Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
uvulaയുവുള.മൃദു താലുവിന്റെ പിന്നില്‍ നിന്ന്‌ താഴോട്ടു തൂങ്ങുന്ന മാംസളമായ ഭാഗം.
vaccineവാക്‌സിന്‍.മൃതമായതോ വീര്യം കുറഞ്ഞതോ ആയ രോഗാണുക്കളെക്കൊണ്ട്‌ ഉണ്ടാക്കിയെടുക്കുന്ന പദാര്‍ഥം. രോഗപ്രതിരോധത്തിനുവേണ്ടിയുള്ള കുത്തിവെയ്‌പ്പിന്‌ ഉപയോഗിക്കുന്നു.
vaccum guageനിര്‍വാത മാപിനി.അന്തരീക്ഷമര്‍ദത്തിലും താഴ്‌ന്ന മര്‍ദം അളക്കാനുള്ള ഉപകരണം.
vacouleഫേനം.കോശത്തിനുള്ളില്‍ കാണുന്ന കോശരസം നിറഞ്ഞ കുമിള. ഒന്നോ അതിലധികമോ ഫേനങ്ങള്‍ ഒരു കോശത്തില്‍ കാണാം. മെരിസ്റ്റമിക കോശങ്ങളില്‍ ഇവ കണ്ടെന്നുവരില്ല. ബാക്‌ടീരിയങ്ങള്‍, സയനോ ബാക്‌ടീരിയങ്ങള്‍ എന്നിവയില്‍ ഫേനങ്ങളില്ല.
vacuumശൂന്യസ്ഥലം.നിര്‍വാതസ്ഥലം. ദ്രവ്യമില്ലാത്ത സ്ഥലം എന്നാണ്‌ സൈദ്ധാന്തികമായ അര്‍ഥം. ഭൂമിയില്‍ ഇത്‌ ഒരിക്കലും സാധ്യമല്ലാത്ത അവസ്ഥയാണ്‌. പ്രായോഗികമായി, മര്‍ദ്ദം വളരെ കുറഞ്ഞ ഇടത്തിന്‌ നിര്‍വാതസ്ഥലം എന്നു പറയുന്നു. മര്‍ദ്ദനിലയെ അടിസ്ഥാനമാക്കി മൂന്നായി തരംതിരിക്കാറുണ്ട്‌. 1. soft vacuum മൃദുനിര്‍വാതം. മര്‍ദ്ദം ഏകദേശം 0.01 Pa വരെ കുറച്ചത്‌. 2. hard vacuum കഠിന നിര്‍വാതം. മര്‍ദ്ദം 10 -2 Pa മുതല്‍ 10 -7 Pa വരെ. 3. ultra high vacuum അത്യുന്നത നിര്‍വാതം. മര്‍ദ്ദം 10 -7 Pa ക്കാള്‍ കുറവ്‌. ശൂന്യതയ്‌ക്ക്‌ ഒന്നുമില്ലാത്ത അവസ്ഥ എന്നര്‍ത്ഥമില്ല. പദാര്‍ഥമില്ലെങ്കിലും ഊര്‍ജം പ്രപഞ്ചം മുഴുവനുണ്ട്‌. ആ അര്‍ഥത്തില്‍ ശൂന്യത എന്നൊന്നില്ല, ഭൗതിക ശൂന്യത മാത്രമേ ( physical vacuum) സാധ്യമാകൂ.
vacuum depositionശൂന്യനിക്ഷേപണം.ഒരു ഖരവസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു പദാര്‍ഥത്തിന്റെ നേര്‍ത്ത പാളി പൂശുന്ന ഒരു പ്രക്രിയ. പദാര്‍ഥം നിര്‍വാതത്തില്‍ ചൂടാക്കുമ്പോള്‍ അതില്‍ നിന്ന്‌ ഉത്‌പതിക്കുന്ന ആറ്റങ്ങള്‍ ഖരവസ്‌തുവിന്റെ ഉപരിതലത്തില്‍ സംഘനിക്കുവാന്‍ അനുവദിക്കുന്നു.
vacuum distillationനിര്‍വാത സ്വേദനം.അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ വളരെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള സ്വേദനം. കുറഞ്ഞ മര്‍ദ്ദത്തില്‍ തിളനില കുറവാണ്‌. അതിനാല്‍ കുറഞ്ഞ താപനിലയില്‍ സ്വേദനം സാധ്യമാകുന്നു.
