കോംപാക്‌റ്റ് ഡിസ്‌ക്.
വിവരങ്ങള്‍ ശേഖരിച്ചുവയ്‌ക്കാനുള്ള ഒരു വിദ്യുത് കാന്തിക ഉപാധി. ശ്രവണസുഖം നഷ്‌ടപ്പെടാതെ സംഗീതം പുനരാവിഷ്‌കരിക്കുക, വിവരങ്ങളുടെ വന്‍ശേഖരം സൂക്ഷിച്ചുവയ്‌ക്കുക എന്നിവയാണ് പ്രധാന ഉപയോഗം. വിവരങ്ങള്‍ കേടുകൂടാതെ ഏറെക്കാലം ശേഖരിച്ചുവയ്‌ക്കാം. കൊണ്ടുനടക്കാന്‍ സകൗര്യപ്രദമാണ്. ലേസര്‍ രശ്‌മികള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ഡിസ്‌കില്‍ എഴുതുന്നതും വായിക്കുന്നതും. ഒരു ലോഹഡിസ്‌കിലെ പ്രതലത്തിന്റെ നിരപ്പില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ ഡിജിറ്റല്‍ ആയി കോഡ് ചെയ്‌താണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത്. സി ഡി ( CD) എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.