Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cytokinesis | സൈറ്റോകൈനെസിസ്. | കോശവിഭജനത്തില്‍ കോശദ്രവ്യം രണ്ടായി വിഭജിക്കുന്ന പ്രക്രിയ. |
cytokinins | സൈറ്റോകൈനിന്‍സ്. | കോശവിഭജനത്തെ ഉദ്ദീപിപ്പിക്കുവാന്‍ കഴിവുള്ള ഒരു വിഭാഗം സസ്യഹോര്‍മോണുകള്‍. ഉദാ: കൈറ്റിന്‍, സിയാറ്റിന്‍. |
Cytology | കോശവിജ്ഞാനം. | ജീവകോശങ്ങളുടെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും പറ്റി പഠിക്കുന്ന ശാസ്‌ത്രശാഖ. |
cytoplasm | കോശദ്രവ്യം. | കോശത്തില്‍ കോശമര്‍മ്മം ഉള്‍പ്പെടാത്ത പ്രാട്ടോപ്ലാസം. യൂക്കാരിയോട്ടുകളുടേതില്‍, പലതരം കോശാംഗങ്ങളും സൂക്ഷ്‌മ ട്യൂബുകളും സൂക്ഷ്‌മ തന്തുക്കളുമെല്ലാം ഉണ്ടായിരിക്കും. |
cytoplasmic inheritance | സൈറ്റോപ്ലാസ്‌മിക പാരമ്പര്യം. | ന്യൂക്ലിയസ്സിലൂടെയല്ലാതെ, മൈറ്റോകോണ്‍ഡ്രിയം, ക്ലോറോപ്ലാസ്റ്റ് മുതലായ സൂക്ഷ്‌മാംഗങ്ങളിലടങ്ങിയിരിക്കുന്ന ജനിതക പദാര്‍ഥങ്ങള്‍ വഴി സംക്രമിക്കുന്ന പാരമ്പര്യം. മാതൃവഴിയിലൂടെ മാത്രമേ ഇത്തരം പാരമ്പര്യം സംക്രമിക്കുകയുള്ളൂ. |
cytoskeleton | കോശാസ്ഥികൂടം | കോശദ്രവ്യത്തിലെ സൂക്ഷ്‌മട്യൂബുകളുടെയും സൂക്ഷ്‌മതന്തുക്കളുടെയും പ്രത്യേക ക്രമീകരണം. കോശങ്ങളുടെ ആകാരം നിലനിര്‍ത്തുന്നതും കോശത്തിനകത്ത് ഓര്‍ഗനെല്ലുകളുടെ സ്ഥാനമാറ്റങ്ങള്‍ നിയന്ത്രിക്കുന്നതും ഈ അസ്ഥികൂടങ്ങളാണ്. |
cytotaxonomy | സൈറ്റോടാക്‌സോണമി. | ക്രാമസോമുകളുടെ എണ്ണത്തെയും സ്വഭാവത്തെയും അടിസ്ഥാനമാക്കി ജീവികളെ വര്‍ഗീകരിക്കുന്ന രീതി. |
cytotoxin | കോശവിഷം. | കോശവിഷം. |
d-block elements | ഡി ബ്ലോക്ക് മൂലകങ്ങള്‍. | ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങളില്‍ ബാഹ്യപരിപഥത്തിനു തൊട്ടുമുമ്പുള്ള പരിപഥത്തിലെ d- ഓര്‍ബിറ്റലില്‍ ഒന്നു മുതല്‍ പത്തുവരെ ഇലക്‌ട്രാണുകള്‍ വരുന്ന മൂലകങ്ങള്‍. ഇവയുടെ ആറ്റങ്ങളിലെ ഏറ്റവും പുറത്തുള്ള ഷെല്ലിലെ S1 ഓര്‍ബിറ്റലുകളില്‍ പൊതുവേ രണ്ട് ഇലക്‌ട്രാണുകള്‍ ഉണ്ടായിരിക്കും. s ബ്ലോക്ക് മൂലകങ്ങളുടെയും (ലോഹങ്ങള്‍) p ബ്ലോക്ക് മൂലകങ്ങളുടെയും (താരതമ്യേന അലോഹ സ്വഭാവമുള്ളവ) ഇടയ്‌ക്കാണ് ആവര്‍ത്തന പട്ടികയില്‍ ഇവയുടെ സ്ഥാനം. ക്രിയാശീലം കൂടിയ ലോഹങ്ങളില്‍ നിന്ന് ക്രിയാശീലം കുറഞ്ഞ അലോഹങ്ങളിലേക്കുള്ള അനുക്രമമായ സംക്രമണം സൂചിപ്പിക്കുന്ന ഇവ സംക്രമണ മൂലകങ്ങള്‍ എന്നും അറിയപ്പെടുന്നു. |
Dactylography | വിരലടയാള മുദ്രണം | വിരലടയാളം അടിസ്ഥാനമാക്കി ആളുകളെ തിരിച്ചറിയുന്ന രീതി. |
