Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Van der Waal's adsorptionവാന്‍ ഡര്‍ വാള്‍ അധിശോഷണം.വാന്‍ഡര്‍വാള്‍ ആകര്‍ഷണശക്തിമൂലം ഒരു വാതകവും ഖരവും തമ്മിലുള്ള അധിശോഷണം.
Van der Waal's equation വാന്‍ ഡര്‍ വാള്‍ സമവാക്യം.വാതകനിയമങ്ങള്‍ എല്ലാം കൃത്യമായി അനുസരിക്കുന്ന വാതകത്തെ "ആദര്‍ശവാതകം' എന്നു പറയുന്നു. എന്നാല്‍ "യഥാര്‍ഥ വാതകങ്ങള്‍' ഒന്നും തന്നെ ആദര്‍ശപരമായി പെരുമാറുന്നില്ല. തന്മാത്രകള്‍ക്ക്‌ തുച്ഛമെങ്കിലും നിശ്ചിതമായ വ്യാപ്‌തമുണ്ടെന്നും അവ പരസ്‌പരം ആകര്‍ഷിക്കുന്നുണ്ടെന്നും കണക്കിലെടുക്കുമ്പോള്‍ വാതകനിയമങ്ങളില്‍ വ്യതിചലനം ആവശ്യമാണെന്നു വരുന്നു, പ്രത്യേകിച്ച്‌ ഉയര്‍ന്ന മര്‍ദ്ദത്തിലും താണതാപനിലയിലും. ഇതനുസരിച്ച്‌ വാന്‍ഡര്‍വാള്‍ അവതരിപ്പിച്ച വാതക സമവാക്യമാണ്‌ വാന്‍ഡര്‍ വാള്‍ സമവാക്യം. ഒരു മോള്‍ വാതകത്തിന്‌ (P+a/v2) (v-b) = RTഎന്നാണ്‌ സമവാക്യം. ഇതില്‍ a, bഎന്നിവ സ്ഥിരാങ്കങ്ങളാണ്‌. Rസാര്‍വത്രിക വാതക സ്ഥിരാങ്കം.
Vant Hoff’s equationവാന്റ്‌ഹോഫ്‌ സമവാക്യം.താപനിലയുടെ മാറ്റത്തിനനുസരിച്ച്‌ ഒരു വാതക അഭിക്രിയയുടെ സംതുലനസ്ഥിരാങ്കത്തില്‍ വരുന്ന വ്യതിചലനം സ്ഥിരമര്‍ദ്ദത്തിലുള്ള അഭിക്രിയാ താപത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപാദിക്കുന്ന സമവാക്യം. d lnK ΔH dT = RT2 K- സന്തുലന സ്ഥിരാങ്കം, H- എന്‍ഥാല്‍പി R- വാതകസ്ഥിരാങ്കം.
Vant Hoff’s factorവാന്റ്‌ ഹോഫ്‌ ഘടകം. ഒരു ലായനിയുടെ നിരീക്ഷിത ഓസ്‌മോട്ടിക മര്‍ദ്ദവും വാന്റ്‌ഹോഫിന്റെ നിയമമനുസരിച്ച്‌ പ്രവചിക്കപ്പെടുന്ന ഓസ്‌മോട്ടിക മര്‍ദ്ദവും തമ്മിലുള്ള അനുപാതം. i=നിരീക്ഷിത ഓസ്‌മോട്ടിക മര്‍ദം നിയമം അനുസരിച്ചുള്ള ഓസ്‌മോട്ടിക മര്‍ദം
Vant Hoff’s lawsവാന്റ്‌ ഹോഫ്‌ നിയമങ്ങള്‍.( a) സ്ഥിര താപനിലയില്‍ ഒരു ലായനിയുടെ ഓസ്‌മോട്ടിക മര്‍ദ്ദം അതിന്റെ സാന്ദ്രതയ്‌ക്ക്‌ ക്രമാനുപാതത്തിലായിരിക്കും. π∝C(π= ഓസ്‌മോട്ടിക മര്‍ദ്ദം, C= സാന്ദ്രത)
vapourബാഷ്‌പം.ക്രാന്തിക താപനിലയ്‌ക്ക്‌ താഴെ വാതകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന പദാര്‍ഥം. മര്‍ദ്ദം കൊണ്ടുമാത്രം ദ്രവീകരിക്കാം.
