permeability

പാരഗമ്യത

1. (geo) പാരഗമ്യത. പാറയ്‌ക്കുള്ളിലുള്ള പരസ്‌പര ബന്ധിതമായ സുഷിരങ്ങളില്‍ കൂടി ജലത്തെ കടത്തി വിടാനുള്ള ശേഷി. 2. (phy) പാരഗമ്യത. ഒരു പദാര്‍ഥത്തിലുള്ള കാന്തിക ഫ്‌ളക്‌സ്‌ സാന്ദ്രതയ്‌ക്ക്‌ (B) അതിന്മേല്‍ ബാഹ്യമായി പ്രയോഗിക്കുന്ന കാന്തശക്തി (H) യുമായുള്ള അനുപാതം. പ്രതീകം μ= B/H. ശൂന്യസ്ഥലത്തിന്റെ പാരഗമ്യതയ്‌ക്ക്‌ കാന്തികസ്ഥിരാങ്കം ( μ0)എന്നു പറയുന്നു. ഒരു പദാര്‍ഥത്തിന്റെ പാരഗമ്യതയ്‌ക്ക്‌ കാന്തിക സ്ഥിരാങ്കവുമായുള്ള അനുപാതത്തിന്‌ ആപേക്ഷിക പാരഗമ്യത μr എന്നും പറയുന്നു. μr = μ/μ0

More at English Wikipedia

Close