dactylozooid | ഡാക്‌റ്റെലോസുവോയ്‌ഡ്. | ഒരിനം സീലെന്റെറേറ്റ് പോളിപ്പ്. നീണ്ട ടെന്റക്കിളുകളും ദംശനകോശങ്ങളും ഇതിനുണ്ടാവും. |
Dakshin Gangothri | ദക്ഷിണ ഗംഗോത്രി | അന്റാര്‍ട്ടിക്കയില്‍ 1981 ല്‍ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രം. സ്വയം പര്യാപ്‌തമായ ഒന്നായിരുന്നു ഈ കേന്ദ്രം. വര്‍ക്‌ഷോപ്പുകള്‍, പരീക്ഷണ ശാലകള്‍, വിനോദോപാധികള്‍ തുടങ്ങിയ സംവിധാനങ്ങളോടെ ഇപ്പോള്‍ മൈത്രിയിലേക്കുള്ള ഒരു ഇടത്താവളമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. |
Dalradian series | ഡാള്‍റേഡിയന്‍ ശ്രണി. | അവസാദ ശിലകളുടെയും ആഗ്നേയ ശിലകളുടെയും തുടര്‍ച്ച. പ്രാദേശിക കായാന്തരണത്തിന് വിധേയമായ ഇത്തരം ശിലകള്‍ സ്‌കോട്ടിഷ് ഉന്നത തടങ്ങളില്‍ കാണാം. പ്രീകാംബ്രിയന്‍ സിസ്റ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. |
damping | അവമന്ദനം | ഒരു ദോലനത്തിന്റെ ആയതി അനുക്രമമായി കുറഞ്ഞുവരുന്നത്. ഘര്‍ഷണം, ശ്യാനത, രോധം മുതലായവ കൊണ്ടാണ് അവമന്ദനം ഉണ്ടാകുന്നത്. |
dangerous semicircle | ഭീകര അര്‍ധവൃത്തം | ഉത്തരാര്‍ധഗോളത്തില്‍ കൊടുങ്കാറ്റു മേഖലയുടെ വലതുഭാഗവും, ദക്ഷിണാര്‍ധഗോളത്തില്‍ കൊടുങ്കാറ്റു മേഖലയുടെ ഇടതുഭാഗവും, കൊടുംകാറ്റിന്റെ ദിശയില്‍ വീക്ഷിക്കുമ്പോള്‍. |
darcy | ഡാര്‍സി | ശിലകളുടെ പാരഗമ്യതാ ഗുണാങ്കം സൂചിപ്പിക്കാനുപയോഗിക്കുന്ന ഏകകം. |
Dark matter | ഇരുണ്ട ദ്രവ്യം. | കാണാപിണ്ഡം ( missing mass) എന്നും പറയും. പ്രകാശിക, ഇന്‍ഫ്രാറെഡ്, റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ കണക്കാക്കിയിട്ടുള്ള പ്രപഞ്ചത്തിന്റെ പിണ്ഡം യഥാര്‍ഥ പിണ്ഡത്തിലും വളരെ കുറവാണെന്നതിന് നിരവധി തെളിവുകള്‍ ലഭ്യമാണ്. ദൃശ്യപിണ്ഡം വെറും നാല് ശതമാനമേ വരൂ. അതിന്റെ ആറ് മടങ്ങ് (24%) വരും കാണാപിണ്ഡം അഥവാ ഇരുണ്ട ദ്രവ്യം. 72 ശതമാനത്തോളം ഇരുണ്ട ഊര്‍ജമാണ്. ഒടുവില്‍ പറഞ്ഞ രണ്ടിന്റെയും യഥാര്‍ഥഘടന ഇനിയും വ്യക്തമല്ല. |
Dark reaction | തമഃക്രിയകള് | പ്രകാശ സംശ്ലേഷണത്തില്‍ നടക്കുന്ന, പ്രകാശം ആവശ്യമില്ലാത്ത രാസക്രിയകള്‍. |
Darwin's finches | ഡാര്‍വിന്‍ ഫിഞ്ചുകള്‍. | ഗാലപാഗോസ് ദ്വീപില്‍ കാണപ്പെടുന്ന പ്രത്യേകതരം കുരുവികള്‍. 14 ഇനം കുരുവികളെ ഡാര്‍വിന്‍ ആണ് ആദ്യം വിവരിച്ചത്. പരിണാമ സിദ്ധാന്തത്തിലേക്ക് ഡാര്‍വിനെ നയിച്ച നിരീക്ഷണങ്ങളിലൊന്ന് ഈ പക്ഷികളെപ്പറ്റിയുള്ളതായിരുന്നു. |
dasycladous | നിബിഡ ശാഖി | ധാരാളം ശാഖകളുള്ളത് |