vapour densityബാഷ്‌പ സാന്ദ്രത.ഹൈഡ്രജനുമായോ ഓക്‌സിജനുമായോ വായുവുമായോ ആപേക്ഷികമായി ഒരു വാതകത്തിന്റെ അഥവാ ബാഷ്‌പത്തിന്റെ സാന്ദ്രത. സാധാരണയായി ഹൈഡ്രജന്‌ ആപേക്ഷികമായാണ്‌ ഇത്‌ പ്രസ്‌താവിക്കാറുള്ളത്‌.
vapour pressureബാഷ്‌പമര്‍ദ്ദം.ബാഷ്‌പം പ്രയോഗിക്കുന്ന മര്‍ദ്ദം. ഭദ്രമായി അടച്ച ഒരു അറയിലാണ്‌ ബാഷ്‌പമെങ്കില്‍, ബാഷ്‌പ മര്‍ദ്ദത്തിന്‌ ഒരു പരമാവധി മൂല്യത്തില്‍ അധികമാവാന്‍ കഴിയില്ല. അതിലേറെയായാല്‍ ദ്രവീകരണം നടക്കും. ഇതാണ്‌ പൂരിത ബാഷ്‌പമര്‍ദ്ദം. ഇത്‌ ബാഷ്‌പപദാര്‍ഥത്തെയും താപനിലയെയും മാത്രം ആശ്രയിച്ചുനില്‍ക്കുന്നു.
variableചരം.വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്‌ത മൂല്യങ്ങള്‍ കൈകൊള്ളുന്നത്‌. y എന്ന ചരത്തെ x എന്ന ചരത്തിന്റെ ഒരു ഏകദമായി എഴുതാമെന്നിരിക്കട്ടെ. xന്റെ വിലയില്‍ വരുന്ന ഓരോ മാറ്റവും y യുടെ വിലയില്‍ അനുരൂപമായ ഒരു മാറ്റം സൃഷ്‌ടിക്കുന്നു. ഇവിടെ x സ്വതന്ത്രചരവും y, x ന്റെ ആശ്രിത ചരവുമാണ്‌.
variable starചരനക്ഷത്രം.ശോഭ, കാന്തമണ്ഡലം തുടങ്ങിയ രാശികള്‍, കൃത്യമായ ആവര്‍ത്തനകാലത്തോടെയോ അല്ലാതെയോ, പരിവര്‍ത്തന വിധേയമാകുന്ന നക്ഷത്രം. ഉദാ: സെഫീദ്‌ ചരങ്ങള്‍.
varianceവേരിയന്‍സ്‌.ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ സാമ്പിളിന്റെ വിതരണത്തിന്റെ അളവ്‌.
variationവ്യതിചലനങ്ങള്‍.ഒരു സമൂഹത്തില്‍ അംഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വ്യത്യാസങ്ങള്‍. ഇവ ജനിതകപരമോ പ്രകട രൂപപരമോ ആവാം.
varicose veinസിരാവീക്കം.എപ്പിഡെര്‍മിസിനോടടുത്തുള്ള സിരകള്‍ വികസിച്ച്‌ കെട്ടുപിണഞ്ഞതുപോലെ കാണപ്പെടുന്ന അവസ്ഥ. കണങ്കാലിലും തുടയിലും ആണ്‌ സിരാവീക്കം സാധാരണ ഉണ്ടാവുക.
varvesഅനുവര്‍ഷസ്‌തരികള്‍.ഓരോ വര്‍ഷവും മണ്ണടിഞ്ഞുണ്ടാകുന്ന ഭൂപാളികള്‍. ഹിമാനികള്‍ ഉരുകി രൂപം കൊള്ളുന്ന തടാകങ്ങളുടെ അടിത്തട്ടില്‍ കാണുന്ന മണ്‍പാളികളെ സൂചിപ്പിക്കുന്ന പദം.
vas deferensബീജവാഹി നളിക.വൃഷണങ്ങളില്‍ നിന്ന്‌ പുംബീജങ്ങളെ പുറത്തേക്ക്‌ വഹിക്കുന്ന നാളി.
