ബാഷ്‌പമര്‍ദ്ദം.
ബാഷ്‌പം പ്രയോഗിക്കുന്ന മര്‍ദ്ദം. ഭദ്രമായി അടച്ച ഒരു അറയിലാണ് ബാഷ്‌പമെങ്കില്‍, ബാഷ്‌പ മര്‍ദ്ദത്തിന് ഒരു പരമാവധി മൂല്യത്തില്‍ അധികമാവാന്‍ കഴിയില്ല. അതിലേറെയായാല്‍ ദ്രവീകരണം നടക്കും. ഇതാണ് പൂരിത ബാഷ്‌പമര്‍ദ്ദം. ഇത് ബാഷ്‌പപദാര്‍ഥത്തെയും താപനിലയെയും മാത്രം ആശ്രയിച്ചുനില്‍ക്കുന്നു.