Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
biaxial | ദ്വി അക്ഷീയം | രണ്ട് അക്ഷങ്ങളുള്ള. ഉദാ: ദ്വി അക്ഷീയ ക്രിസ്റ്റല്‍. |
biconcave lens | ഉഭയാവതല ലെന്‍സ് | - |
biconvex lens | ഉഭയോത്തല ലെന്‍സ് | - |
bicuspid valve | ബൈകസ്‌പിഡ് വാല്‍വ് | - |
biennial plants | ദ്വിവര്‍ഷ സസ്യങ്ങള്‍ | ജീവിത കാലഘട്ടം രണ്ട് വര്‍ഷം കൊണ്ട് തീരുന്ന സസ്യങ്ങള്‍. ഉദാ: ക്യാരട്ട്, കാബേജ്. ഇവ ആദ്യവര്‍ഷങ്ങളില്‍ വളര്‍ന്നുവലുതായി ആഹാര സാധനങ്ങള്‍ സംഭരിച്ച് വയ്‌ക്കുന്നു. രണ്ടാമത്തെ വര്‍ഷത്തില്‍ പൂക്കളും ഫലങ്ങളും ഉണ്ടാകുന്നു. |
Big bang | മഹാവിസ്ഫോടനം | പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. പദാര്‍ത്ഥത്തിന്റെ അനന്തമായ മര്‍ദ,താപ,സാന്ദ്ര അവസ്ഥയിലുണ്ടായ ഒരു പൊട്ടിത്തെറിയെ തുടര്‍ന്നാണ് ഈ പ്രപഞ്ചം ഉണ്ടായത്. ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായ ഈ മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രപഞ്ചം വികസിക്കുവാന്‍ തുടങ്ങി. അതോടെ താപനില താഴ്‌ന്നു തുടങ്ങി. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ താപനില ശരാശരി 2.7Kആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ താപനിലയുമായി ബന്ധപ്പെട്ട വികിരണമാണ് പരഭാഗ വികിരണം. |
Big Crunch | മഹാപതനം | പ്രപഞ്ചാന്ത്യത്തിന്റെ സാധ്യതകളിലൊന്ന്. പ്രപഞ്ചത്തിന്റെ ശരാശരി സാന്ദ്രത ഒരു ക്രാന്തിക മൂല്യത്തില്‍ കൂടുതലാണെങ്കില്‍ ഗുരുത്വബലം മൂലം പ്രപഞ്ചവികാസ നിരക്ക് കുറഞ്ഞുവരികയും ഒടുവില്‍ നിലയ്‌ക്കുകയും പിന്നീട് സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യും. പ്രപഞ്ചം മുഴുവന്‍ ഞെരുങ്ങിയമര്‍ന്ന് ഒരു ബിന്ദുവിലേക്ക് - മഹാസ്‌ഫോടനത്തിന്റെ പ്രാരംഭാവസ്ഥയിലേക്ക് പതിക്കുകയും ചെയ്യും. എന്നാല്‍, ഈ സാധ്യതയെ പാടെ നിരാകരിക്കുന്നതാണ് സമീപകാല നിരീക്ഷണഫലങ്ങള്‍. പ്രപഞ്ചവികാസ നിരക്ക് കുറയുന്നില്ലെന്നു മാത്രമല്ല വര്‍ധിച്ചുവരികയുമാണ്. |
bilabiate | ദ്വിലേബിയം | രണ്ടു ചുണ്ടുകളുള്ള പുഷ്‌പദളങ്ങളെ വിശേഷിപ്പിക്കുന്ന പദം. ഉദാ: തുമ്പപ്പൂവ്. |
