Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
dasymeter | ഘനത്വമാപി. | വാതകങ്ങളുടെ സാന്ദ്രത (ഘനത്വം) അളക്കാനുപയോഗിക്കുന്ന ഉപകരണം. |
dasyphyllous | നിബിഡപര്‍ണി. | ഇടതൂര്‍ന്ന് ഇലകളുള്ളത് |
data | ഡാറ്റ | 1. (comp) ഡാറ്റ. കംപ്യൂട്ടറിനുള്ളിലെ വിവരങ്ങള്‍ക്ക് പറയുന്ന പേര്. പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വിവരങ്ങളാണിവ. |
database | വിവരസംഭരണി | ഡാറ്റാബേസ്. വിവരങ്ങളുടെ സമ്പൂര്‍ണ്ണ സമാഹാരം. കംപ്യൂട്ടറില്‍ ഫയലുകളായോ, ലൈബ്രറിയിലോ സൂക്ഷിക്കുന്നു. ഉപഭോക്താവിന് എളുപ്പം തെരഞ്ഞെടുക്കാവുന്ന വിധത്തിലായിരിക്കും വിവരങ്ങള്‍ അടുക്കിവെച്ചിരിക്കുന്നത്. കാലഹരണപ്പെടാതെയിരിക്കാന്‍ ഈ വിവരങ്ങള്‍ ഇടയ്‌ക്കിടെ പുതുക്കിക്കൊണ്ടിരിക്കും. ഡാറ്റാബേസുകള്‍ പലതരത്തിലുണ്ടാകും. |
dating | കാലനിര്‍ണയം. | പരൗാണിക അവശിഷ്‌ടങ്ങളുടെയോ പാറകളുടെയോ ഫോസിലുകളുടെയോ പ്രായം നിര്‍ണയിക്കുന്ന രീതി. കാലം നിര്‍ണയിക്കേണ്ട വസ്‌തുവില്‍ അടങ്ങിയിട്ടുള്ള റേഡിയോ ആക്‌ടീവ് മൂലകങ്ങളുടെയും മറ്റും ആപേക്ഷിക അളവുകള്‍ നിര്‍ണയിക്കുകയാണ് ഒരു മാര്‍ഗം. radiometric dating, uranium dating ഇവ കാണുക. കാലാനുസൃതമായി മാറ്റം വരുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയും കാലനിര്‍ണയം നടത്താം. ഇതിനെ കേവലകാലനിര്‍ണയം ( absolute dating) എന്ന് പറയുന്നു. |
dative bond | ദാതൃബന്ധനം. | - |
daub | ലേപം | തേപ്പ് |
day | ദിനം | ഉദാ: solar day സൗരദിനം, siderial day നക്ഷത്രദിനം. |
DC | ഡി സി. | Direct Current എന്നതിന്റെ ചുരുക്കം. |
De Broglie Waves | ദിബ്രായ് തരംഗങ്ങള്‍. | സൂക്ഷ്‌മ കണങ്ങള്‍ ദ്രവ്യത്തിന്റെയും തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്നു. ഒരു കണത്തോട് ബന്ധപ്പെട്ട തരംഗമാണ് ദിബ്രായ് തരംഗം. ഇതിന് ദ്രവ്യതരംഗം എന്നും പറയുന്നു. ഈ തരംഗത്തിന്റെ തരംഗദൈര്‍ഘ്യമാണ് ദിബ്രായ് തരംഗദൈര്‍ഘ്യം. λ= h/p; h-പ്ലാങ്ക് സ്ഥിരാങ്കം, p കണത്തിന്റെ സംവേഗം. |
De Movire's theorm | ഡിമോവിയര്‍ പ്രമേയം. | ( cosθ+i sin θ)n=Cos nθ+i Sin nθ എന്ന നിയമം സമ്മിശ്ര സംഖ്യകളുടെ ഘാതങ്ങള്‍ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നു. |
de oxy ribonucleic acid | ഡീ ഓക്‌സി റൈബോ ന്യൂക്ലിക് അമ്ലം. | ഡീ ഓക്‌സി റൈബോ ന്യൂക്ലിയോടൈഡുകള്‍ ഒന്നിനോടൊന്നായി കൂടിച്ചേര്‍ന്ന നീണ്ട ശൃംഖലയായുള്ള തന്മാത്ര. സാധാരണയായി DNA യുടെ ഇഴകള്‍ ജോഡി ചേര്‍ന്ന് ഹെലിക്കല്‍ ആകൃതിയിലായിരിക്കും. ഇതാണ് "ഡബിള്‍ ഹെലിക്‌സ്'. ചില വൈറസുകള്‍ ഒഴികെ എല്ലാ ജീവികളുടെയും ജനിതക പദാര്‍ഥമിതാണ്. |
deactivation | നിഷ്‌ക്രിയമാക്കല്‍. | - |
debris | അവശേഷം | ശിലാപടലങ്ങളില്‍ നിന്ന് പൊടിഞ്ഞു വേര്‍പെട്ട ചെറിയ അംശങ്ങള്‍. റോക്കറ്റുകളുടെയും മറ്റും അവശിഷ്‌ടങ്ങള്‍ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതിനെയും സൂചിപ്പിക്കുന്നു. |
debris flow | അവശേഷ പ്രവാഹം. | അവശേഷങ്ങളുടെ വന്‍തോതിലുള്ള ഒഴുകിപ്പോക്ക്. ഭൂകമ്പത്തിന്റെയോ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെയോ ഫലമായും അതിവര്‍ഷഫലമായും ഉണ്ടാകാം. mud flow കാണുക. |
debug | ഡീബഗ്. | ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിലെ തെറ്റ് കണ്ടുപിടിച്ച് നീക്കം ചെയ്യുന്ന പ്രക്രിയ. "ബഗുകള്‍' എന്നറിയപ്പെടുന്ന ഗൂഢശ്രവണ ഉപകരണങ്ങളെ കണ്ടെത്തി എടുത്തു കളയുന്നതിനെയും ഡീബഗ്ഗിങ് എന്നാണ് പറയുന്നത്. |
deca | ഡെക്കാ. | പത്ത് എന്ന് സൂചിപ്പിക്കുന്ന ഉപസര്‍ഗം. |
decagon | ദശഭുജം. | പത്ത് ഭുജങ്ങളുള്ള ബഹുഭുജം. |
decahedron | ദശഫലകം. | പത്ത് തലങ്ങളുള്ള ബഹുഫലകം. |
Decapoda | ഡക്കാപോഡ | കൊഞ്ച്, ഞണ്ട്, ലോബ്‌സ്റ്റര്‍ ഇവ ഉള്‍പ്പെടുന്ന ക്രസ്റ്റേഷ്യന്‍ ഓര്‍ഡര്‍. |