power

പവര്‍

1. (maths) ഘാതം. 1. ഒരു രാശിയെ അതേ രാശികൊണ്ടുതന്നെ എത്രതവണ ഗുണിക്കുന്നു എന്നു കാണിക്കുന്ന സംഖ്യ. ഉദാ: 34=3x3x3x3=81, 3-ന്റെ നാലാം ഘാതമാണ്‌ 81. 2. (phy) പവര്‍. 1. ലെന്‍സിന്റെ പവര്‍. ലെന്‍സിന്റെ ഫോക്കല്‍ദൂരത്തിന്റെ വ്യൂല്‍ക്രമം എന്നു നിര്‍വ്വചിച്ചിരിക്കുന്നു. p=1/f. ഫോക്കല്‍ദൂരം മീറ്ററില്‍ ആണ്‌ പറയുന്നതെങ്കില്‍ പവറിനെ ഡയോപ്‌റ്റര്‍ എന്നു പറയുന്നു. ദര്‍പ്പണത്തിന്റെയും പവര്‍ ഇപ്രകാരം നിര്‍വ്വചിക്കാം. 2. ഒരു എന്‍ജിനോ ഒരു വ്യൂഹമോ ഒരു സെക്കന്റില്‍ ചെയ്യുന്ന പ്രവൃത്തിയാണ്‌ പവര്‍. അതായത്‌ പ്രവൃത്തി ചെയ്യുന്ന നിരക്ക്‌-ഏകകം വാട്ട്‌.

More at English Wikipedia

Close