Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
commutable | ക്രമ വിനിമേയം. | A, Bഎന്ന രണ്ടു ഗണിത പരിമാണങ്ങള്‍ തമ്മിലുള്ള ഒരു സംക്രിയയില്‍, സംക്രിയയുടെ ക്രമം പ്രധാനമല്ലെങ്കില്‍ ആ പരിമാണങ്ങള്‍ ആ സംക്രിയയെ സംബന്ധിച്ചിടത്തോളം ക്രമവിനിമേയം ആണെന്നു പറയും. ഉദാ: A+B=B+A, A×B= B×A എന്നീ സംക്രിയകളില്‍ A യും B യും ക്രമവിനിമേയം ആണ്. പൊതുവേ മാട്രിക്‌സുകളുടെ കാര്യത്തില്‍ A×B ≠ B×A ആവാം. |
commutative law | ക്രമനിയമം. | ദ്വയാങ്ക ക്രിയകളില്‍ ( binary operation) ക്രിയയ്‌ക്കു വിധേയമാകുന്ന പദങ്ങളുടെ ക്രമം മാറ്റിയാലും ക്രിയാഫലത്തില്‍ മാറ്റമില്ല എന്ന നിയമം ഉദാ: എണ്ണല്‍ സംഖ്യാ ഗണത്തില്‍ സങ്കലനം എന്ന ക്രിയ. എന്നാല്‍ ഇതേ ഗണത്തില്‍ വ്യവകലനം ഈ നിയമം അനുസരിക്കുന്നില്ല. ഉദാ: 5+6=6+5 സങ്കലനം ക്രമനിയമം പാലിക്കുന്നു. 6-5 ≠5-6 വ്യവകലനം ക്രമനിയമം പാലിക്കുന്നില്ല. |
commutator | കമ്മ്യൂട്ടേറ്റര്‍. | പരിപഥത്തിലെ വൈദ്യുത പ്രവാഹത്തിന്റെ ദിശ മാറ്റാനുള്ള സംവിധാനം. |
compact disc | കോംപാക്‌റ്റ് ഡിസ്‌ക്. | വിവരങ്ങള്‍ ശേഖരിച്ചുവയ്‌ക്കാനുള്ള ഒരു വിദ്യുത് കാന്തിക ഉപാധി. ശ്രവണസുഖം നഷ്‌ടപ്പെടാതെ സംഗീതം പുനരാവിഷ്‌കരിക്കുക, വിവരങ്ങളുടെ വന്‍ശേഖരം സൂക്ഷിച്ചുവയ്‌ക്കുക എന്നിവയാണ് പ്രധാന ഉപയോഗം. വിവരങ്ങള്‍ കേടുകൂടാതെ ഏറെക്കാലം ശേഖരിച്ചുവയ്‌ക്കാം. കൊണ്ടുനടക്കാന്‍ സകൗര്യപ്രദമാണ്. ലേസര്‍ രശ്‌മികള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ഡിസ്‌കില്‍ എഴുതുന്നതും വായിക്കുന്നതും. ഒരു ലോഹഡിസ്‌കിലെ പ്രതലത്തിന്റെ നിരപ്പില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ ഡിജിറ്റല്‍ ആയി കോഡ് ചെയ്‌താണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത്. സി ഡി ( CD) എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. |
companion cells | സഹകോശങ്ങള്‍. | ഫ്‌ളോയത്തിലെ അരിപ്പനളികാ കോശങ്ങളുടെ പാര്‍ശ്വത്തില്‍ കണ്ടുവരുന്ന പ്രത്യേകതരം കോശങ്ങള്‍. മര്‍മവും ധാരാളം കോശദ്രവ്യവും ഉണ്ട്. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ അരിപ്പനളികാ കോശങ്ങളുടെ മര്‍മം അപ്രത്യക്ഷമാവുന്നതുകൊണ്ട് അവയുടെ നിയന്ത്രണം സഹകോശങ്ങള്‍ ഏറ്റെടുക്കുന്നു. |
comparator | കംപരേറ്റര്‍. | (astr) ഒരേ ആകാശഭാഗത്തിന്റെ രണ്ടു സമയത്തെടുത്ത രണ്ട് ഫോട്ടോഗ്രാഫുകള്‍ മാറിമാറി ദൃശ്യമാക്കുക വഴി ആ ഭാഗത്ത് വന്ന മാറ്റങ്ങള്‍ (ഉദാ: ഒരു ഗ്രഹത്തിന്റെ സ്ഥാനമാറ്റം) കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണം. ബ്ലിങ്ക് കംപരേറ്ററാണ് ഏറ്റവും ലളിതം. |