vas efferensശുക്ലവാഹിക.ആണ്‍ ഉരഗങ്ങളുടെയും പക്ഷികളുടെയും സസ്‌തനങ്ങളുടെയും വൃഷണങ്ങളിലെ ശുക്ലോത്‌പാദക നളികകളില്‍ നിന്ന്‌ എപ്പിഡിഡിമിസിലേക്ക്‌ ബീജങ്ങളെ വഹിക്കുന്ന ചെറിയ കുഴല്‍. ഓരോ വൃഷണത്തിലും ഇത്തരം അനേകം ശുക്ലവാഹികള്‍ കാണും.
vascular bundleസംവഹനവ്യൂഹം.ജലവും ലവണങ്ങളും ഭക്ഷണവും സസ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ സംവഹനം ചെയ്യുന്ന കോശവ്യൂഹം. സൈലം, ഫ്‌ളോയം എന്നീ രണ്ടു പ്രധാന ഘടകങ്ങള്‍ ഇതിലുണ്ട്‌. സൈലം ജലത്തിന്റെയും ലവണങ്ങളുടെയും ഫ്‌ളോയം നിര്‍മിത ഭക്ഷണ പദാര്‍ഥങ്ങളുടെയും സംവഹനം നിര്‍വ്വഹിക്കുന്നു. ദ്വിബീജപത്രികളുടെ കാണ്ഡത്തില്‍ സൈലത്തിനും ഫ്‌ളോയത്തിനുമിടയ്‌ക്ക്‌ കാമ്പിയം എന്ന മെരിസ്റ്റമിക കലയുണ്ട്‌. ഇത്തരം സംവഹന വ്യൂഹത്തെ വിവൃതസംവഹന വ്യൂഹം എന്നു പറയുന്നു. ഏകബീജപത്രികകളില്‍ കാമ്പിയം ഉണ്ടാവില്ല. ഇത്തരം സംവഹനവ്യൂഹത്തെ സംവൃത സംവഹനവ്യൂഹം എന്നു പറയുന്നു.
vascular cambiumxവാസ്കുലാര്‍ കാമ്പ്യുമക്സ്ജലവും ലവണങ്ങളും ഭക്ഷണവും സസ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ സംവഹനം ചെയ്യുന്ന കോശവ്യൂഹം. സൈലം, ഫ്‌ളോയം എന്നീ രണ്ടു പ്രധാന ഘടകങ്ങള്‍ ഇതിലുണ്ട്‌. സൈലം ജലത്തിന്റെയും ലവണങ്ങളുടെയും ഫ്‌ളോയം നിര്‍മിത ഭക്ഷണ പദാര്‍ഥങ്ങളുടെയും സംവഹനം നിര്‍വ്വഹിക്കുന്നു. ദ്വിബീജപത്രികളുടെ കാണ്ഡത്തില്‍ സൈലത്തിനും ഫ്‌ളോയത്തിനുമിടയ്‌ക്ക്‌ കാമ്പിയം എന്ന മെരിസ്റ്റമിക കലയുണ്ട്‌. ഇത്തരം സംവഹന വ്യൂഹത്തെ വിവൃതസംവഹന വ്യൂഹം എന്നു പറയുന്നു. ഏകബീജപത്രികകളില്‍ കാമ്പിയം ഉണ്ടാവില്ല. ഇത്തരം സംവഹനവ്യൂഹത്തെ സംവൃത സംവഹനവ്യൂഹം എന്നു പറയുന്നു.
vascular cylinderസംവഹന സിലിണ്ടര്‍.സ്റ്റീലിക്കുള്ള മറ്റൊരു പേര്‌.
vascular plantസംവഹന സസ്യം.സംവഹന വ്യൂഹമുള്ള സസ്യം. ടെറിഡോഫൈറ്റ, സ്‌പെര്‍മറ്റോഫൈറ്റ എന്നീ വിഭാഗങ്ങളിലെ സസ്യങ്ങള്‍ ഇത്തരത്തിലുള്ളതാണ്‌.
Page 290 of 301 1 288 289 290 291 292 301
Close