Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
binary starഇരട്ട നക്ഷത്രംദ്വന്ദ്വ താരം, ഒരു പൊതുകേന്ദ്രത്തെ ആധാരമാക്കി കറങ്ങുന്ന ഇരട്ട നക്ഷത്രങ്ങള്‍. ഉദാ: ആല്‍ഫാ സെന്റോറി Aയും B യും.
binary vector systemബൈനറി വെക്‌റ്റര്‍ വ്യൂഹംക്ലോണ്‍ ചെയ്‌ത ജീനുകളടങ്ങിയ T-DNA ഭാഗം സസ്യകോശങ്ങളിലെത്തിക്കാനുപയോഗിക്കുന്ന അഗ്രാബാക്‌റ്റീരിയത്തിന്റെ രണ്ടു പ്ലാസ്‌മിഡുകളടങ്ങിയ വ്യൂഹം. ഒരു പ്ലാസ്‌മിഡില്‍ വിറുലന്‍സ്‌ ( virulence) ജീനുകളും മറ്റേതില്‍ സന്നിവേശിപ്പിച്ച T-DNA ഭാഗവും ഉണ്ടാവും.
binding energyബന്ധനോര്‍ജം1. അണു കേന്ദ്രത്തിനകത്ത്‌ പ്രാട്ടോണുകളെയും ന്യൂട്രാണുകളെയും ബന്ധിച്ചു നിര്‍ത്തുന്ന ഊര്‍ജം. ന്യൂക്ലിയോണുകള്‍ കൂടിച്ചേര്‍ന്ന്‌ ന്യൂക്ലിയസ്‌ രൂപം കൊള്ളുമ്പോള്‍ അവയുടെ മൊത്തം ദ്രവ്യമാനത്തിന്റെ ചെറിയ ഒരംശം ഊര്‍ജമായി മാറുന്നു. ദ്രവ്യമാനത്തില്‍ വരുന്ന കുറവാണ്‌ ദ്രവ്യമാനനഷ്‌ടം. ഇതാണ്‌ ബന്ധനോര്‍ജത്തിന്‌ കാരണം. 2. അണുകേന്ദ്രത്തിന്‌ പുറത്ത്‌ നിശ്ചിത ഓര്‍ബിറ്റലുകളിലുള്ള ഇലക്‌ട്രാണുകളുടെ ഊര്‍ജനില. ഒരു ഇലക്‌ട്രാണ്‍ ഉയര്‍ന്ന ഓര്‍ബിറ്റലില്‍ നിന്ന്‌ താഴ്‌ന്ന ഓര്‍ബിറ്റലിലേക്ക്‌ സംക്രമിക്കുമ്പോള്‍ ഈ ഓര്‍ബിറ്റലുകളിലെ ഊര്‍ജവ്യത്യാസം വികിരണമായി ഉത്സര്‍ജിക്കപ്പെടുന്നു.
binding processബന്ധന പ്രക്രിയകാരിരുമ്പില്‍ നിന്ന്‌ ഉരുക്ക്‌ നിര്‍മിക്കാനുള്ള ഒരു മാര്‍ഗം.
binocular visionദ്വിനേത്ര വീക്ഷണംഒരു വസ്‌തുവിന്റെ പ്രതിബിംബം രണ്ടു കണ്ണുകളിലും ഒരേ സമയത്ത്‌ രൂപപ്പെടുന്നതു വഴി ഉണ്ടാകുന്ന ത്രിമാന ദൃശ്യാനുഭവം. മനുഷ്യനും മറ്റു പ്രമേറ്റുകള്‍ക്കും മൂങ്ങയെപോലുള്ള ചില പക്ഷികള്‍ക്കും ഈ കഴിവുണ്ട്‌.
binomialദ്വിപദംരണ്ടു പദങ്ങള്‍ മാത്രമുള്ള ബഹുപദം. ഉദാ: 2 x+5y; x-y
binomial coefficientsദ്വിപദ ഗുണോത്തരങ്ങള്‍-
binomial nomenclatureദ്വിനാമ പദ്ധതിഓരോ ജീവിയെയും രണ്ടു ഭാഗങ്ങളുള്ള ഒരു പേരുകൊണ്ട്‌ സൂചിപ്പിക്കുന്ന നാമപദ്ധതി. പേരിന്റെ ആദ്യഭാഗം ജീനസിനെയും രണ്ടാമത്തെ ഭാഗം സ്‌പീഷീസിനെയും കുറിക്കുന്നു. ലിന്നേയസ്‌ (1707-1778) എന്ന സ്വീഡിഷ്‌ ശാസ്‌ത്രജ്ഞന്‍ ആവിഷ്‌കരിച്ചു. ഉദാ: തെങ്ങിന്റെ ശാസ്‌ത്രനാമം Cocos nucifera, വളര്‍ത്തുനായയുടെ ശാസ്‌ത്രനാമം Canis familaris.
