Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
beetleവണ്ട്‌കട്ടിയേറിയ ഒരു ജോഡി മുന്‍ ചിറകുകളുള്ള ഷഡ്‌പദം.
belബെല്‍രണ്ടു ശബ്‌ദതരംഗങ്ങളുടെ തീവ്രത ( P1, P2) താരതമ്യം ചെയ്യാനുള്ള ഏകകം. P1, P2 എന്നിവയ്‌ക്കിടയിലെ ശബ്‌ദതീവ്രതാവ്യത്യാസം N ബെല്‍ എങ്കില്‍ N=log (P2 / P1) എന്ന്‌ നിര്‍വചിച്ചിരിക്കുന്നു. വൈദ്യുത സിഗ്നലിന്റെ പവര്‍ നില താരതമ്യം ചെയ്യുവാനും ഈ ഏകകം ഉപയോഗിക്കുന്നു. കൂടുതല്‍ പ്രചാരത്തിലുള്ളത്‌ ഡെസിബല്‍ ആണ്‌. 10 ഡെസിബല്‍=1 ബെല്‍.
beneficiationശുദ്ധീകരണംഅയിരുകളില്‍ നിന്ന്‌ വിലയേറിയ ഘടകങ്ങളും പാഴ്‌വസ്‌തുക്കളും വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ.
benthosബെന്തോസ്‌കടലിനടിത്തട്ടില്‍ ജീവിക്കുന്ന ജീവജാലങ്ങള്‍.
benzene sulphonic acidബെന്‍സീന്‍ സള്‍ഫോണിക്‌ അമ്ലംക്രിസ്റ്റലീയഖരം. ഉരുകല്‍നില 52.50C.ജലത്തില്‍ ലയിക്കും. ഉല്‍പ്രരകമായും പല കാര്‍ബണിക സംശ്ലേഷണങ്ങളില്‍ അഭികാരകമായും ഉപയോഗിക്കുന്നു.
benzidineബെന്‍സിഡീന്‍ഒരു അരോമാറ്റിക അമീന്‍. ഉരുകല്‍ നില 128 0 c
benzineബെന്‍സൈന്‍പെട്രാളിയത്തില്‍ നിന്ന്‌ ലഭിക്കുന്ന ഒരു കൂട്ടം ഹൈഡ്രാകാര്‍ബണുകള്‍. ലായകമായി ഉപയോഗിക്കുന്നു.
benzoateബെന്‍സോയേറ്റ്‌ബെന്‍സോയിക്‌ അമ്ലത്തിന്റെ ലവണം.
benzonitrileബെന്‍സോ നൈട്രല്‍C6H5-CN. നിറമില്ലാത്ത വിഷദ്രാവകം.
benzopyreneബെന്‍സോ പൈറിന്‍C20H12. കോള്‍ടാറില്‍ ദുര്‍ല്ലഭമായി കാണുന്ന ഒരു ബഹുസംവൃത ഹൈഡ്രാ കാര്‍ബണ്‍.
benzoylബെന്‍സോയ്‌ല്‍സംയോജകത 1 ആയിട്ടുള്ള ഒരു റാഡിക്കല്‍.
benzyl alcoholബെന്‍സൈല്‍ ആല്‍ക്കഹോള്‍C6H5-CH2-OH. നിറമില്ലാത്ത ഒരു അരോമാറ്റിക ദ്രാവകം. സന്ദൗര്യ വസ്‌തുക്കളുടെ നിര്‍മ്മാണത്തില്‍ ലായകമായി ഉപയോഗിക്കുന്നു.
benzylidine chlorideബെന്‍സിലിഡീന്‍ ക്ലോറൈഡ്‌C6H5-CHCl2. നിറമില്ലാത്ത എണ്ണ രൂപത്തിലുള്ള ദ്രാവകം. ചായങ്ങളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു.
