Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Venn diagramവെന്‍ ചിത്രം.ഗണങ്ങള്‍ തമ്മിലുള്ള ബന്ധം കാണിക്കുവാന്‍ ഉപയോഗിക്കുന്ന ചിത്രം. ജോണ്‍ വെന്‍ (1834-1923) ആണ്‌ ഈ രീതി അവതരിപ്പിച്ചത്‌. സമസ്‌തഗണത്തെ ( U) ഒരു ചതുരം കൊണ്ട്‌ കാണിക്കുന്നു. ചിത്രത്തില്‍ U={(1), (2), (3), (4)}, A={(1), (2)}, B={(2), (3)}, A ∩ B = {(2)}, A∪B={(1), (2), (3)}.
venterഉദരതലം.ആര്‍ക്കിഗോണിയത്തിന്റെ വീര്‍ത്ത അടിഭാഗം. ഇതിനുള്ളിലാണ്‌ അണ്ഡകോശം സ്ഥിതി ചെയ്യുന്നത്‌.
ventifactsവെന്റിഫാക്‌റ്റ്‌സ്‌.കാറ്റിന്റെ പ്രവര്‍ത്തനഫലമായി പുതിയ പ്രതലങ്ങള്‍ രൂപപ്പെട്ടിട്ടുള്ള ഉരുളന്‍ കല്ലുകള്‍ അല്ലെങ്കില്‍ ധാതുക്കള്‍.
ventilationസംവാതനം.വായുവിന്‌ പ്രവേശിക്കാനുള്ള കവാടം ഒരുക്കല്‍.
ventralഅധഃസ്ഥം.ജന്തുക്കളുടെ, ഭൂമിക്ക്‌ അഭിമുഖമായി വരുന്ന ശരീരഭാഗത്തെ വിശേഷിപ്പിക്കുന്ന പദം. മനുഷ്യരില്‍ ഇത്‌ ശരീരത്തിന്റെ മുന്‍വശമാണ്‌.
ventricleവെന്‍ട്രിക്കിള്‍1. ഹൃദയത്തിന്റെ കീഴറ. ഏട്രിയത്തില്‍ നിന്ന്‌ രക്തം സ്വീകരിക്കുന്ന അറയാണിത്‌. 2. മസ്‌തിഷ്‌കത്തിലെ സെറിബ്രാ സ്‌പൈനല്‍ ദ്രാവകം നിറഞ്ഞിരിക്കുന്ന ദരങ്ങള്‍ക്കും ഈ പേര്‍ പറയും.
venturimeterപ്രവാഹമാപിദ്രാവക പ്രവാഹത്തിന്റെ നിരക്ക്‌ അളക്കുന്ന ഉപകരണം.
Venusശുക്രന്‍.-
verdigrisക്ലാവ്‌.വായുവില്‍ തുറന്നിരുന്നാല്‍ ചെമ്പിന്റെ പ്രതലത്തില്‍ ഉണ്ടാകുന്ന ഇളം പച്ചനിറമുള്ള ആവരണം. വായുവിലെ ഓക്‌സിജന്‍, ഈര്‍പ്പം, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ എന്നിവയുടെ പ്രവര്‍ത്തന ഫലമായി ബേസിക്‌ കോപ്പര്‍ കാര്‍ബണേറ്റ്‌ (CuCO3 Cu(OH)2) ഉണ്ടാകുന്നു. ഇതാണ്‌ ക്ലാവ്‌.
verificationസത്യാപനംശരിപരിശോധന. ഉദാ: നിരീക്ഷണ-പരീക്ഷണങ്ങളിലൂടെയുള്ള ഒരു സിദ്ധാന്തത്തിന്റെ സത്യാപനം.
vermiform appendixവിരരൂപ പരിശോഷിക.സസ്‌തന ജീവികളുടെ സീക്കത്തിന്റെ അറ്റത്തുള്ള വിര പോലുള്ള പരിശോഷിക. സസ്യഭോജികളില്‍ ഇതിന്‌ പ്രത്യേക ധര്‍മമുണ്ട്‌. മനുഷ്യനില്‍ ഇതിന്‌ പ്രത്യേക ധര്‍മമൊന്നുമില്ല .
