Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
critical mass | ക്രാന്തിക ദ്രവ്യമാനം. | ന്യൂക്ലിയര്‍ ശൃംഖലാ പ്രതിപ്രവര്‍ത്തനം നിലനിര്‍ത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ദ്രവ്യമാനം. ക്രാന്തിക ദ്രവ്യമാനത്തേക്കാള്‍ കൂടിയാല്‍ ശൃംഖലാ പ്രവര്‍ത്തനം അനിയന്ത്രിതമാകുകയും സ്‌ഫോടനം നടക്കുകയും ചെയ്യും. കുറഞ്ഞാല്‍ സ്വയം നിലച്ചുപോകും. |
critical point | ക്രാന്തിക ബിന്ദു. | സന്തുലനാവസ്ഥയില്‍ ഉള്ള ഒരു പദാര്‍ഥത്തിന്റെ രണ്ട് ഫേസുകള്‍ ഒന്നായിത്തീരുന്ന താപനിലയും മര്‍ദ്ദവും വ്യാപ്‌തവും. |
critical pressure | ക്രാന്തിക മര്‍ദം. | ക്രാന്തിക മര്‍ദം. |
critical temperature | ക്രാന്തിക താപനില. | ക്രാന്തിക താപനില. |
critical volume | ക്രാന്തിക വ്യാപ്‌തം. | ക്രാന്തിക താപനിലയിലും ക്രാന്തിക മര്‍ദ്ദത്തിലും ഉള്ള ഒരു നിശ്ചിത ദ്രവ്യമാനം വാതകത്തിന്റെ വ്യാപ്‌തം. |
CRO | കാഥോഡ് റേ ഓസിലോസ്കോപ്പ് | Cathode Ray Oscilloscope എന്നതിന്റെ ചുരുക്കം. |
crop | ക്രാപ്പ് | പക്ഷികളില്‍ അന്നനാളത്തിന്റെ (ഗ്രസിക) വിസ്‌താരമേറിയ ഭാഗം. ഭക്ഷണം സൂക്ഷിക്കുവാനായി ഉപയോഗിക്കുന്നു. ഷഡ്‌പദങ്ങളില്‍ ഗ്രസികയ്‌ക്കു ശേഷമാണ് ക്രാപ്പ്. ഇവിടെ സംഭരണവും ഭാഗികമായ ദഹനവും നടക്കും. |
cross linking | തന്മാത്രാ സങ്കരണം. | ഒരു പോളിമറിത പദാര്‍ഥത്തിന്റെ രണ്ട് വലിയ ശ്രണികളെ തമ്മില്‍ത്തമ്മില്‍ ബന്ധിപ്പിക്കുന്ന ശാഖീയ ശ്രണി. |
cross pollination | പരപരാഗണം. | ഒരു സസ്യത്തിന്റെ പരാഗരേണുക്കള്‍ മറ്റൊരു സസ്യത്തിന്റെ പരാഗണ സ്ഥലത്ത് പതിക്കുന്ന പ്രക്രിയ. |
cross product | സദിശഗുണനഫലം | കാര്‍ട്ടീഷ്യന്‍ ഫലം . vector product ന്റെ മറ്റൊരു പേര്. |
crossing over | ക്രാസ്സിങ് ഓവര്‍. | ഊനഭംഗ സമയത്ത് സമജാത ക്രാമസോമുകള്‍ തമ്മില്‍ ജോടി ചേരുമ്പോള്‍ സഹോദരീക്രാമാറ്റിഡുകളല്ലാത്ത ക്രാമാറ്റിഡുകള്‍ തമ്മില്‍ ജനിതക പദാര്‍ഥങ്ങള്‍ കൈമാറുന്ന പ്രക്രിയ. chiasma നോക്കുക. |
crown glass | ക്രണ്‍ൗ ഗ്ലാസ്. | ഇതില്‍ സിലിക്കണ്‍, ബോറോണ്‍ ഓക്‌സൈഡ്, ആല്‍ക്കലി ഓക്‌സൈഡുകള്‍, കൂടെ ലെഡ് ഓക്‌സൈഡ് വളരെ ചെറിയതോതിലും അടങ്ങിയിരിക്കും. ലോഹ ഓക്‌സൈഡുകള്‍ ഗ്ലാസിന് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്നു. |
