Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
chloriteക്ലോറൈറ്റ്‌വെളുത്ത അല്ലെങ്കില്‍ പച്ച നിറത്തില്‍ പ്രകൃതിയില്‍ കാണുന്ന അലൂമിനിയം, ഇരുമ്പ്‌ എന്നീ ലോഹങ്ങളുടെ ഹൈഡ്രറ്റിത സിലിക്കേറ്റുകള്‍.
chloro fluoro carbons ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ക്ലോറിനും ഫ്‌ളൂറിനും അടങ്ങിയ ഓര്‍ഗാനിക്‌ സംയുക്തങ്ങള്‍. ഉദാ: ഫ്രിയോണ്‍ അഥവാ ഡൈക്ലോറോ ഡൈഫ്‌ളൂറോ മീഥേന്‍ ( CF2Cl2). പ്രശീതകമായും എയ്‌റോസോള്‍ സ്‌പ്രകളിലും ഇതുപയോഗിക്കുന്നു. അന്തരീക്ഷത്തില്‍ എത്തിപ്പെടുന്ന അവയുടെ തന്മാത്രകള്‍ ഓസോണ്‍ പാളികളുടെ ശോഷണത്തിനു കാരണമാവുന്നു.
chlorobenzeneക്ലോറോബെന്‍സീന്‍ജ്വലന സ്വഭാവമുള്ള ദ്രാവകം. സൂത്രവാക്യം C6H5Cl. തിളനില 45.430C. വ്യാവസായിക ലായകമായി ഉപയോഗിക്കുന്നു.
chlorohydrin ക്ലോറോഹൈഡ്രിന്‍കാര്‍ബണ്‍ അണുവില്‍ ക്ലോറിന്‍ അണുവും ഹൈഡ്രാക്‌സില്‍ ഗ്രൂപ്പും ബന്ധിപ്പിച്ചിട്ടുള്ള കാര്‍ബണിക സംയുക്തം.
chlorophyllഹരിതകംസസ്യങ്ങളില്‍ കാണുന്ന പച്ച വര്‍ണകം. ഇവ ക്ലോറോപ്ലാസ്റ്റുകളിലാണ്‌ കാണുക. പ്രകാശ സംശ്ലേഷണത്തില്‍ പ്രകാശ ഊര്‍ജത്തെ രാസ ഊര്‍ജമാക്കി മാറ്റുന്നത്‌ ക്ലോറോഫില്‍ ആണ്‌. രാസഘടനയില്‍ ചില്ലറ വ്യത്യാസങ്ങളോടെ ക്ലോറോഫില്‍ a, b, c, d എന്നിങ്ങനെയുണ്ട്‌. സ്വപോഷിത ബാക്‌ടീരിയയില്‍ ബാക്‌ടീരിയോ ക്ലോറോഫില്‍ ഉണ്ട്‌.
chloroplastഹരിതകണംഹരിതകം അടങ്ങിയ ജൈവകണം. പ്രകാശ സംശ്ലേഷണം നടക്കുന്ന സസ്യകോശങ്ങളില്‍ ധാരാളമായി കാണാം.
chlorosisക്ലോറോസിസ്‌സസ്യഭാഗങ്ങളില്‍ ഹരിതകം ഉണ്ടാകുന്നത്‌ തടയപ്പെട്ട്‌ വിളറിയ മഞ്ഞ നിറം വരുന്ന അവസ്ഥ. പ്രകാശക്കുറവ്‌, ഖനിജങ്ങളുടെ കുറവ്‌, രോഗാണുബാധ എന്നിവയും ജനിത വൈകല്യങ്ങളും ഇതിനു കാരണമാവാം.
choanaeആന്തരനാസാരന്ധ്രങ്ങള്‍വായു ശ്വസിക്കുന്ന ജന്തുക്കളില്‍ വായിലേക്ക്‌ തുറക്കുന്ന നാസാരന്ധ്രങ്ങള്‍.
chokeചോക്ക്‌1. പ്രത്യാവര്‍ത്തി ധാരയ്‌ക്ക്‌ എതിരെ പ്രതിരോധം സൃഷ്‌ടിച്ച്‌ വോള്‍ട്ടത കുറയ്‌ക്കുന്ന വൈദ്യുത ഘടകം. സ്വയം പ്രരകത്വം ഉള്ള ഒരു കമ്പിച്ചുരുള്‍ ആയിരിക്കും ഇത്‌. 2. ആന്തര ദഹന യന്ത്രങ്ങളില്‍ സിലിണ്ടറിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന വാല്‍വ്‌ സംവിധാനം.
chondriteകോണ്‍ഡ്രറ്റ്‌ഉരുകി രൂപമാറ്റം വരാത്തതും ലോഹഭാഗങ്ങളില്ലാത്തതുമായ ഉല്‍ക്കാശില.
chordഞാണ്‍വക്രത്തിലെ രണ്ട്‌ ബിന്ദുക്കളെ യോജിപ്പിച്ച്‌ വരക്കുന്ന നേര്‍രേഖാ ഖണ്ഡം.
chorepetalousകോറിപെറ്റാലസ്‌polypetalous നോക്കുക.
chorionകോറിയോണ്‍1. പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയില്‍ ഭ്രൂണ സഞ്ചിയെയും അല്ലന്റോയ്‌സിനെയും പൊതിയുന്ന സ്‌തരം. 2. ഷഡ്‌പദങ്ങളുടെ അണ്ഡാശയത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന മുട്ടയുടെ സംരക്ഷണ കവചം.
choroidകോറോയിഡ്‌കണ്ണിലെ രക്തക്കുഴലുകള്‍ ധാരാളമുള്ള മധ്യസ്‌തരം.
chorologyജീവവിതരണവിജ്ഞാനംജീവികളുടെ ഭൂമിശാസ്‌ത്രപരമായ വിതരണം സംബന്ധിച്ച പഠനശാഖ.
chromateക്രോമേറ്റ്‌ക്രോമിക്‌ അമ്ലത്തിന്റെ ലവണം. ഉദാ: പൊട്ടാസ്യം ക്രാമേറ്റ്‌. K2CrO4
chromatic aberrationവര്‍ണവിപഥനംabberration
chromatidക്രൊമാറ്റിഡ്‌കോശവിഭജനത്തിന്‌ മുമ്പ്‌ ക്രാമസോമുകള്‍ ഇരട്ടിച്ച്‌ കഴിയുമ്പോള്‍ ഉണ്ടാകുന്ന രണ്ട്‌ ഇഴകള്‍. അനാഫേസ്‌ ഘട്ടത്തില്‍ മാത്രമേ ഇവ വേര്‍പിരിഞ്ഞ്‌ പുത്രികാ ക്രാമസോമുകളായി തീരുകയുള്ളൂ.
chromatinക്രൊമാറ്റിന്‍കോശമര്‍മ ഭാഗങ്ങള്‍. ഇവ വളരെ നേര്‍ത്ത അവസ്ഥയിലുള്ള ക്രാമസോമുകള്‍ തന്നെയാണ്‌.
chromatography വര്‍ണാലേഖനംക്രൊമാറ്റോഗ്രഫി. രാസമിശ്രിതങ്ങളെ വേര്‍തിരിക്കാനുപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ.
Page 57 of 301 1 55 56 57 58 59 301
Close