സൈബോര്‍ഗ്.
cybernetic organism എന്നതിന്റെ ചുരുക്കരൂപം. ശരീരത്തില്‍ ജൈവഭാഗങ്ങളും ജൈവയാന്ത്രിക ഇലക്‌ട്രാണിക ഘടകങ്ങളും ഉള്ള ജീവി എന്ന് സങ്കല്‍പ്പം. 1960 ല്‍ മാന്‍ഫ്രഡ് ക്ലൈന്‍സും നഥാന്‍ ക്ലൈനും ആണ് പേര് നല്‍കിയത്. മനുഷ്യന് ജന്മസിദ്ധമായുള്ള ജൈവശേഷികള്‍ക്കതീതമായ ശേഷികള്‍ നല്‍കുന്ന സാങ്കേതിക വിദ്യയായി ഭാവിയില്‍ സൈബോര്‍ഗ് സാങ്കേതികവിദ്യ (റോബോട്ടിക്‌സ് പോലെ) വികസിച്ചുവരും എന്ന് അവകാശപ്പെടുന്നു.