crude death rate | ഏകദേശ മരണനിരക്ക് | CDR=(ഒരു വര്‍ഷത്തെ മരണം/ആ വര്‍ഷത്തെ ജനസംഖ്യ)1000 |
crust | ഭൂവല്‍ക്കം. | ഭൂമിയുടെ ഉപരിതലത്തില്‍ വന്‍കര ഭാഗത്ത് ശരാശരി 40 കിലോമീറ്ററും സമുദ്രഭാഗത്ത് ശരാശരി 6 കിലോമീറ്ററും കനത്തില്‍ കാണപ്പെടുന്ന ശിലാപാളി. സിലിക്കണ്‍, അലൂമിനിയം, സോഡിയം, പൊട്ടാസിയം, മഗ്നീഷ്യം, കാത്സ്യം, ടൈറ്റാനിയം എന്നീ മൂലകങ്ങള്‍ മുഖ്യമായി കാണുന്നു. |
Crux | തെക്കന്‍ കുരിശ് | ത്രിശങ്കു, ഒരു ദക്ഷിണാര്‍ധഗോള നക്ഷത്രഗണം. ആകാശത്തിലെ 88 നക്ഷത്രരാശികളില്‍ ഏറ്റവും ചെറുത്. കുരിശടയാളത്തില്‍ കാണപ്പെടുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ എപ്പോഴും കാണാവുന്നതും എളുപ്പത്തില്‍ തിരിച്ചറിയാവുന്നതുമാണ് ഈ നക്ഷത്രഗണം. ലാറ്റിനില്‍ crux എന്നാല്‍ കുരിശ് എന്നര്‍ഥം. ഇന്ത്യന്‍ പുരാണങ്ങളില്‍ ഇത് ത്രിശങ്കു (മൂന്ന് കുറ്റി) ആണ്. |
cryogenic engine | ക്രയോജനിക് എന്‍ജിന്‍. | അതിശീതാവസ്ഥയില്‍ ദ്രവീകരിച്ച നോദകങ്ങള്‍ (ഇന്ധനമോ ഓക്‌സീകാരിയോ അല്ലെങ്കില്‍ ഇവ രണ്ടുമോ) ഉപയോഗിക്കുന്ന റോക്കറ്റ് എന്‍ജിനുകള്‍. ദ്രവീകൃത ഹൈഡ്രജന്‍ ആണ് ഏറ്റവും ദക്ഷതയേറിയ ക്രയോജനിക് ഇന്ധനം. |
cryogenics | ക്രയോജനികം | നിമ്നതാപ വിജ്ഞാനം. താഴ്‌ന്ന താപനില സൃഷ്‌ടിക്കുവാനുള്ള മാര്‍ഗങ്ങളെയും, താഴ്‌ന്ന താപനിലയില്‍ വസ്‌തുക്കളുടെ സ്വഭാവത്തെയും കുറിച്ചുള്ള പഠനശാഖ. |
cryptogams | അപുഷ്‌പികള്‍. | പൂക്കളുണ്ടാകാത്ത സസ്യങ്ങള്‍ Thallophyta, Bryophyta, Pteridophyta എന്നിവ ഉള്‍പ്പെടുന്നു. |
crystal | ക്രിസ്റ്റല്‍. | നിയതമായ തന്മാത്രാ ക്രമീകരണ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന പദാര്‍ഥം. തന്മാത്രാ ക്രമീകരണത്തിന്റെ നിശ്ചിതമായ ഒരു അടിസ്ഥാന ഘടനാരൂപം ആവര്‍ത്തിതമാവുന്നതിലൂടെയാണ് ക്രിസ്റ്റലീയ രൂപം ഉണ്ടാവുന്നത്. ഏഴ് അടിസ്ഥാന ഘടനയില്‍ ഏതെങ്കിലും ഒന്നിന്റെ ആവര്‍ത്തനം വഴിയാണ് ക്രിസ്റ്റലുകള്‍ ഉണ്ടാവുന്നത്. ഉദാ: കറിയുപ്പ്. ക്രിസ്റ്റലുകളുടെ ദ്രവണാങ്കം നിശ്ചിതമായിരിക്കും. നിയതമായ തന്മാത്രാ ക്രമീകരണങ്ങള്‍ ഇല്ലാത്തവയൊക്കെ അക്രിസ്റ്റലീയങ്ങള്‍. ഉദാ: ഗ്ലാസ്. അക്രിസ്റ്റലീയങ്ങളുടെ ദ്രവണാങ്കം നിശ്ചിതമല്ല. |
crystalline rocks | ക്രിസ്റ്റലീയ ശിലകള്‍ | പരല്‍ ശിലകള്‍. ധാതുക്കളുടെ പരലുകള്‍ മുഖ്യഘടകമായ ശിലകള്‍. ശിലാദ്രവത്തിന്റെ ഖനീകരണത്തിലൂടെ ഉടലെടുക്കുന്നു. |