vermillionവെര്‍മില്യണ്‍.നീല കലര്‍ന്ന ചുവപ്പു നിറത്തിലുള്ള ഒരു വസ്‌തു. മെര്‍ക്കുറിയും ഗന്ധകവും പൊടിച്ച്‌ പൊട്ടാസ്യം ഹൈഡ്രാക്‌സൈഡുമായി പ്രവര്‍ത്തിപ്പിച്ചാണ്‌ ഇതുണ്ടാക്കുന്നത്‌.
vernal equinoxമേടവിഷുവംവസന്ത വിഷുവം, മാര്‍ച്ച്‌ 21 ന്‌ (മീനം 7ന്‌) സംഭവിക്കുന്ന സമരാത്രദിനം. equinox നോക്കുക.
vernalisationവസന്തീകരണം.ശീതീകരണ പ്രയോഗം മൂലം സസ്യഭാഗങ്ങളില്‍ നേരത്തേ പൂക്കളുണ്ടാക്കുന്ന പ്രക്രിയ. പ്രത്യേകിച്ചും ഹ്രസ്വദിന സസ്യങ്ങളിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.
vernationപത്രമീലനം.ഇലയുടെ മുകുളാവസ്ഥയിലുള്ള ക്രമീകരണം.
Vernierവെര്‍ണിയര്‍.ദൂരം, കോണളവ്‌ എന്നിവ ഏറ്റവും കൃത്യമായി അളക്കാനുള്ള ഒരു സംവിധാനം. പ്രധാന സ്‌കെയിലും ഒരു ഉപ സ്‌കെയിലും ഉണ്ടാകും. ഉപ സ്‌കെയിലാണ്‌ വെര്‍ണിയര്‍. പ്രധാന സ്‌കെയിലിലെ നിശ്ചിത അളവിന്റെ പരിമാണത്തെ അതിലും ഉയര്‍ന്ന മറ്റൊരു സംഖ്യയായി വെര്‍ണിയറില്‍ കാണിച്ചിരിക്കും. വെര്‍ണിയറിന്റെ സ്ഥാനം മാറ്റി പ്രധാന സ്‌കെയിലിന്റെ അംഗവുമായി താരതമ്യം ചെയ്‌ത്‌ കൃത്യമായ അളവെടുക്കാം. പിയറി വെര്‍ണിയര്‍ കണ്ടുപിടിച്ചത്‌.
vernier rocketവെര്‍ണിയര്‍ റോക്കറ്റ്‌.ചലിച്ചുകൊണ്ടിരിക്കുന്ന റോക്കറ്റിന്റെ ഗതിയില്‍ മാറ്റം വരുത്താനുപയോഗിക്കുന്ന ചെറിയ റോക്കറ്റുകള്‍. മുഖ്യ എന്‍ജിന്‌ പുറത്താണ്‌ ഇതിന്റെ സ്ഥാനം.
vertebraകശേരു.കശേരുകികളുടെ നട്ടെല്ലിലെ ഘടക അസ്ഥി. കശേരുകായം എന്ന പേരിലറിയപ്പെടുന്ന ഒരു അസ്ഥിപിണ്ഡവും അതോടനുബന്ധിച്ച ഊര്‍ധ്വ നാഡീയ കമാനവും അതില്‍ നിന്നുള്ള വിവിധ പ്രവര്‍ധനങ്ങളുമാണ്‌ ഒരു സാധാരണ കശേരുവിന്റെ ഭാഗങ്ങള്‍. കമാനത്തിലൂടെയാണ്‌ സുഷുമ്‌നാനാഡി കടന്നുപോകുന്നത്‌.
vertexശീര്‍ഷം.1. ഒരു ജ്യാമിതീയ രൂപത്തില്‍ രേഖകള്‍ അഥവാ തലങ്ങള്‍ സന്ധിച്ചുണ്ടാകുന്ന ബിന്ദു/രേഖ. ഉദാ: പിരമിഡിന്റെ അഗ്രബിന്ദു. ത്രികോണത്തിന്റെ മൂലയിലെ ബിന്ദു. 2. ത്രികോണത്തിന്റെ അക്ഷം കോണികത്തെ ഖണ്ഡിക്കുന്ന ബിന്ദുക്കളിലൊന്ന്‌.
verticalഭൂലംബം.ഭൂതലത്തിന്‌ ലംബമായ; ഭൂഗുരുത്വദിശയിലുള്ള രേഖ.
Page 292 of 301 1 290 291 292 293 294 301
Close