vacuum pumpനിര്‍വാത പമ്പ്‌.അടച്ചു സീല്‍ ചെയ്‌ത ഒരു പാത്രത്തില്‍ നിന്ന്‌ വായു നീക്കം ചെയ്‌ത്‌ നിര്‍വാതമാക്കാനുള്ള സംവിധാനം. 1650 ല്‍ ഓട്ടോ ഫോണ്‍ ഗെറിക്ക്‌ ആദ്യത്തെ നിര്‍വാത പമ്പ്‌ നിര്‍മിച്ചു. അനേകതരം നിര്‍വാത പമ്പുകള്‍ ഇന്നു ലഭ്യമാണ്‌. റോട്ടറി പമ്പ്‌, പിസ്റ്റണ്‍ പമ്പ്‌ തുടങ്ങിയ സാധാരണ പമ്പുകളും ഡിഫ്യൂഷന്‍ പമ്പ്‌, ടര്‍ബോമോളിക്യൂലാര്‍ പമ്പ്‌, സെന്‍ട്രിഫ്യൂഗല്‍ പമ്പ്‌ തുടങ്ങിയ ഉന്നത ശൂന്യത സൃഷ്‌ടിക്കാന്‍ കഴിയുന്ന പമ്പുകളും ഇതില്‍പ്പെടും.
vacuum tubeവാക്വം ട്യൂബ്‌.നിര്‍വാതമാക്കപ്പെട്ട ഇലക്‌ട്രാണ്‍ ട്യൂബ്‌. ഉദാ: ട്രയോഡ്‌, ടെട്രാഡ്‌.
vagina യോനി.പെണ്‍സസ്‌തനങ്ങളുടെ ഗര്‍ഭാശയത്തില്‍ നിന്ന്‌ പുറത്തേക്കുള്ള നാളി. മ്യൂളര്‍ വാഹിനികളുടെ താഴത്തെ അഗ്രങ്ങള്‍ തമ്മില്‍ യോജിച്ചാണ്‌ ഇതു രൂപം കൊള്ളുന്നത്‌.
valence bandസംയോജകതാ ബാന്‍ഡ്‌.പദാര്‍ഥത്തിലെ ഇലക്‌ട്രാണുകള്‍ക്ക്‌ സ്വീകരിക്കാവുന്ന ഊര്‍ജനിലകളിലെ ഒരു ബാന്‍ഡ്‌. അണുകേന്ദ്രവുമായി ഉറച്ച ബന്ധം പുലര്‍ത്തുന്നതും ഏറ്റവും കൂടിയ ഊര്‍ജനിലകളുള്ളതുമായ ഇലക്‌ട്രാണുകളാണ്‌ ഈ ബാന്‍ഡില്‍. തന്മാത്രകളില്‍ ആറ്റങ്ങള്‍ തമ്മിലുള്ള ബന്ധനം സൃഷ്‌ടിക്കുന്ന ഇലക്‌ട്രാണുകള്‍ ഇവയാണ്‌. ഇവയെ സംയോജകതാ ഇലക്‌ട്രാണുകള്‍ എന്നു പറയുന്നു. ഇവയെക്കാള്‍ കൂടിയ ഊര്‍ജമുള്ളത്‌ ചാലനത്തിന്‌ കാരണമായതും ആറ്റവുമായുള്ള ബന്ധം നന്നേ അയഞ്ഞതുമായ സ്വതന്ത്ര ഇലക്‌ട്രാണുകളാണ്‌.
valence electronസംയോജകതാ ഇലക്‌ട്രാണ്‍.രാസബന്ധനത്തിലേര്‍പ്പെടുന്ന ഇലക്‌ട്രാണുകള്‍. സാധാരണയായി ബാഹ്യപരിപഥത്തിലെ ഇലക്‌ട്രാണുകളെയാണ്‌ വിവക്ഷിക്കുന്നത്‌.
valence shellസംയോജകത കക്ഷ്യ.ഒരു ആറ്റത്തിന്റെ ഏറ്റവും പുറമേയുള്ള ഇലക്‌ട്രാണ്‍ കക്ഷ്യ.
valencyസംയോജകത.ഒരു ആറ്റത്തിനോ റാഡിക്കലിനോ മറ്റൊന്നുമായി സംയോജിക്കുവാനുള്ള ശേഷി. ഒരു ആറ്റവുമായി സംയോജിക്കാവുന്ന ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണമായാണ്‌ ഇത്‌ രേഖപ്പെടുത്തുന്നത്‌.
validationസാധൂകരണം.ശരിയാണെന്ന്‌ സ്ഥാപിക്കല്‍. ഉദാ; ഒരു ഔഷധത്തിന്റെ രോഗനിവാരണ ശേഷിയുടെ സാധൂകരണം.
valveവാല്‍വ്‌.ഇലക്‌ട്രാണ്‍ ട്യൂബ്‌. ഒരു നിര്‍വാത ഗ്ലാസ്‌ കുഴലിനുള്ളില്‍ രണ്ടോ അതിലധികമോ ഇലക്‌ട്രാഡുകള്‍ ഉള്ള ഉപകരണം. ഇതില്‍ ഒരു ഇലക്‌ട്രാഡ്‌ ഇലക്‌ട്രാണുകളെ ഉത്സര്‍ജിക്കുന്നതായിരിക്കും. ഈ ഉപകരണത്തില്‍ ഒരു ദിശയില്‍ മാത്രമേ വൈദ്യുതി പ്രവഹിക്കുകയുള്ളു. ഇതിന്‌ മെക്കാനിക്കല്‍ വാല്‍വുകളുടെ പ്രവര്‍ത്തനത്തോട്‌ സാദൃശ്യമുള്ളതിനാല്‍ വാല്‍വ്‌ എന്നു പറയുന്നു.
