ഡൈഇലക്‌ട്രികം.
വൈദ്യുത ചാലക സ്വഭാവമില്ലാത്തതും, എന്നാല്‍ ചില പ്രത്യേക വൈദ്യുത സ്വഭാവം കാണിക്കുന്നതുമായ പദാര്‍ഥങ്ങള്‍. ഒരു വൈദ്യുത ക്ഷേത്രത്തില്‍ വച്ചാല്‍ ഇലക്‌ട്രാണ്‍ വിസ്ഥാപനത്താല്‍ സ്വയം ഒരു വൈദ്യുതക്ഷേത്രം സൃഷ്‌ടിക്കുന്നു. ഇത് പ്രയോഗിച്ച വൈദ്യുത ക്ഷേത്രത്തിന് എതിര്‍ദിശയിലാകയാല്‍ മൊത്തം ക്ഷേത്രതീവ്രത കുറവായി അനുഭവപ്പെടും. വൈദ്യുത ക്ഷേത്രം ഇങ്ങനെ എത്രകണ്ട് കുറയുന്നു എന്നതിന്റെ സൂചകമാണ് ഡൈഇലക്‌ട്രിക് സ്ഥിരാങ്കം. തകരാറു സംഭവിക്കാതെ ഒരു ഡൈഇലക്‌ട്രികത്തിനു താങ്ങാന്‍ കഴിയുന്ന പരമാവധി വൈദ്യുത ക്ഷേത്ര തീവ്രതയാണ് ഡൈഇലക്‌ട്രിക് ശക്തി. വോള്‍ട്ട്/മി.മീ. ആണ് ഏകകം.