Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cybernetics | സൈബര്‍നെറ്റിക്‌സ്. | വിവിധ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രണ സംവിധാനങ്ങളും സംബന്ധിച്ച വിവരങ്ങളുടെ ശേഖരണം, പ്രവര്‍ത്തന പരിശോധന, മെച്ചപ്പെടുത്തല്‍ ഇവ സംബന്ധിച്ച ശാസ്‌ത്രീയ പഠനം. പഠിക്കുന്ന സംവിധാനം സങ്കീര്‍ണമായ യന്ത്രങ്ങളോ മനുഷ്യ മസ്‌തിഷ്‌കമോ കൃത്രിമ ബുദ്ധിയോ റോബോട്ടിക്‌സോ കുറ്റാന്വേഷണ സംവിധാനമോ എന്തുമാകാം. |
cyborg | സൈബോര്‍ഗ്. | cybernetic organism എന്നതിന്റെ ചുരുക്കരൂപം. ശരീരത്തില്‍ ജൈവഭാഗങ്ങളും ജൈവയാന്ത്രിക ഇലക്‌ട്രാണിക ഘടകങ്ങളും ഉള്ള ജീവി എന്ന് സങ്കല്‍പ്പം. 1960 ല്‍ മാന്‍ഫ്രഡ് ക്ലൈന്‍സും നഥാന്‍ ക്ലൈനും ആണ് പേര് നല്‍കിയത്. മനുഷ്യന് ജന്മസിദ്ധമായുള്ള ജൈവശേഷികള്‍ക്കതീതമായ ശേഷികള്‍ നല്‍കുന്ന സാങ്കേതിക വിദ്യയായി ഭാവിയില്‍ സൈബോര്‍ഗ് സാങ്കേതികവിദ്യ (റോബോട്ടിക്‌സ് പോലെ) വികസിച്ചുവരും എന്ന് അവകാശപ്പെടുന്നു. |
cybrid | സൈബ്രിഡ്. | സൈറ്റോപ്ലാസപരമായ സങ്കരണ കോശം. ഒരു കോശത്തിലെ ന്യൂക്ലിയസും രണ്ടു കോശങ്ങളിലെ സൈറ്റോപ്ലാസ ഭാഗങ്ങളും ഇതിലുണ്ടാവും. ന്യൂക്ലിയസ് നശിപ്പിച്ച ഒരു കോശവും ഒരു പൂര്‍ണ്ണ കോശവും സംയോജിപ്പിച്ചാണ് സൈബ്രിഡ് ഉണ്ടാക്കുന്നത്. |
Cyclic quadrilateral | ചക്രീയ ചതുര്‍ഭുജം . | നാല് ശീര്‍ഷങ്ങളും വൃത്തത്തില്‍ ഉള്‍ക്കൊള്ളുന്ന ചതുര്‍ഭുജം. |
cyclo alkanes | സംവൃത ആല്‍ക്കേനുകള്‍. | കാര്‍ബണ്‍ അണുക്കളുടെ വലയം ഉള്ളതും കാര്‍ബണ്‍ അണുക്കള്‍ തമ്മില്‍ ഏകബന്ധം കൊണ്ട് ബന്ധിപ്പിക്കപ്പെട്ടതുമായ ഹൈഡ്രാ കാര്‍ബണുകള്‍. |
cyclo hexane | സൈക്ലോ ഹെക്‌സേന്‍ | C6H12. നിറമില്ലാത്ത ഹൈഡ്രാകാര്‍ബണ്‍ ദ്രാവകം. ലായകമായി ഉപയോഗിക്കുന്നു. അഡിപിക് ആസിഡ്, കാപ്രാലാക്‌റ്റം ഇവയുടെ വ്യാവസായിക ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നു. |
cycloid | ചക്രാഭം | സൈക്ലോയിഡ്. നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ഒരു ചക്രത്തിന്റെ പരിധിയിലുള്ള ഒരു ബിന്ദുവിന്റെ സഞ്ചാര പഥം. |
cyclone | ചക്രവാതം. | അന്തരീക്ഷ വായുവിലുണ്ടാകുന്ന ഒരു ന്യൂനമര്‍ദഭാഗത്തേക്ക് ചുറ്റിലും നിന്ന് വായു പ്രവഹിക്കുന്നു. വായുപ്രവാഹം ഉത്തരാര്‍ധഗോളത്തില്‍ അപ്രദക്ഷിണ ദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ പ്രദക്ഷിണ ദിശയിലുമാണ്. നൂറുകണക്കിനു കിലോമീറ്റര്‍ വ്യാസത്തില്‍ ചുഴറ്റി വീശുന്ന ഈ കാറ്റ് അത്യന്തം വിനാശകരമാവാറുണ്ട്. |
