Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
colloidകൊളോയ്‌ഡ്‌.അതിസൂക്ഷ്‌മങ്ങളായ കണികകള്‍ ഏതെങ്കിലും ഒരു മാധ്യമത്തില്‍ ചിതറിക്കിടക്കുന്നത്‌. നഗ്നനേത്രങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത ഈ കണികകള്‍ സാധാരണ തന്മാത്രകളെ അപേക്ഷിച്ച്‌ വലുതും എന്നാല്‍ ഒരു അരിപ്പു കടലാസിലൂടെ അരിച്ചെടുക്കാന്‍ കഴിയാത്തവയുമാണ്‌. 10 -3 മി. മീ. മുതല്‍ 10 -5 മി. മീ. വരെയാണ്‌ വലുപ്പം. ഉദാ: റബ്ബര്‍ കണികകളുടെ (പോളിമര്‍ തന്മാത്രകള്‍) ജലത്തിലെ കൊളോയ്‌ഡാണ്‌ റബ്ബര്‍ പാല്‍. സ്റ്റാര്‍ച്ചിന്റെ ജലത്തിലെ കൊളോയ്‌ഡാണ്‌ കഞ്ഞിവെള്ളം. പുക അതിസൂക്ഷ്‌മങ്ങളായ കാര്‍ബണ്‍ തരികളുടെയും മറ്റ്‌ തരികളുടെയും വായുവിലുള്ള കൊളോയ്‌ഡാണ്‌.
colonവന്‍കുടല്‍.കശേരുകികളില്‍ ചെറു കുടലിനെ തുടര്‍ന്നുള്ള വ്യാസം കൂടിയ കുഴല്‍. ഇത്‌ മലാശയത്തില്‍ അവസാനിക്കുന്നു.
colostrumകന്നിപ്പാല്‍.പ്രസവത്തിന്‌ ഏതാനും ദിവസം മുമ്പും പ്രസവാനന്തരം ഏതാനും ദിവസങ്ങളിലും സസ്‌തനങ്ങളില്‍ സ്രവിക്കുന്ന മുലപ്പാല്‍. മാതാവില്‍ നിന്ന്‌ പ്രതിവസ്‌തുക്കള്‍ (antibodies)ശിശുക്കളിലേക്ക്‌ പകരുവാന്‍ ഇത്‌ സഹായിക്കുന്നു.
colour blindnessവര്‍ണാന്ധത.നിറങ്ങള്‍ തിരിച്ചറിയുവാന്‍ കഴിവില്ലായ്‌മ. ഒരു നിറവും കാണുവാന്‍ പറ്റാത്ത അവസ്ഥ വളരെ വിരളമാണ്‌. ഏറ്റവും സാധാരണം ചുവപ്പ്‌-പച്ച വര്‍ണാന്ധതയാണ്‌. കോണിലെ വര്‍ണകത്തെ നിയന്ത്രിക്കുന്ന ജീനിന്റെ മ്യൂട്ടേഷനാണിതിന്‌ അടിസ്ഥാനം.
colour codeകളര്‍ കോഡ്‌. -
colour indexവര്‍ണസൂചകം.നക്ഷത്ര കാന്തിമാനങ്ങളെ വ്യത്യസ്‌ത തരംഗദൈര്‍ഘ്യങ്ങളില്‍ (വര്‍ണങ്ങളില്‍) നിര്‍വചിക്കാം. രണ്ടു വര്‍ണങ്ങളിലുള്ള കാന്തിമാനങ്ങള്‍ ( magnitudes) തമ്മിലുള്ള വ്യത്യാസത്തെ വര്‍ണസൂചകം എന്നു പറയുന്നു. നീലവര്‍ണ കാന്തിമാനവും പച്ച - മഞ്ഞ ( visual) കാന്തിമാനവും തമ്മിലുള്ള വ്യത്യാസമാണ്‌ B - V സൂചകം. നക്ഷത്രത്തിന്റെ താപനിലയുടെ സൂചകമായി വര്‍ണസൂചകത്തെ കരുതാം. magnitude നോക്കുക.
columellaകോള്യുമെല്ല.1. ചില അപുഷ്‌പ സസ്യങ്ങളില്‍ സ്‌പോറുകള്‍ ഉത്‌പാദിപ്പിക്കുന്ന ഘടനകളില്‍ മധ്യഭാഗത്തായി കാണാറുള്ള ഒരിനം വന്ധ്യകല. ചിലയിനം ഫംഗസുകളുടെ സ്‌പൊറാഞ്ചിയത്തിലും മോസുകളുടെ കാപ്‌സ്യൂളിനുള്ളിലും ഇത്‌ കാണാം. 2. ഉഭയ ജീവികളില്‍ കര്‍ണപടത്തെ ആന്തര കര്‍ണവുമായി ബന്ധിപ്പിക്കുന്ന തരുണാസ്ഥി ദണ്ഡ്‌. ഉയര്‍ന്നതരം കശേരുകികളുടെ മധ്യകര്‍ണത്തിലെ അസ്ഥികളില്‍ സ്റ്റേപിസിനും ഈ പേരുണ്ട്‌.
column chromatographyകോളം വര്‍ണാലേഖം. ദ്രാവകം അല്ലെങ്കില്‍ വാതകം ചാലക ഫേസും, ഗ്ലാസ്‌ ട്യൂബില്‍ അല്ലെങ്കില്‍ ലോഹ ട്യൂബില്‍ ഉള്‍ക്കൊണ്ട ഖരപ്രതലം സ്ഥിരഫേസുമായുള്ള വര്‍ണാലേഖന രീതി.