compatability | സംയോജ്യത | പൊരുത്തം. |
compiler | കംപയിലര്‍. | ഉയര്‍ന്ന തലത്തിലുള്ള പ്രാഗ്രാമിങ് ഭാഷകളെ, കംപ്യൂട്ടറിനു മനസ്സിലാകുന്ന യന്ത്രഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രാഗ്രാം. |
complement of a set | ഒരു ഗണത്തിന്റെ പൂരക ഗണം. | സമസ്‌ത ഗണത്തിലുള്ളതും A യില്‍ ഇല്ലാത്തതുമായ അംഗങ്ങളുടെ ഗണത്തെ ഗണം A യുടെ പൂരകഗണം എന്നു പറയുന്നു. നിബന്ധനാരീതിയില്‍ A യുടെ പൂരകഗണത്തെ ഇങ്ങനെയെഴുതാം. A1={x/xεU, x∉ A}. ഇവിടെ Uഎന്നത് സമസ്‌തഗണത്തെ സൂചിപ്പിക്കുന്നു. |
complementarity | പൂരകത്വം. | പൂരകത്വം. |
complementary angles | പൂരക കോണുകള്‍. | കോണുകളുടെ അളവുകളുടെ തുക 90 0 ആകുന്ന രണ്ട് കോണുകള്‍. |
complex fraction | സമ്മിശ്രഭിന്നം. | അംശമോ ഛേദമോ രണ്ടുമോ ഭിന്നിതമായിട്ടുള്ളവ. |
complex number | സമ്മിശ്ര സംഖ്യ . | xഉം yഉം വാസ്‌തവിക സംഖ്യകളും ( real numbers) i= √-1 ഉം ആയാല്‍ x+iy എന്ന സംഖ്യയെ സമ്മിശ്ര സംഖ്യ എന്ന് വിളിക്കുന്നു. ഇവിടെ x-നെ വാസ്‌തവിക ഭാഗമെന്നും ( real part) y -യെ സാങ്കല്‌പിക ഭാഗമെന്നും ( imaginary part) പറയുന്നു. |
complexo metric analysis | കോംപ്ലെക്‌സോ മെട്രിക് വിശ്ലേഷണം. | അകാര്‍ബണിക സങ്കരത്തിന്റെ നിര്‍മാണം ഉള്‍ക്കൊണ്ട വ്യാപ്‌തമാന വിശ്ലേഷണം. |
composite fruit | സംയുക്ത ഫലം. | ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും രൂപാന്തരപ്പെട്ട് ഉണ്ടാവുന്ന ഒറ്റഫലം. പൂങ്കുലയുടെ തണ്ട് ഫലത്തിന്റെ അക്ഷമായി മാറും. ഉദാ: ചക്ക. multiple fruit എന്നും പറയും. |
composite function | ഭാജ്യ ഏകദം. | f(x), g എന്ന ഏകദത്തിന്റെ മണ്ഡലത്തില്‍ ( Domain) ആയിരിക്കുമ്പോള്‍ f-ന്റെ മണ്ഡലത്തിലെ എല്ലാ x നും h(x)=g(f(x)) എന്ന നിയമപ്രകാരം രൂപം നല്‍കുന്ന h എന്ന പുതിയ ഏകദം. |
composite number | ഭാജ്യസംഖ്യ. | ഒന്നും അതേ സംഖ്യയും ഒഴികെ രണ്ടോ അതിലധികമോ എണ്ണല്‍ സംഖ്യകളുടെ ഗുണിതമായ സംഖ്യ. ഉദാ: 6=2x3. |
compound | സംയുക്തം. | വിവിധ മൂലകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ രാസപരമായി ചേര്‍ന്നുണ്ടാവുന്ന വസ്‌തു. |
compound eye | സംയുക്ത നേത്രം. | ഷഡ്‌പദങ്ങള്‍, ക്രസ്റ്റേഷിയ എന്നിവയില്‍ കാണുന്ന അനേകം സൂക്ഷ്‌മ നേത്രങ്ങള്‍ ചേര്‍ന്നുണ്ടായ നേത്രം. വസ്‌തുക്കളുടെ ചലനം ഗ്രഹിക്കുന്നതിന് ഇത്തരം കണ്ണുകള്‍ വളരെ സമര്‍ഥമാണ്. |
compound interest | കൂട്ടുപലിശ. | നിശ്ചിത കാലയളവ് ഇടവിട്ട് (ഉദാ: ഒരു വര്‍ഷം, 6 മാസം) പലിശ കൂടി മൂലധനത്തോട് ചേര്‍ത്ത് തുടര്‍ന്ന് പലിശ കണക്കാക്കുന്ന രീതി. അഥവാ പലിശക്കും പലിശ കണക്കാക്കുന്ന രീതി. |