binomial surdദ്വിപദകരണി-
binomial theoremദ്വിപദ സിദ്ധാന്തംദ്വിപദങ്ങളുടെ ഘാതങ്ങളെ വിപുലനം ചെയ്യുന്നതിനുള്ള സിദ്ധാന്തം. n ഒരു ധനസംഖ്യയാണെങ്കില്‍ ഈ സിദ്ധാന്തം ഇപ്രകാരമാണ്‌: ഇതില്‍ Xn-ryrന്റെ ഗുണോത്തരം ആണ്‌. ഇത്തരം ഗുണോത്തരങ്ങളെ ദ്വിപദഗുണോത്തരങ്ങള്‍ എന്ന്‌ പറയുന്നു. ( n!=n(n-1)(n-2)............ 3x2x1)
bio transformationജൈവ രൂപാന്തരണംകള്‍ച്ചര്‍ കോശങ്ങളെ ഉപയോഗിച്ച്‌ അടിസ്ഥാന വസ്‌തുക്കളെ ( substrates) ആവശ്യമുള്ള ഓര്‍ഗാനിക്‌ വസ്‌തുക്കളാക്കി മാറ്റല്‍. കള്‍ച്ചര്‍ കോശങ്ങളുല്‍പാദിപ്പിക്കുന്ന എന്‍സൈമുകളാണ്‌ ഇവിടെ രാസത്വരകങ്ങളായി പ്രവര്‍ത്തിക്കുന്നത്‌.
bioaccumulationജൈവസാന്ദ്രീകരണംഭക്ഷ്യശൃംഖലയിലൂടെ കടന്നുപോകുമ്പോള്‍ ഉയര്‍ന്ന തട്ടിലെത്തുമ്പോള്‍ ചില രാസവസ്‌തുക്കളുടെ സാന്ദ്രത ജന്തുക്കളില്‍ കൂടിവരുന്നത്‌ . മാംസഭോജികളിലാണ്‌ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയെത്തുക.
biochemical oxygen demandജൈവരാസിക ഓക്‌സിജന്‍ ആവശ്യകതജലത്തിന്റെ ജൈവ മലിനീകരണത്തിന്റെ തോത്‌. BOD എന്ന്‌ ചുരുക്കം. ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കള്‍ ഉപയോഗിക്കുന്ന ഓക്‌സിജന്റെ അളവിനെ സൂചിപ്പിക്കുന്നു. ജൈവമാലിന്യം കൂടുന്തോറും BOD കൂടിക്കൊണ്ടിരിക്കും. biological oxygen demand എന്നും പറയുന്നു.
biocoenosisജൈവസഹവാസംസസ്യങ്ങളുടെയും ജന്തുക്കളുടെയും പരസ്‌പരാശ്രിതമായ വാസം.
biodegradationജൈവവിഘടനംജന്തു ശരീരത്തില്‍ വെച്ച്‌ ഒരു സംയുക്തം അതിന്റെ ഘടകങ്ങളായി വിഘടിക്കപ്പെടുന്നത്‌.
biodiversityജൈവ വൈവിധ്യംവാസ സ്ഥലങ്ങളിലെ ജീവികളുടെ സമ്പന്നത. ഇതിനെ മൂന്ന്‌ തലങ്ങളില്‍ പരിഗണിക്കാറുണ്ട്‌. 1 സ്‌പീഷീസ്‌ വൈവിധ്യം ( species diversity), 2 ജനിതക വൈവിധ്യം ( genetic diversity) 3 ആവാസ വ്യവസ്ഥാ വൈവിധ്യം ( ecosystem diversity).
biogasജൈവവാതകംജൈവവസ്‌തുക്കള്‍ ഓക്‌സിജന്റെ അഭാവത്തില്‍ അഴുകുമ്പോള്‍ ഉണ്ടാകുന്ന വാതകം. മീഥേനാണ്‌ പ്രധാന ഘടകം. ഇന്ധനമായി ഉപയോഗിക്കുന്നു.
biogenesisജൈവജനംജീവികളില്‍ നിന്നേ ജീവന്‍ ഉണ്ടാകൂ എന്ന സിദ്ധാന്തം. ലൂയി പാസ്‌ചര്‍ (1822-1895), സ്‌പല്ലന്‍സാനി (1729-1799) എന്നിവര്‍ ഇത്‌ സ്വതന്ത്രമായി തെളിയിച്ചു. അജൈവ പദാര്‍ഥങ്ങളില്‍ നിന്ന്‌ സൂക്ഷ്‌മജീവികള്‍ മാത്രമല്ല എലികള്‍ പോലുള്ള ഉയര്‍ന്ന ജീവികളും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിശ്വാസം ആദ്യകാലത്ത്‌ നിലനിന്നിരുന്നു.
bioinformaticsബയോഇന്‍ഫോര്‍മാറ്റിക്‌സ്‌ DNA, പ്രാട്ടീന്‍ ഇവ സംബന്ധിച്ച ഡാറ്റ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സിസ്റ്റങ്ങളില്‍ ശേഖരിച്ച്‌ സൂക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ശാസ്‌ത്രശാഖ.
biological clockജൈവഘടികാരംജീവികള്‍ക്ക്‌ സമയ ബോധം നല്‍കുന്ന (ബോധപൂര്‍വമുള്ള അറിവല്ല) ആന്തരിക സംവിധാനം.
Page 37 of 301 1 35 36 37 38 39 301
Close