 229 of 301 1 227 228 229 230 231 301
Close