Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
vascular system | സംവഹന വ്യൂഹം. | ജന്തുക്കളുടെ ശരീരത്തിലെ ദ്രവം നിറഞ്ഞ നാളികളുടെ വ്യൂഹം. ഉദാ: രക്തചംക്രമണ വ്യൂഹം, ലസികാവ്യൂഹം. |
vasoconstriction | വാഹിനീ സങ്കോചം. | ചെറിയ രക്തക്കുഴലുകളുടെ ഭിത്തിയിലെ പേശികള്‍ സങ്കോചിച്ച് അവയുടെ വ്യാസം കുറയല്‍. |
vasodilation | വാഹിനീവികാസം. | ചെറിയ രക്തക്കുഴലുകളിലെ പേശികള്‍ അയയുന്നതിന്റെ ഫലമായി അവയുടെ വ്യാസം വര്‍ധിക്കല്‍. |
vasopressin | വാസോപ്രസിന്‍. | ഹൈപ്പോത്തലാമസില്‍ നിന്ന് സ്രവിക്കുകയും പിറ്റ്യൂറ്ററിയുടെ പശ്ചഭാഗത്ത് ശേഖരിക്കപ്പെടുകയും ചെയ്യുന്ന ഹോര്‍മോണ്‍. ADH (anti diuretic hormone) എന്നും പേരുണ്ട്. മൂത്രത്തില്‍ നിന്ന് ജലം പുനരാഗിരണം ചെയ്യാന്‍ സഹായിക്കുന്നു. |
VDU | വി ഡി യു. | Visual Display Unit. കമ്പ്യൂട്ടറിന്റെ മോണിറ്റര്‍. ഉപയോക്താവിന് വായിക്കാവുന്ന രീതിയില്‍ പ്രാഗ്രാമിന്റെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം. |
vector | സദിശം . | (maths)പരിമാണവും ദിശയും ഉള്ള ഭൗതികരാശി. ഉദാ: പ്രവേഗം, ത്വരണം, ബലം. യൂണിറ്റ് പരിമാണമുള്ള സദിശത്തെ യൂണിറ്റ് സദിശം ( unit vector) എന്നും പരിമാണം പൂജ്യമായ സദിശത്തെ ശൂന്യ സദിശമെന്നും ( null vector) പറയുന്നു. സദിശരാശിയുടെ പരിമാണമാണ് magnitude. |
vector | പ്രഷകം. | (zoology) രോഗാണുക്കളെയും പരാദങ്ങളെയും മറ്റും ആതിഥേയ ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് വഹിച്ചുകൊണ്ടുപോകുന്ന മധ്യവര്‍ത്തി ജീവി. ഉദാ: മലമ്പനി രോഗാണുക്കളുടെ വാഹകമാണ് കൊതുക്. ജനിതക എന്‍ജിനീയറിങ്ങില്‍ ജീനുകളെ മറ്റൊരു കോശത്തിലേക്ക് കടത്തുവാന്‍ പ്ലാസ്‌മിഡുകളെ വെക്‌റ്ററുകളായി ഉപയോഗിക്കാറുണ്ട്. |
vector analysis | സദിശ വിശ്ലേഷണം. | സദിശ ക്ഷേത്രങ്ങളുടെ അവകലനവും സമാകലനവും കൈകാര്യം ചെയ്യുന്ന ഗണിതശാഖ. |
vector graphics | വെക്‌ടര്‍ ഗ്രാഫിക്‌സ്. | ഒരു ചിത്രത്തിന്റെ ഡാറ്റാ ചിത്രം പ്രത്യേകതരം ഗണിത സമീകരണങ്ങളുപയോഗിച്ച് സൂക്ഷിച്ചുവയ്‌ക്കുന്ന രീതി. ഇതുമൂലം ചിത്രം വലുതാക്കിയാലും വ്യക്തത കുറയുന്നില്ല. |
vector product | സദിശഗുണനഫലം | രണ്ടു സദിശ രാശികള്‍ തമ്മിലുള്ള ഗുണനഫലം ഒരു സദിശരാശിയായിരിക്കുന്ന തരത്തിലുള്ള ഗുണനം/അങ്ങനെ കിട്ടുന്ന ഗുണനഫലം. എന്നീ രണ്ട് സദിശങ്ങള്‍ തമ്മിലുള്ള സദിശഗുണനത്തെ x ( aക്രാസ് b) എന്ന് കുറിക്കുന്നു. x = | |.| | sin φ n.ഇവിടെ | |, | | ഇവ സദിശങ്ങളുടെ പരിമാണങ്ങളും φ അവയുടെ ദിശകള്‍ തമ്മിലുള്ള കോണും ആണ്. യുടെ ദിശയില്‍ നിന്ന് യുടെ ദിശയിലേക്ക് ഒരു വലംപിരി സ്‌ക്രൂ തിരിച്ചാല്‍ അതിന്റെ അഗ്രം ഏത് ദിശയില്‍ നീങ്ങുന്നുവോ ആ ദിശയിലുള്ള യൂനിറ്റ് സദിശമാണ് n. |
