ക്ലാസിക്കല്‍ ഭൌതികം
പൊതുവേ 19-ാം ശതകത്തിന്റെ അന്ത്യം വരെ വികസിച്ചുവന്ന സൈദ്ധാന്തിക ഭൗതികം. മുഖ്യമായും ന്യൂട്ടന്റെ നിയമങ്ങളും മാക്‌സ്‌വെല്ലിന്റെ വിദ്യുത്‌കാന്തിക സിദ്ധാന്തവും ആണ് അടിസ്ഥാനം. ക്വാണ്ടം മെക്കാനിക്‌സിനും ആപേക്ഷികതാ സിദ്ധാന്തത്തിനും മുമ്പുള്ള ഭൗതികശാസ്‌ത്രം എന്നും നിര്‍വചിക്കാം. ചിലര്‍ വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തത്തെക്കൂടി ക്ലാസിക്കല്‍ ഭൗതികത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.