Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
direct current | നേര്‍ധാര. | ഒരു ദിശയില്‍ മാത്രം ഒഴുകുന്ന വൈദ്യുതി. ഒരു ആധാര മൂല്യത്തില്‍ നിന്ന് ഋണദിശയിലേക്ക് പോവാത്ത വൈദ്യുതി. ചിത്രത്തില്‍ 3 തരം നേര്‍ധാരകള്‍ കാണിച്ചിരിക്കുന്നു. |
direct dyes | നേര്ചായങ്ങള്. | ഇത്തരം ചായങ്ങള്‍ പരുത്തി, റയോണ്‍ മുതലായവയില്‍ നേരിട്ട് പതിപ്പിക്കാവുന്നവയാണ്. ഇവ സ്ഥിരമായവ അല്ല. ഉദാ: കോംഗൊ റെഡ്. |
directed line | ദിഷ്ടരേഖ. | ധനദിശ അടയാളപ്പെടുത്തപ്പെട്ട രേഖ. ഉദാ: x അക്ഷം. ഇതിന്റെ വലതുഭാഗം ധനദിശയെ കുറിക്കുന്നു. സദിശങ്ങളെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നു. |
directed number | ദിഷ്ടസംഖ്യ. | ചിഹ്നത്തോടൊപ്പം കുറിച്ച സംഖ്യ. ഉദാ:+3, -8. |
direction angles | ദിശാകോണുകള്. | x, y, z എന്നീ അക്ഷങ്ങളുടെ ധനദിശകളുമായി, സ്പേസിലുള്ള ഒരു രേഖ സൃഷ്ടിക്കുന്ന കോണുകള്‍. |
direction cosines | ദിശാ കൊസൈനുകള്‍. | ദിശാ കോണിന്റെ കൊസൈനുകള്‍. ഒരു രേഖ x, y, z അക്ഷങ്ങളുടെ +ve ദിശയുമായി ഉണ്ടാക്കുന്ന +ve കോണുകള്‍ യഥാക്രമം α β γഎന്നിവയായാല്‍ cosα, cosβ, cosγ എന്നിവയാണ് ആ രേഖയുടെ ദിശാ കൊസൈനുകള്‍. |
directrix | നിയതരേഖ. | conics നോക്കുക. |
discharge tube | ഡിസ്ചാര്‍ജ് ട്യൂബ്. | കുറഞ്ഞ മര്‍ദത്തിലുള്ള വാതകത്തിലൂടെ വൈദ്യുതി കടത്തിവിടുന്ന സംവിധാനം. വാതകത്തിലൂടെ വിവിധ മര്ദങ്ങളില് വൈദ്യുതി കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഉപയോഗിക്കുന്നു. |
disconnected set | അസംബന്ധ ഗണം. | പൊതുഘടകമില്ലാത്ത രണ്ട് ഗണങ്ങളായി തിരിക്കാവുന്ന ഗണം. |
discontinuity | വിഛിന്നത. | 1. (geol) വ്യത്യസ്ത ഭൂകമ്പ സ്വഭാവങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ക്കിടയിലെ അതിര്. വിഛിന്നത വേര്‍തിരിക്കുന്നു, മോറോവിചിക് ഭൂവല്ക്കത്തെ മാന്റിലില്‍ നിന്ന്, ഗുട്ടന്‍ബര്‍ഗ് മാന്റിലിനെ കേന്ദ്രത്തില്‍ നിന്ന്, കോണ്‍റാഡ് വന്‍കരയുടെ ഉപരിവല്ക്കത്തെ അധോവല്ക്കത്തില് നിന്ന്. |
discontinuity | വിഛിന്നത. | 2. (maths) ഒരു ഏകദം തുടര്ച്ചയില്ലാത്തതാകുന്ന അവസ്ഥ. x=0 എന്ന ബിന്ദുവില്‍ ഈ ഏകദം വിച്ഛിന്നമാണ്. |
discordance | വിസംഗതി . | 1. ( geo) അപസ്വരം, സമീപസ്ഥ സ്തരങ്ങള്‍ തമ്മില്‍ സമാന്തരികത ഇല്ലായ്മ |
discordance | അപസ്വരം. | 2. ( phys) സ്വരൈക്യം ഇല്ലായ്മ |
discordance | ഭിന്നത. | 3. ( Gen)ഇരട്ടകള്‍ തമ്മില്‍ ഒരു സ്വഭാവത്തില്‍ വ്യത്യാസം ഉള്ള അവസ്ഥ. |
discrete | വിവിക്തം തുടര്‍ച്ചയില്ലാത്ത. | ഉദാ: വിവിക്ത സമയാന്തരാളങ്ങള്. |
discriminant | വിവേചകം. | രണ്ടാം ഘാത സമവാക്യത്തിന്റെ രണ്ടു മൂലങ്ങള്‍ തുല്യമല്ലാതാകുവാന് (വിവേചിച്ചു കാണിക്കുവാന്‍) കാരണമായത്. ax2+bx+c=0 എന്ന സമവാക്യത്തില്‍ b2-4ac ≠ 0 എങ്കില്‍ മൂലങ്ങള്‍ തുല്യമല്ല; b2-4ac ആണ് വിവേചകം. |
discs | ഡിസ്കുകള്‍. | കശേരുകള്‍ക്കിടയിലുള്ള ഉറച്ച ഫലകങ്ങള്‍. ഉപാസ്ഥി കൊണ്ടു നിര്‍മ്മിതമാണ്. |
disintegration | വിഘടനം. | അണുകേന്ദ്രം കണങ്ങള്‍ ഉത്സര്‍ജിച്ച് വിഘടിക്കുന്ന പ്രക്രിയ. |
disjoint sets | വിയുക്ത ഗണങ്ങള്‍. | രണ്ടു ഗണങ്ങള്‍ക്ക് പൊതുവായി അംഗങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെ വരുമ്പോള്‍, അതായത് ഗണങ്ങളുടെ സംഗമം ശൂന്യഗണമാകുമ്പോള് അവയെ വിയുക്തഗണങ്ങള്‍ എന്നു പറയുന്നു. ഉദാ:- A={1,2} B= {4,5}. A∩B=φആയതിനാല്‍ Aയും Bയും വിയുക്ത ഗണങ്ങളാണ്. |
disjunction | വിയോജനം. | കോശവിഭജനത്തിന് പ്രാരംഭമായി ജോടി ചേര്‍ന്നിരിക്കുന്ന സമജാത ക്രാമസോമുകള്‍ വേര്‍പെട്ട് അകലുന്നത്. |