Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
biological control | ജൈവനിയന്ത്രണം | വിളകള്‍ക്ക് നാശം വരുത്തുന്ന കീടങ്ങളെയും, കളകളെയും നിയന്ത്രിക്കുവാന്‍ അവയുടെ ശത്രുക്കളായ ജീവികളെ ഉപയോഗിക്കുന്ന സമ്പ്രദായം. |
biological oxygen demand | ജൈവ ഓക്‌സിജന്‍ ആവശ്യകത | - |
bioluminescence | ജൈവ ദീപ്തി | ജീവികള്‍ ദൃശ്യപ്രകാശം പുറപ്പെടുവിക്കുന്നത്. |
biomass | ജൈവ പിണ്ഡം | ജൈവദ്രവ്യമാനം, ജീവികളുടെ ദ്രവ്യമാനം. |
biome | ജൈവമേഖല | സസ്യങ്ങളും ജന്തുക്കളുമടങ്ങിയ പ്രധാന പ്രാദേശിക പാരിസ്ഥിതിക മേഖലകള്‍. ഉദാ: മഴക്കാടുകള്‍, പുല്‍മേടുകള്‍. |
biometry | ജൈവ സാംഖ്യികം | സാംഖ്യിക രീതി ഉപയോഗിച്ചുള്ള ജീവശാസ്‌ത്ര ഡാറ്റകളുടെ വിശകലനം. |
biopesticides | ജൈവ കീടനാശിനികള്‍ | സൂക്ഷ്മ ജീവികളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കീടനാശിനികള്‍. കീടങ്ങളെ നശിപ്പിക്കാനോ നിയന്ത്രിച്ചു നിര്‍ത്താനോ സഹായിക്കുന്നു. |
biophysics | ജൈവഭൗതികം | ഭൗതിക ശാസ്‌ത്ര രീതികളുപയോഗിച്ച് ജൈവ വ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്ന ശാസ്‌ത്രശാഖ. |
biopiracy | ജൈവകൊള്ള | ബന്ധപ്പെട്ട രാജ്യങ്ങളുടെയും ജനവിഭാഗങ്ങളുടെയും അനുമതിയില്ലാതെയും നഷ്ടപരിഹാരം നല്‍കാതെയും ജൈവവസ്‌തുക്കള്‍ ബഹുരാഷ്ട്ര കമ്പനികളും മറ്റും ഉപയോഗിക്കുന്നത്. |
biopsy | ബയോപ്സി | രോഗനിര്ണയത്തിനുവേണ്ടി ജീവനുള്ള ശരീരത്തില്‍ നിന്ന് കലകളോ, കോശങ്ങളോ, ദ്രാവകങ്ങളോ എടുത്ത് പരിശോധനയ്‌ക്ക് വിധേയമാക്കുന്ന രീതി. |
bioreactor | ബയോ റിയാക്ടര്‍ | പുളിപ്പിക്കല്‍ ( fermentation) പോലുള്ള പ്രക്രിയകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണം. |
biosphere | ജീവമണ്ഡലം | ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിലും ജീവന്‍ നിലനില്‍ക്കുന്ന ഭാഗങ്ങള്‍ക്കുള്ള പൊതുപേര്. |
biosynthesis | ജൈവസംശ്ലേഷണം | ജീവികളാല്‍ നടത്തപ്പെടുന്ന രാസിക സംശ്ലേഷണം. |
biota | ജീവസമൂഹം | ഒരു പ്രദേശത്തെ സസ്യജാലവും ജന്തുജാലവും. |
biotic factor | ജീവീയ ഘടകങ്ങള്‍ | ഒരു ജീവിയുടെ ചുറ്റുപാടിലുള്ളതും അതിന്റെ നിലനില്‍പ്പില്‍ സ്വാധീനം ചെലുത്തുന്നതുമായ മറ്റു ജീവികളും അവയുടെ പ്രവര്‍ത്തനങ്ങളും. ചുറ്റുപാടിലുള്ള പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങളെ അജീവീയ ഘടകങ്ങള്‍ എന്നു പറയുന്നു. |
biotin | ബയോട്ടിന്‍ | വൈറ്റമിന്‍ ബി കോംപ്ലക്‌സിലെ ഒരു ജീവകം. ചെറിയ തോതില്‍ എല്ലാ ജീവകോശങ്ങളിലും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. |
bipolar | ദ്വിധ്രുവീയം | രണ്ട് ധ്രുവങ്ങള്‍ ഉള്ളത്, രണ്ട് വ്യത്യസ്‌ത ചാര്‍ജുകള്‍ ഉള്ളത് എന്നീ അര്‍ഥങ്ങള്‍ ലഭിക്കുവാന്‍ ഉപയോഗിക്കുന്ന വിശേഷണ പദം. ഉദാ: ബൈപോളാര്‍ ട്രാന്‍സിസ്റ്റര്‍. |
bipolar transistor | ദ്വിധ്രുവീയ ട്രാന്‍സിസ്റ്റര്‍ | ഇലക്ട്രാണുകള്ക്കും ഹോളുകള്‍ക്കും തുല്യ പ്രാധാന്യമുള്ള ട്രാന്‍സിസ്റ്റര്‍. രണ്ട് വിധത്തിലുണ്ട്. 1. PNP ട്രാന്‍സിസ്റ്റര്‍. പി ടൈപ്പ്, എന്‍ ടൈപ്പ്, പി ടൈപ്പ് എന്നീ അര്‍ധചാലക മേഖലകള്‍ ഒന്നിനെ തുടര്‍ന്ന് മറ്റൊന്ന് വരുന്നതാണ് PNP. സാധാരണ പ്രവര്‍ത്തനത്തില്‍ ഒരു PN സന്ധി മുന്നോട്ടും തുടര്‍ന്നുവരുന്ന NP സന്ധി പിന്നോട്ടും ബയെസ് ചെയ്‌തിരിക്കും. മുന്നോട്ട് ബയെസ് ചെയ്യുന്ന പി ഭാഗം എമിറ്ററും പിന്നോട്ട് ബയെസ് ചെയ്യുന്ന പി ഭാഗം കളക്‌ടറുമാണ്. നടുവിലെ ഭാഗം ബേസും ആണ്. NPN ട്രാന്‍സിസ്റ്ററിന്റെ ഘടനയും സമാനമാണ്. ചിത്രം കാണുക. |
biprism | ബൈപ്രിസം | ശീര്‍ഷകോണ്‍ 180 ഡിഗ്രിയില്‍ അല്‍പ്പം കുറവായ പ്രിസം. ചെറിയ കോണുകള്‍ ഉള്ള രണ്ടു പ്രിസങ്ങളുടെ പാദങ്ങള്‍ ചേര്‍ത്തുവച്ചതുപോലെ പ്രവര്‍ത്തിക്കുന്നു. വ്യതികരണത്തിന് ആവശ്യമായ രണ്ട് കോഹിറന്റ് സ്രാതസ്സുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു. |
biquadratic equation | ചതുര്‍ഘാത സമവാക്യം | നാലാം ഘാതത്തിലുള്ള ഒരു ബീജീയ സമവാക്യം. ഉദാ: x4-6x3+x2+3x+1=0 |