Van Allen beltവാന്‍ അല്ലന്‍ ബെല്‍റ്റ്‌. ഭൂമിയുടെ കാന്തികമണ്ഡലത്തിലകപ്പെട്ട്‌ കാന്തിക ബലരേഖകളെ ചുറ്റിക്കൊണ്ട്‌ ധ്രുവങ്ങളുടെ ദിശയില്‍ സഞ്ചരിക്കുന്ന ചാര്‍ജിത കണങ്ങള്‍ നിറഞ്ഞ പ്രദേശം. ഇവയിലെ ചാര്‍ജിത കണങ്ങള്‍ പ്രധാനമായും ഇലക്‌ട്രാണുകളും പ്രാട്ടോണുകളും ആണ്‌. സൗരവാതമാണ്‌ ഈ കണങ്ങളുടെ മുഖ്യ സ്രാതസ്സ്‌. പ്രധാനമായും രണ്ട്‌ ഇലക്‌ട്രാണ്‍ ബെല്‍റ്റുകള്‍ ആണ്‌ ഉള്ളത്‌. 2000-5000 കി മീ ഉയരത്തില്‍ ഒന്ന്‌. 13000-19000 കി മീ ഉയരത്തില്‍ മറ്റൊന്ന്‌. ഇലക്‌ട്രാണ്‍ ബെല്‍റ്റുകള്‍ക്കിടയില്‍ വിവിധ തലങ്ങളില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുകയാണ്‌ പ്രാട്ടോണ്‍ ബെല്‍റ്റുകള്‍. വാന്‍ അല്ലന്‍ എന്ന ശാസ്‌ത്രജ്ഞന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‍.വാന്‍ അല്ലന്‍ ബെല്‍റ്റിലേക്ക്‌ പ്രവേശിക്കുന്ന ഊര്‍ജം കുറഞ്ഞ ചാര്‍ജിത കണങ്ങള്‍ കാന്തിക മണ്ഡലവുമായുള്ള പ്രതിപ്രവര്‍ത്തനം മൂലം ഭൂമിയില്‍ പതിക്കുന്നില്ല. കാന്തിക ബലരേഖകളെച്ചുറ്റി ഇവ ധ്രുവങ്ങളിലെത്തുമ്പോള്‍ വായുമണ്ഡലത്തില്‍ പ്രവേശിക്കുന്നു. ധ്രുവദീപ്‌തിക്ക്‌ കാരണമാകുന്നത്‌ ഇതാണ്‌.
Van de Graaff generatorവാന്‍ ഡി ഗ്രാഫ്‌ ജനിത്രം. ഒരു ഇലക്‌ട്രാസ്റ്റാറ്റിക്‌ ജനറേറ്റര്‍. ദശലക്ഷക്കണക്കിന്‌ വോള്‍ട്ട്‌ പൊട്ടന്‍ഷ്യല്‍ വ്യത്യാസം സൃഷ്‌ടിക്കുവാന്‍ കഴിയും. ലംബദിശയില്‍ ചലിക്കുന്ന ഇന്‍സുലേറ്റ്‌ ചെയ്‌ത ബെല്‍റ്റ്‌ ആണ്‌ പ്രധാനഭാഗം. 100 kv വരെയുള്ള ഒരു ബാഹ്യ സ്രാതസ്സ്‌ ഉപയോഗിച്ച്‌ A എന്ന പൊള്ളയായ ലോഹഗോളത്തെ ചാര്‍ജിതമാക്കുന്നു. ഇപ്രകാരം A യില്‍ ചാര്‍ജ്‌ നിരന്തരം വന്നു നിറയുന്നു. അങ്ങനെ A യില്‍ നിന്ന്‌ അത്യുന്നത വോള്‍ട്ട്‌ ലഭിക്കുന്നു.
Van der Waal forcesവാന്‍ ഡര്‍ വാള്‍ ബലങ്ങള്‍.തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണബലങ്ങള്‍. ജോനാസ്‌ ഡി. വാന്‍ ഡര്‍ വാള്‍ (1837-1923) എന്ന ശാസ്‌ത്രജ്ഞനാണ്‌ ഇതിനെക്കുറിച്ച്‌ ആധികാരികമായി സിദ്ധാന്തിച്ചത്‌.
Van der Waal radiusവാന്‍ ഡര്‍ വാള്‍ വ്യാസാര്‍ധം.തന്മാത്രയ്‌ക്ക്‌ ചുറ്റിലും എത്ര ദൂരത്തില്‍ വാന്‍ ഡര്‍ വാള്‍ ബന്ധനം സൃഷ്‌ടിക്കുന്ന ബലങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ, ആ ദൂരത്തിന്‌ വാന്‍ ഡര്‍ വാള്‍ വ്യാസാര്‍ധം എന്നു പറയുന്നു.
Page 289 of 301 1 287 288 289 290 291 301
Close