Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
basin | തടം | 1. ഭൂവല്‍ക്കത്തിലെ വിശാലമായ നിമ്‌നഭാഗം. ജലം നിറഞ്ഞ തടങ്ങള്‍ തടാക തടങ്ങളോ സമുദ്രതടങ്ങളോ ആയിരിക്കും. 2. നദികള്‍ പിന്‍വാങ്ങിയുണ്ടാകുന്ന തടങ്ങള്‍, നദീതടങ്ങള്‍. |
basipetal | അധോമുഖം | സസ്യങ്ങളില്‍ മുകളില്‍ നിന്ന് അടിഭാഗത്തേക്ക് അനുക്രമമായിട്ടുള്ള വികാസം. ഇതു മൂലം പ്രായം കുറഞ്ഞ സസ്യാംഗങ്ങള്‍ അടിയിലും പ്രായം ചെന്നവ അഗ്രഭാഗത്തും കാണുന്നു. |
bass | മന്ത്രസ്വരം | കീഴ്സ്ഥായി. സംഗീതത്തിലെ ഏറ്റവും താഴ്‌ന്ന സ്വരം. |
bat | വവ്വാല് | പറക്കുന്ന ഒരിനം സസ്‌തനി. Chiroptera എന്ന ഓര്‍ഡറില്‍ പെടുന്നു. |
bath salt | സ്‌നാന ലവണം | ജലത്തിന്റെ കാഠിന്യം കുറയ്‌ക്കാനായി ചേര്‍ക്കുന്ന സോഡിയം ലവണം. |
batho chromatic shift | ബാത്തോക്രാമാറ്റിക് ഷിഫ്റ്റ് | ഒരു സംയുക്തത്തിന്റെ പ്രതിദീപ്‌തി, തന്മാത്രയില്‍ ബാത്തോക്രാമിക് ഗ്രൂപ്പ് ഉള്ളതിനാല്‍ സ്‌പെക്‌ട്രത്തിന്റെ ചുവന്ന ഭാഗത്തേക്ക് നീങ്ങുന്ന പ്രക്രിയ. |
batholith | ബാഥോലിത്ത് | അന്തര്‍ജന്യ ആഗ്നേയശിലാപടലം. മിക്കവാറും ഗ്രാനൈറ്റ് ആയിരിക്കും. ചുരുങ്ങിയത് നൂറ് ചതുരശ്ര കിലോമീറ്ററെങ്കിലും വിസ്‌താരമുണ്ടായിരിക്കും. പര്‍വതനം നടക്കുന്ന മേഖലകളില്‍ ഫലകങ്ങള്‍ താഴോട്ടിറങ്ങുന്ന സ്ഥലങ്ങളിലാണ് ഇത് കാണപ്പെടുന്നത്. bathylith എന്നും പറയും. |
bathymetry | ആഴമിതി | ജലാശയങ്ങളുടെ, പ്രത്യേകിച്ച് സമുദ്രങ്ങളുടെ ആഴമളക്കല്‍. |
bathyscaphe | ബാഥിസ്കേഫ് | സമുദ്രനിമഗ്ന വാഹനം. ഇതുപയോഗിച്ചാണ് 1960 ല്‍ ശാന്തസമുദ്രത്തിന്റെ അടിത്തട്ടിലെ 10916 മീറ്റര്‍ ആഴമുള്ള മറിയാനാ കിടങ്ങില്‍ ആദ്യമായി പര്യവേക്ഷണം നടത്തിയത്. |
bathysphere | ബാഥിസ്ഫിയര്‍ | സമുദ്രനിമഗ്ന ഗോളം. സമുദ്രത്തിന്റെ അടിത്തട്ടില്‍ പര്യവേക്ഷണം നടത്തുന്നതിനുള്ള ഗോളപേടകം. രണ്ടുപേര്‍ക്ക് പരീക്ഷണ ഉപകരണമടക്കം ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാം. |
battery | ബാറ്ററി | വൈദ്യുതപരമായി പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന സെല്ലുകളുടെ ഒരു യൂണിറ്റ്. |