vector space | സദിശസമഷ്‌ടി. | സദിശങ്ങളുടെ ഒരു കൂട്ടം/ഗണം. അവ അന്യോന്യം സങ്കലനം നടത്താം, സംഖ്യകള്‍ (അദിശങ്ങള്‍) കൊണ്ട് ഗുണിക്കാം. ഗുണിക്കുന്നത് യഥാര്‍ഥ സംഖ്യ കൊണ്ടാണെങ്കില്‍ യഥാര്‍ഥ സദിശ സമഷ്‌ടി കിട്ടും. സമ്മിശ്ര സംഖ്യകൊണ്ടാണെങ്കില്‍ സമ്മിശ്ര സദിശ സമഷ്‌ടി ( complex vector space) കിട്ടും. സങ്കലനം, അദിശഗുണനം ഇവയുടെ ഫലമായുണ്ടാകുന്ന സദിശങ്ങളും സമഷ്‌ടിയിലെ അംഗങ്ങളായിരിക്കും. |
vector sum | സദിശയോഗം | സദിശത്തുക. സദിശങ്ങള്‍ തമ്മില്‍ കൂട്ടിക്കിട്ടുന്ന ഫലം. രേഖീയമായി സദിശങ്ങളുടെ തുക കാണുവാന്‍, സദിശങ്ങളെ ഒന്നിനെത്തുടര്‍ന്ന് അടുത്തത് എന്ന ക്രമത്തില്‍ (ഒന്നിന്റെ തലയില്‍ അടുത്തതിന്റെ വാല്) വരയ്‌ക്കുക. ആദ്യത്തേതിന്റെ വാലില്‍ നിന്ന് അവസാനത്തേതിന്റെ തലയിലേക്ക് വരയ്‌ക്കുന്ന രേഖ സദിശത്തുക നല്‍കുന്നു. |
vegetal pole | കായിക ധ്രുവം. | അണ്ഡത്തില്‍ ന്യൂക്ലിയസ് സ്ഥിതി ചെയ്യുന്ന ധ്രുവത്തിന്റെ എതിര്‍ധ്രുവം. പീതകം ഇവിടെ കൂടുതലായിരിക്കും. |
vegetation | സസ്യജാലം. | സസ്യജാലം. |
vegetative reproduction | കായിക പ്രത്യുത്‌പാദനം. | ബീജങ്ങള്‍ വഴിയല്ലാതെ മാതൃജീവിയുടെ ശരീരഭാഗങ്ങളില്‍ നിന്ന് പുതിയ തലമുറയുണ്ടാവല്‍. ഉദാ: ബഡ്ഡിങ്, ക്ലോണിങ് തുടങ്ങിയവ. |
vein | വെയിന്‍. | (geology) പാളികളായി രൂപം കൊള്ളുന്ന ആഗ്നേയശില. ഭൂവല്‌ക്കത്തിലെ വിദരങ്ങളിലും അവസാദ ശിലാ പാളികള്‍ക്കിടയിലും മാഗ്മ തള്ളിക്കയറി തണുത്തുറഞ്ഞുണ്ടാകുന്നു. dyke, sill നോക്കുക. |
vein | സിര. | (zoology) ശരീര കലകളിലെ സൂക്ഷ്‌മ രക്തവാഹിനികളില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന നാളികള്‍. ഷഡ്‌പദങ്ങളുടെ ചിറകില്‍ ഞരമ്പുകള്‍പോലെ കാണപ്പെടുന്ന ചെറിയ കുഴലുകള്‍ക്കും ഈ പേര്‍ പറയും. |
velamen root | വെലാമന്‍ വേര്. | എപ്പിഫൈറ്റ് വിഭാഗത്തില്‍പ്പെട്ട സസ്യങ്ങളില്‍ കാണുന്ന, വായുവില്‍ തൂങ്ങിക്കിടക്കുന്ന വേരുകള്‍. ഇവയുടെ ബാഹ്യഭാഗത്തു കാണുന്ന പ്രത്യേകതരം "വെലാമന്‍' കോശങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് ജലാംശവും മറ്റും വലിച്ചെടുക്കുന്നു. ഉദാ: മരവാഴ. |
velocity | പ്രവേഗം. | ഒരു നിശ്ചിത ദിശയിലെ സ്ഥാനമാറ്റത്തിന്റെ നിരക്ക്. ഒരു സെക്കന്റില്‍ എത്രമാത്രം സ്ഥാനാന്തരം ഉണ്ടായി എന്നതിന്റെ അളവ്. മീറ്റര്‍ പ്രതി സെക്കന്റ് ആണ് യൂണിറ്റ്. |
venation | സിരാവിന്യാസം. | (1) ഇലകളില്‍ സിരകള്‍ ക്രമീകരിച്ചിരിക്കുന്ന രീതി. (2) ഷഡ്‌പദങ്ങളുടെ ചിറകുകളില്‍ ഞരമ്പുകളുടെ വിന്യാസം. |