cyclosis | സൈക്ലോസിസ്. | ജീവദ്രവ്യത്തിന്റെ ചംക്രമണം. |
cyclotron | സൈക്ലോട്രാണ്‍. | ഒരിനം ത്വരിത്രം. ചാര്‍ജിത കണങ്ങളെ ത്വരിപ്പിക്കുവാന്‍ ഉള്ള സംവിധാനം. |
cylinder | വൃത്തസ്‌തംഭം. | അഗ്രമുഖങ്ങള്‍ വൃത്തക്ഷേത്രങ്ങളായുള്ള സ്‌തംഭം. |
cylindrical co-ordinates | സിലിണ്ടറാകാര നിര്‍ദേശാങ്കങ്ങള്‍. | ഒരു നിശ്ചിത രേഖയേയും ( z അക്ഷം) അതിനു ലംബമായുള്ള ഒരു തലത്തേയും ( x,y തലം) ആധാരമാക്കിയുള്ള മൂന്ന് നിര്‍ദേശാങ്കങ്ങള്‍. ഇവ (1) z അക്ഷത്തില്‍ നിന്നുള്ള ലംബീയ ദൂരം ( r). (2) z അക്ഷത്തിലൂടെയുള്ള ദൂരം ( z). (3) ലംബീയ ദൂരം x-അക്ഷവുമായി സൃഷ്‌ടിക്കുന്ന കോണ്‍ ( φ) എന്നിവയാണ്. |
cylindrical projection | സിലിണ്ട്രിക്കല്‍ പ്രക്ഷേപം. | ഗ്ലോബിനെ വലയം ചെയ്യുന്ന സിലിണ്ടറിലേക്ക് അക്ഷാംശ-രേഖാംശ രേഖകളുടെ ജാലികയെ പകര്‍ത്തി തയ്യാറാക്കുന്ന ഭൂപ്രക്ഷേപം. ഇത് നിവര്‍ത്തിവച്ചതായി സങ്കല്‍പ്പിച്ചാല്‍ അക്ഷാംശരേഖകള്‍ തുല്യ ദൈര്‍ഘ്യമുള്ള സമാന്തര രേഖകളായിരിക്കും. രേഖാംശരേഖകള്‍ അക്ഷാംശരേഖകള്‍ക്ക് ലംബമായിരിക്കും. ധ്രുവപ്രദേശങ്ങള്‍ ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടാണ്. map projection നോക്കുക. |
cyme | ശൂലകം. | നിശ്ചിതമായ വളര്‍ച്ചയുള്ള ഒരിനം പൂങ്കുല. തണ്ടിന്റെ അറ്റം ഒരു പൂവില്‍ അവസാനിക്കുന്നു. തുടര്‍ന്ന് പാര്‍ശ്വഭാഗങ്ങളില്‍ നിന്ന് പൂക്കളുണ്ടാവുന്നു. ഉദാ: മുല്ല. |
cyst | സിസ്റ്റ്. | 1. സജീവമല്ലാത്ത അവസ്ഥയില്‍ സഞ്ചിപോലുള്ള ആവരണത്തിനകത്ത് കഴിയുന്ന ജീവി. 2. ശരീരത്തില്‍ രോഗം മൂലമുണ്ടാകുന്ന ഘടന. |
cysteine | സിസ്റ്റീന്‍. | ഒരു അമിനോ അമ്ലം. |
cystocarp | സിസ്റ്റോകാര്‍പ്പ്. | ചുവന്ന ആല്‍ഗകളില്‍ കാണുന്ന ഒരിനം ഫലകന്ദളം. കലത്തിന്റെ ആകൃതിയിലാണ്. |
cystolith | സിസ്റ്റോലിത്ത്. | ചില സസ്യകോശങ്ങളില്‍ (ഉദാ: ആലിലയില്‍) കോശഭിത്തിയില്‍ നിന്ന് ഉള്ളിലേക്കു വളരുന്ന മുന്തിരിക്കുല പോലെയുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ് തരികള്‍ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. |
cytochrome | സൈറ്റോേക്രാം. | ഹീം ( heme) ഗ്രൂപ്പുകളടങ്ങിയ പ്രാട്ടീനുകള്‍. ഇലക്‌ട്രാണ്‍ ട്രാന്‍സ്‌പോര്‍ട്ട് വഴി ATP ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയില്‍ ഇവ പങ്കെടുക്കുന്നു. ഉദാ: cytochrome b, cytochrome c. |
cytogenesis | കോശോല്‍പ്പാദനം. | കോശങ്ങളുടെ ഉത്ഭവം. വളര്‍ച്ച, വിഭേദനം എന്നിവ. |