Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
uraninite | യുറാനിനൈറ്റ് | UO2. തോറിയവും മറ്റു ചില അപൂര്‍വ ലോഹങ്ങളും അടങ്ങിയ യുറേനിയത്തിന്റെ അയിര്. |
uranium lead dating | യുറേനിയം ലെഡ് കാല നിര്‍ണയം. | - |
urea | യൂറിയ. | NH2-CO-NH2. ജലത്തില്‍ ലയിക്കുന്ന വെളുത്ത ക്രിസ്റ്റലീയ, അല്ലെങ്കില്‍ പൊടി രൂപത്തിലുള്ള ജൈവസംയുക്തം. മനുഷ്യശരീരത്തില്‍ കരളില്‍ വച്ചുണ്ടാകുന്ന യൂറിയ മൂത്രത്തില്‍ കൂടി പുറത്തു പോകുന്നു. |
uremia | യൂറമിയ. | രക്തത്തില്‍ യൂറിയയുടെ അളവ് കൂടുന്ന അവസ്ഥ. |
ureotelic | യൂറിയ വിസര്‍ജി. | നൈട്രജന്‍ വിസര്‍ജ്യങ്ങളെ യൂറിയയുടെ രൂപത്തില്‍ വിസര്‍ജിക്കുന്ന ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഉദാ: മനുഷ്യന്‍. |
ureter | മൂത്രവാഹിനി. | വൃക്കയില്‍ നിന്ന് ക്ലോയാക്കയിലേക്കോ (ഉരഗങ്ങളിലും പക്ഷികളിലും) മൂത്രാശയത്തിലേക്കോ മൂത്രം ഒഴുകുന്ന നാളി. |
urethra | യൂറിത്ര. | സസ്‌തനികളുടെ മൂത്രാശയത്തില്‍ നിന്ന് മൂത്രം പുറത്തേക്കൊഴുകുന്ന നാളി. ആണ്‍ സസ്‌തനികളില്‍ ബീജങ്ങള്‍ വിസര്‍ജിക്കുന്നതും ഇതിലൂടെയാണ്. |
uricotelic | യൂറികോട്ടലിക്. | നൈട്രജനീയ വിസര്‍ജ്യങ്ങളെ യൂറിക്ക് അമ്ലത്തിന്റെ രൂപത്തില്‍ വിസര്‍ജിക്കുന്ന ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഉദാ: പക്ഷികളും ഉരഗങ്ങളും. |
urinary bladder | മൂത്രാശയം. | ജന്തുക്കളുടെ ശരീരത്തില്‍ മൂത്രം താല്‍ക്കാലികമായി സംഭരിക്കപ്പെടുന്ന സഞ്ചി. |
uriniferous tubule | വൃക്ക നളിക. | കശേരുകികളുടെ വൃക്കയിലെ ബോമന്‍ സമ്പുടത്തിന് തുടര്‍ച്ചയായി കാണപ്പെടുന്ന നീണ്ടു ചുരുണ്ട നാളി. ബോമന്‍ സമ്പുടത്തില്‍ വെച്ച് അരിച്ചെടുക്കുന്ന ദ്രാവകത്തില്‍ നിന്ന് ഗ്ലൂക്കോസും ലവണങ്ങളും ജലവും ഭാഗികമായി പുനരാഗിരണം ചെയ്യുകയും മറ്റു ചില പദാര്‍ഥങ്ങള്‍ വിസര്‍ജിക്കുകയും ചെയ്യുന്നു. |
urochordata | യൂറോകോര്‍ഡേറ്റ. | ഫൈലം കോര്‍ഡേറ്റയുടെ ഒരു ഉപവിഭാഗം. എല്ലാം സമുദ്രജീവികളാണ്. |
