Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cube | ക്യൂബ്. | 1. എല്ലാ മുഖങ്ങളും സമചതുര ക്ഷേത്രങ്ങളായുള്ള ഘനരൂപം. |
cube | ഘനം. | 2. ഒരു സംഖ്യയുടെ മൂന്നാം ഘാതം. ഉദാ: a x a x a = a3. |
cube root | ഘന മൂലം. | a3 = n ആയാല്‍ nന്റെ ഘനമൂലമാണ് a. n1/3 = a എന്നും എന്നും കുറിക്കുന്നു. |
cuculliform | ഫണാകാരം. | പത്തിരൂപം. |
culture | സംവര്‍ധനം. | (bio) ഉദാ: ബാക്‌റ്റീരിയ കള്‍ച്ചര്‍. |
cumine process | ക്യൂമിന്‍ പ്രക്രിയ. | ഫിനോള്‍ വന്‍തോതില്‍ നിര്‍മ്മിക്കുവാനുള്ള മാര്‍ഗം. ക്യൂമിന്‍ (ഐസോ പ്രാപൈല്‍ ബെന്‍സീന്‍) അന്തരീക്ഷ വായുവില്‍ ഓക്‌സീകരിച്ച ശേഷം നേര്‍ത്ത അമ്ലം ഉപയോഗിച്ച് ജലവിശ്ലേഷണത്തിന് വിധേയമാക്കുമ്പോള്‍ ഫീനോള്‍ ലഭിക്കുന്നു. |
cumulonimbus | കുമുലോനിംബസ്. | ഇടിമഴ മേഘം. അടിഭാഗം കറുത്തിരുണ്ടും മുകള്‍ഭാഗം വെള്ളയോ ചാരമോ നിറത്തിലും ആന്‍വില്‍ ആകൃതിയിലും കാണപ്പെടുന്നു. clould, anvil cloud കാണുക |
cumulus | കുമുലസ്. | പഞ്ഞിമേഘം. ഒരിനം മേഘം. ഒറ്റപ്പെട്ടും എന്നാല്‍ ഇടതൂര്‍ന്നും കാണപ്പെടുന്നു. മുകളിലേക്ക് വായുവിന്റെ സംവഹന പ്രവാഹത്തിലൂടെ ലംബമായി വളരുന്നു. മുകള്‍ഭാഗം കോളിഫ്‌ളവറിന്റെ ആകൃതിയിലിരിക്കും. സൂര്യാഭിമുഖമായ മുകള്‍ഭാഗം നല്ല പ്രകാശമുള്ളതായിരിക്കും. |
cupric | കൂപ്രിക്. | (+2) ഓക്‌സീകരണ അവസ്ഥയിലുള്ള ചെമ്പ് അടങ്ങിയ സംയുക്തങ്ങള്‍. ഉദാ: കുപ്രിക് ക്ലോറൈഡ് ( CuCl2). |
curie | ക്യൂറി. | റേഡിയോ ആക്‌റ്റീവതയുടെ ഒരു ഏകകം. 3.7x1010 വിഘടനങ്ങള്‍ ഒരു സെക്കന്റില്‍ നടത്താന്‍ ആവശ്യമായ റേഡിയോ ആക്‌റ്റീവ് പദാര്‍ഥത്തിന്റെ അളവ് എന്ന് നിര്‍വചിച്ചിരിക്കുന്നു. ക്യൂറി ദമ്പതിമാരുടെ സ്‌മരണാര്‍ഥം നല്‍കിയ പേര്‍. |
Curie point | ക്യൂറി താപനില. | ferromagnetism നോക്കുക. |
curl | കേള്‍. | ഒരു സദിശസംകാരകം ∇ X. ഉദാ ∇എന്ന സദിശസംകാരകവും F എന്ന സദിശ ഫലനവും തമ്മിലുള്ള സദിശ ഗുണനഫലം ആണ് കേള്‍ എഫ്. Curl F=ΔxF. ഡെല്‍ ക്രാസ് എഫ് എന്ന് വായിക്കുക. |
current | പ്രവാഹം | ധാര. ഉദാ: electric current. |
curve | വക്രം. | വക്രരേഖ. |
cusec | ക്യൂസെക്. | ഒഴുക്കിന്റെ നിരക്ക്. ക്യൂബിക് ഫീറ്റ് പെര്‍ സെക്കന്റ് എന്നതിന്റെ ചുരുക്കം (28.317 ലിറ്റര്‍/സെ.). പുഴകളിലെ ഒഴുക്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. |
cusp | ഉഭയാഗ്രം. | ദന്തമുന. അണപ്പല്ലുകളുടെ കൂര്‍ത്ത ഭാഗം. 2. ഹൃദയ വാല്‍വിന്റെ ഒരു പാളി. ഉദാ: bicuspid valve. |
cuticle | ക്യൂട്ടിക്കിള്‍. | എപ്പിഡെര്‍മിസ് സ്രവിച്ചുണ്ടാകുന്ന കോശ നിര്‍മിതമല്ലാത്ത നേര്‍ത്ത പാളി. സസ്യങ്ങളില്‍ ഇതിലെ മുഖ്യഘടകം ക്യൂട്ടിന്‍ ആയിരിക്കും. ജന്തുക്കളില്‍ കൈറ്റിന്‍ ആയിരിക്കും. |
cyanide process | സയനൈഡ് പ്രക്രിയ. | സ്വര്‍ണം, വെള്ളി എന്നിവയുടെ അയിരുകളില്‍ നിന്ന് ശുദ്ധ ലോഹം വേര്‍തിരിക്കാനുള്ള പ്രക്രിയ. പൊട്ടാസ്യത്തിന്റെയോ സോഡിയത്തിന്റെയോ സയനൈഡ് ലായനിയുമായി അയിരു പ്രവര്‍ത്തിപ്പിച്ച് ലോഹത്തെ ലോഹസയനൈഡായി ലയിപ്പിച്ചെടുക്കുന്നു. |
cyanophyta | സയനോഫൈറ്റ. | നീലഹരിത ആല്‍ഗകളുടെ ക്ലാസ്. ഏകകോശ ജീവികളും തന്തുരൂപമുള്ള ബഹുകോശ ജീവികളും കോളനി ജീവികളും ഉള്‍പ്പെടുന്നു. |
cyathium | സയാഥിയം. | കപ്പിന്റെ ആകൃതിയിലുള്ള ഒരിനം പൂങ്കുല. |