comaകോമ.1. (astr) ധൂമകേതുവിന്റെ കേന്ദ്രത്തെ പൊതിഞ്ഞ്‌ രൂപപ്പെടുന്ന വാതകരൂപത്തിലുള്ള പ്രകാശമാനമായ ശിരോഭാഗം.
combinationസഞ്ചയം.കുറേ വസ്‌തുക്കളില്‍ നിന്ന്‌ ഏതാനും എണ്ണം സ്ഥാനക്രമം നോക്കാതെ സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന ശേഖരങ്ങള്‍. n വസ്‌തുക്കളില്‍ നിന്ന്‌ r വസ്‌തുക്കള്‍ വീതം എടുക്കുമ്പോള്‍ ലഭിക്കുന്ന സഞ്ചയങ്ങളുടെ എണ്ണം n! / r!(n-r)! ആണ്‌ ( rn): ncr , C(n,r)എന്നീ പ്രതീകങ്ങള്‍ ഉപ യോഗിക്കുന്നു.
comeകോമ.2. (med) സുദീര്‍ഘമായ അബോധാവസ്ഥ. 3. (phy) കോമ. വിപഥനം മൂലം പ്രതിബിംബങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ഒരു വൈകല്യം. ഒരു ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ അക്ഷത്തില്‍ നിന്ന്‌ അകലെയുള്ള ഒരു ബിന്ദുവിന്റെ പ്രതിബിംബത്തിന്‌ ധൂമകേതുപോലുള്ള രൂപം ഉണ്ടാകാന്‍ ഇടയാക്കുന്ന വൈകല്യം.
cometധൂമകേതു.സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഖഗോള പിണ്ഡങ്ങളില്‍ ഒരിനം. പിണ്ഡത്തിന്റെ 70%ത്തിലേറെ ഹിമമാണ്‌. സഞ്ചാരപഥം അതി ദീര്‍ഘവൃത്തമാണ്‌. ധൂമകേതുവിന്‌ പ്രധാനമായും കേന്ദ്രം, ശീര്‍ഷം, വാല്‌ എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌. സൂര്യനില്‍ നിന്ന്‌ അതിദൂരെയായിരിക്കുമ്പോള്‍ കേന്ദ്രം മാത്രമേ ഉണ്ടായിരിക്കൂ. സൂര്യനോട്‌ അടുക്കുന്തോറും ഇതിലെ ദ്രവ്യം ബാഷ്‌പീകരിച്ച്‌ കേന്ദ്രത്തെ പൊതിഞ്ഞുനില്‍ക്കുന്നു. ഇങ്ങനെ ശീര്‍ഷം രൂപംകൊള്ളുന്നു. വികിരണ മര്‍ദം മൂലം ഈ ബാഷ്‌പത്തിലൊരുഭാഗം സൂര്യനില്‍ നിന്ന്‌ അകലേക്ക്‌ നീണ്ടാണ്‌ വാലായി മാറുന്നത്‌. സൂര്യനോട്‌ അടുക്കും തോറും വാലിനു നീളം കൂടുന്നു.
commensalismസഹഭോജിത.ഒരു പങ്കാളിക്ക്‌ ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക്‌ ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ രണ്ടു ജീവികള്‍ തമ്മിലുള്ള പരസ്‌പര ബന്ധം. ഗുണഭോക്താവിനെ commensal എന്നു പറയുന്നു. ഉദാ: മരവാഴയും പറ്റിപ്പിടിച്ചു വളരുന്ന മരവും തമ്മിലുള്ള ബന്ധം.
common differenceപൊതുവ്യത്യാസം.arithmetic progression നോക്കുക.
common fractionസാധാരണ ഭിന്നം. സരളഭിന്നം fraction നോക്കുക.
common logarithmസാധാരണ ലോഗരിതം. logarithm നോക്കുക.
common multiplesപൊതുഗുണിതങ്ങള്‍. തന്നിരിക്കുന്ന സംഖ്യകള്‍കൊണ്ടെല്ലാം നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകള്‍. ഇവയില്‍ ഏറ്റവും ചെറുതിന്‌ ലഘുതമസാധാരണ ഗുണിതം എന്നു പറയുന്നു. ലസാഗു ( LCM-Least Common Multiple) എന്നു ചുരുക്കം
common tangent പൊതുസ്‌പര്‍ശ രേഖ.ഒന്നിലധികം വക്രങ്ങള്‍ക്കുള്ള പൊതുവായ സ്‌പര്‍ശരേഖ.
communication satelliteവാര്‍ത്താവിനിമയ ഉപഗ്രഹം.ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നോ പോളാര്‍ ഭ്രമണപഥത്തില്‍ നിന്നോ വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ സന്ദേശങ്ങള്‍ സ്വീകരിക്കുകയും സമ്പുഷ്‌ടീകരിച്ച്‌ ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും ചെയ്യുന്ന ഉപഗ്രഹങ്ങള്‍.
communityസമുദായം.ഏതെങ്കിലും ആവാസ വ്യവസ്ഥയിലെ ജൈവവും അജൈവവുമായ ഘടകങ്ങളോട്‌ പ്രതിപ്രവര്‍ത്തിച്ചുകൊണ്ട്‌ വസിക്കുന്ന വിവിധ ജീവികളുടെ കൂട്ടം. സൂര്യപ്രകാശം മാത്രം പുറത്തുനിന്ന്‌ ലഭിച്ചാല്‍ മതിയാകും. ഇതര സമുദായങ്ങളില്‍ നിന്ന്‌ ഏറെക്കുറെ സ്വതന്ത്രമായിരിക്കും.
Page 63 of 301 1 61 62 63 64 65 301
Close