bauxite | ബോക്സൈറ്റ് | അലൂമിനിയം ഹൈഡ്രാക്‌സൈഡും കളിമണ്ണും ചേര്‍ന്ന ഖനിജം. അലൂമിനിയത്തിന്റെ പ്രധാന അയിരാണ് ഇത്. |
bay | ഉള്‍ക്കടല്‍ | സമുദ്രത്തില്‍ നിന്ന് ഉള്ളോട്ട് തള്ളിനില്‍ക്കുന്ന വിസ്‌തൃതവും തുറന്നതുമായ ഭാഗം. അല്ലെങ്കില്‍ തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന കടലോ തടാകമോ ആകാം. |
BCG | ബി. സി. ജി | Bacillus Calmette Guerin എന്നതിന്റെ ചുരുക്കം. ക്ഷയരോഗത്തിന് കാരണമായ ഒരിനം ട്യൂബര്‍ക്കിള്‍ ബാസിലസ്. ക്ഷയരോഗത്തിനെതിരായ വാക്‌സിന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. |
beach | ബീച്ച് | കടല്‍ത്തീരം, കടലിലെ ജലവിതാനത്തിന്റെ ഉയര്‍ന്നതും താഴ്‌ന്നതുമായ വിതാനത്തിനിടയിലുള്ള മണലും ചരലും നിറഞ്ഞ കടല്‍ ത്തീരം. |
beat | വിസ്പന്ദം | സമീപ ആവൃത്തികളിലുള്ള രണ്ടു ശബ്‌ദങ്ങള്‍ ഒന്നിച്ചു പുറപ്പെടുവിച്ചാല്‍ ഉച്ചതയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഏറ്റക്കുറച്ചില്‍. |
beaufort's scale | ബ്യൂഫോര്‍ട്‌സ് തോത് | കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള തോത്. ഏകക പ്രതലവിസ്‌തൃതിയില്‍ കാറ്റ് ചെലുത്തുന്ന ശക്തിയുടെ അളവനുസരിച്ച് 1 (ശാന്തം) മുതല്‍ 12 (അതിശക്തിയുള്ള കൊടുങ്കാറ്റ്) വരെയുള്ള സംഖ്യകള്‍കൊണ്ട് സൂചിപ്പിക്കുന്നു. 5 ഇളംകാറ്റിനെ സൂചിപ്പിക്കുന്നു. |
beaver | ബീവര്‍ | റോഡന്റ് വിഭാഗത്തില്‍പ്പെടുന്ന ഒരു സസ്‌തനി. ജലാശയങ്ങള്‍ക്കടുത്തുള്ള ചെറുമരങ്ങള്‍ മുറിച്ച് അണകെട്ടി വെള്ളം തടഞ്ഞുനിര്‍ത്തുന്ന സ്വഭാവം കാണിക്കുന്നു. |
Beckmann thermometer | ബെക്ക്‌മാന്‍ തെര്‍മോമീറ്റര്‍ | താപനിലയിലുള്ള ചെറിയ അന്തരങ്ങള്‍ അളക്കാനുപയോഗിക്കുന്ന തെര്‍മോമീറ്റര്‍. |
Becquerel | ബെക്വറല്‍ | റേഡിയോ ആക്‌റ്റീവതയുടെ SI ഏകകം. ഒരു റേഡിയോ ആക്‌ടീവ് സാമ്പിളില്‍ ഓരോ സെക്കന്‍ഡിലും ഓരോ അണുകേന്ദ്രത്തിന് ക്ഷയം സംഭവിക്കുന്നുവെങ്കില്‍ റേഡിയോ ആക്‌റ്റീവത ഒരു ബെക്വറല്‍ ആണ്. പ്രതീകം Bq. |