bilateral symmetry | ദ്വിപാര്‍ശ്വസമമിതി | ശരീരത്തിന്റെ അപാക്ഷ ( dorsal)ത്തിന്റെയും അധഃസ്ഥ ( ventral) ത്തിന്റെയും മധ്യത്തിലൂടെ വിഭജിച്ചാല്‍ മാത്രം രണ്ട് സമഭാഗങ്ങള്‍ ലഭിക്കുന്ന ശരീരസമമിതി. ഉയര്‍ന്ന ജീവികള്‍ അധികവും ദ്വിപാര്‍ശ്വസമമിതി കാണിക്കുന്നു. ഉദാ: മത്സ്യങ്ങള്‍, സസ്‌തനികള്‍. |
bile | പിത്തരസം | കരളിലെ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്രവം. ഇതിലടങ്ങിയ ലവണങ്ങള്‍ കുടലിലെ ഡുവോഡിനത്തിലെ കൊഴുപ്പുകളുടെ ദഹനത്തെ സഹായിക്കുന്നു. പിത്തരസത്തില്‍ ഹീമോഗ്ലോബിന്റെ വിഘടനത്തില്‍ നിന്നുണ്ടാകുന്ന ബിലിറൂബിന്‍ എന്ന വര്‍ണകം ഉണ്ടായിരിക്കും. |
bile duct | പിത്തവാഹിനി | പിത്തരസത്തെ പിത്താശയത്തില്‍ നിന്ന് ഡുവോഡിനത്തിലേക്ക് നയിക്കുന്ന നാളി. |
bilirubin | ബിലിറൂബിന്‍ | പിത്തരസത്തിലടങ്ങിയ മഞ്ഞവര്‍ണകം. മഞ്ഞപ്പിത്തം എന്ന രോഗം വരുമ്പോള്‍ രക്തത്തിലും മൂത്രത്തിലും ഇതിന്റെ അളവ് കൂടുന്നു. |
billion | നൂറുകോടി | ബ്രിട്ടീഷ് സമ്പ്രദായമനുസരിച്ച് ഒരു ബില്യണ്‍=1 ലക്ഷം കോടി ആണ്. |
bimolecular | ദ്വിതന്മാത്രീയം | രണ്ട് അഭികാരക തന്മാത്രകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുന്ന ഒരു രാസ അഭിക്രിയ. ഉദാ: 2HI→H2+I2. |
binary acid | ദ്വയാങ്ക അമ്ലം | അമ്ല ഹൈഡ്രജന്‍ അണുക്കള്‍ ഓക്‌സിജന്‍ അല്ലാത്ത മറ്റേതെങ്കിലും അണുവിനോട് ഘടിപ്പിച്ചിട്ടുള്ള അമ്ലം. |
binary compound | ദ്വയാങ്ക സംയുക്തം | രണ്ട് മൂലകങ്ങള്‍ മാത്രം അടങ്ങിയ സംയുക്തം. |
binary digit | ദ്വയാങ്ക അക്കം | - |
binary fission | ദ്വിവിഭജനം | ഏകകോശ ജീവികളുടെ പ്രത്യുത്‌പാദന രീതി. ശരീരം രണ്ടായി വിഭജിച്ച് ഓരോ ഖണ്ഡവും അതേ ജീവിയായി മാറുന്നു. ഉദാ: അമീബ, പാരമേസിയം എന്നിവയുടെ വിഭജനം. |
binary number system | ദ്വയാങ്ക സംഖ്യാ പദ്ധതി | 0, 1 എന്നീ രണ്ടു പ്രതീകങ്ങള്‍ മാത്രമുപയോഗിക്കുന്ന സംഖ്യാ പദ്ധതി. ഈ പദ്ധതിയിലുള്ള സംഖ്യയ്‌ക്ക് ദ്വയാങ്ക സംഖ്യ എന്നു പറയുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം ഈ സംഖ്യാ സമ്പ്രദായമാണ്. |
binary operation | ദ്വയാങ്കക്രിയ | പൊതുവേ രണ്ട് രാശികള്‍ തമ്മിലുള്ള ക്രിയ. ഒരു ഗണത്തിലെ രണ്ട് അംഗങ്ങള്‍ തമ്മില്‍ ചെയ്യുന്ന ക്രിയയുടെ ഫലം അതേ ഗണത്തിലെ അംഗമാണെങ്കില്‍ പ്രസ്‌തുത ക്രിയ ദ്വയാങ്കക്രിയയാണെന്ന് പറയാം. ഉദാ: സങ്കലനം, വ്യവകലനം, ഗുണനം. |