Urodela | യൂറോഡേല. | ക്ലാസ് ആംഫീബിയയുടെ ഒരു ഓര്‍ഡര്‍. വാലുള്ള ഉഭയജീവികള്‍ എന്നറിയപ്പെടുന്നു. ഉദാ: സലമാന്‍ഡര്‍. |
uropygeal gland | യൂറോപൈജിയല്‍ ഗ്രന്ഥി. | പക്ഷികളുടെ യൂറോപൈജിയത്തില്‍ ഉള്ള ഒരു ഗ്രന്ഥി. ഇതിന് ചീകല്‍ എണ്ണ അല്ലെങ്കില്‍ ഗന്ധഗ്രന്ഥി എന്നെല്ലാം പേരുണ്ട്. എണ്ണമയമായ സ്രവത്തിന് ചിലപ്പോള്‍ രൂക്ഷമായ ഗന്ധമുണ്ടായിരിക്കും. തൂവലുകള്‍ ചീകി ഒതുക്കുമ്പോള്‍, ഇതിന്റെ സ്രവങ്ങള്‍ കൊക്കുകൊണ്ട് തോണ്ടിയെടുക്കും. |
uropygium | യൂറോപൈജിയം. | പക്ഷികളുടെ പിന്‍ഭാഗത്ത് വാല്‍ തൂവലുകളെ ഘടിപ്പിക്കാനുള്ള വീര്‍ത്ത ഭാഗം. |
urostyle | യൂറോസ്റ്റൈല്‍. | തവളകളുടെ നട്ടെല്ലിന്റെ പിന്‍ഭാഗത്തുള്ള നീണ്ട അസ്ഥി. |
Ursa Major | വന്‍കരടി. | സപ്‌തര്‍ഷികള്‍. ഉത്തരാര്‍ധ ഗോളത്തിലെ ഒരു പ്രമുഖ നക്ഷത്ര മണ്ഡലം. തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ആണ് പ്രധാനമായും ഇതിലുള്ളത്. സപ്‌തര്‍ഷികള്‍ എന്നറിയപ്പെടുന്ന അത്രി, അംഗിരസ്, പുലഹന്‍, പുലസ്‌ത്യന്‍, ക്രതു, വസിഷ്‌ഠന്‍, മരീചി എന്നീ നക്ഷത്രങ്ങളാണ് ഇവ. പാശ്ചാത്യര്‍ ഈ മണ്ഡലത്തിന് കരടിയുടെ രൂപമാണ് സങ്കല്‍പിച്ചിരിക്കുന്നത്. |
USB | യു എസ് ബി. | Universal Serial Bus എന്നതിന്റെ ചുരുക്കം. വിവിധതരം ഉപകരണങ്ങളെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രത്യേകതരം സീരിയല്‍ പോര്‍ട്ട്. അതിന് മറ്റുള്ളവയെ അപേക്ഷിച്ച് ഡാറ്റ കൈകാര്യം ചെയ്യാനുള്ള വേഗത കൂടുതലാണ്. |
user interface | യൂസര്‍ ഇന്റര്‍ഫേസ.് | ഒരു ഉപയോക്താവിന് ഒരു പ്രാഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഘടകം. |
uterus | ഗര്‍ഭാശയം. | പെണ്‍സസ്‌തനങ്ങളുടെ പ്രത്യുല്‍പാദന വ്യൂഹത്തിലെ ഭ്രൂണങ്ങള്‍ വളരുന്ന അറ. മ്യൂളര്‍വാഹിനിയുടെ ഒരുഭാഗം വികസിച്ചാണ് ഇതു രൂപപ്പെട്ടിരിക്കുന്നത്. പല ഇനം സസ്‌തനങ്ങളിലും രണ്ടെണ്ണം ഉണ്ട്. മനുഷ്യന്റെ മ്യൂളര്‍വാഹിനികളുടെ താഴത്തെ ഭാഗങ്ങള്‍ തമ്മില്‍ യോജിച്ച് 6-8 സെ. മീ നീളമുള്ള ഒരു ഒറ്റ അറയായി മാറിയിരിക്കുന്നു. |
utricle | യൂട്രിക്കിള്‍. | vector കാണുക. |