റഡാര്‍.
Radio Detection And Ranging എന്നതിന്റെ ചുരുക്കരൂപം. വിദൂര വസ്‌തുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുവാനും അതിലേക്കുള്ള ദൂരം, അതിന്റെ ദിശ, വേഗം തുടങ്ങിയവ നിര്‍ണ്ണയിക്കുവാനുമുള്ള ഒരു ഉപാധി. റേഡിയോ തരംഗങ്ങളെ അയച്ച് വസ്‌തുവില്‍ തട്ടി പ്രതിഫലിച്ച് വരുന്ന തരംഗങ്ങളെ സ്വീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്.