Bergius processബെര്‍ജിയസ്‌ പ്രക്രിയകരിയില്‍ നിന്ന്‌ ഹൈഡ്രാകാര്‍ബണ്‍ മിശ്രിതങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന പ്രക്രിയ. പൊടിച്ച കരിയും ടാറും അടങ്ങിയ മിശ്രിതം അയേണ്‍ ഓക്‌സൈഡിന്റെ സാന്നിധ്യത്തില്‍ 200 അന്തരീക്ഷ മര്‍ദ്ദത്തില്‍ ഹൈഡ്രജനെ 450 0 c വരെ തപിപ്പിക്കുന്നതാണ്‌ ഈ പ്രക്രിയ.
berryബെറിഒരിനം മാംസള ഫലം. ഫലകഞ്ചുകത്തിലെ പുറംതൊലി ഒഴികെയുള്ള ഭാഗം മാംസളമായ ഇതിനുള്ളില്‍ സാധാരണ ഒന്നിലധികം വിത്തുകളുണ്ടായിരിക്കും. ഉദാ: തക്കാളി, പേരക്ക, മുന്തിരിങ്ങ.
beta ironബീറ്റാ അയേണ്‍700 0 c നും 910 0 c നും ഇടയിലുള്ള താപനിലയില്‍ സ്ഥിരത്വമുള്ള ശുദ്ധ ഇരുമ്പിന്റെ ഒരു അപരരൂപം.
beta raysബീറ്റാ കിരണങ്ങള്‍റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥങ്ങളുടെ വിഘടന ഫലമായി ഉണ്ടാകുന്ന ഇലക്‌ട്രാണ്‍/പോസിട്രാണ്‍ ധാരയ്‌ക്ക്‌ പൊതുവേ പറയുന്ന പേര്‍.
betatronബീറ്റാട്രാണ്‍ഇലക്‌ട്രാണുകളെ ഉന്നതോര്‍ജത്തിലെത്തിക്കുവാനുള്ള ത്വരിത്രം. വൃത്താകാരത്തിലുള്ള ഒരു ട്യൂബിലേക്ക്‌ ഇലക്‌ട്രാണ്‍ പ്രവേശിക്കുന്നു. ഈ ട്യൂബ്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാന്തിക മണ്ഡലത്തിലായിരിക്കും. ഈ കാന്തിക മണ്ഡലമാണ്‌ ഇലക്‌ട്രാണുകളെ ത്വരിപ്പിക്കുന്നതും വര്‍ത്തുളപഥത്തില്‍ നിര്‍ത്തുന്നതും.
Betelgeuseതിരുവാതിരഒറിയോണ്‍ നക്ഷത്ര മണ്ഡലത്തിലെ ചുവന്ന മഹാഭീമന്‍ നക്ഷത്രം. ഈ നക്ഷത്രത്തിനടുത്ത്‌ ചന്ദ്രന്‍ നില്‍ക്കുന്ന നാളാണ്‌ തിരുവാതിരനാള്‍.
biasബയാസ്‌ഒരു പ്രത്യേക ധര്‍മ്മം നിര്‍വഹിക്കുവാന്‍ ഇലക്‌ട്രാണിക്‌ ഉപകരണത്തിന്റെ ഇലക്‌ട്രാഡുകള്‍ക്കിടയില്‍ പ്രയോഗിക്കുന്ന പൊട്ടന്‍ഷ്യല്‍. ഉദാ: ഒരു പി എന്‍ സന്ധിയിലൂടെ വൈദ്യുതി ഒഴുകുന്ന വിധത്തില്‍ ഇലക്‌ട്രാഡുകളെ ബയെസ്‌ ചെയ്യുന്നതാണ്‌ മുന്നോക്ക ബയെസ്‌. ഒരു പി.എന്‍ സന്ധിയിലൂടെ വൈദ്യുതി പ്രവാഹത്തെ തടയുന്ന വിധത്തില്‍ ഇലക്‌ട്രാഡുകളെ ബയസ്‌ ചെയ്യുന്നതാണ്‌ പിന്നോക്ക ബയസ്‌.
Page 35 of 301 1 33 34 35 36 37 301
Close