vascular cambiumx

വാസ്കുലാര്‍ കാമ്പ്യുമക്സ്

ജലവും ലവണങ്ങളും ഭക്ഷണവും സസ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ സംവഹനം ചെയ്യുന്ന കോശവ്യൂഹം. സൈലം, ഫ്‌ളോയം എന്നീ രണ്ടു പ്രധാന ഘടകങ്ങള്‍ ഇതിലുണ്ട്‌. സൈലം ജലത്തിന്റെയും ലവണങ്ങളുടെയും ഫ്‌ളോയം നിര്‍മിത ഭക്ഷണ പദാര്‍ഥങ്ങളുടെയും സംവഹനം നിര്‍വ്വഹിക്കുന്നു. ദ്വിബീജപത്രികളുടെ കാണ്ഡത്തില്‍ സൈലത്തിനും ഫ്‌ളോയത്തിനുമിടയ്‌ക്ക്‌ കാമ്പിയം എന്ന മെരിസ്റ്റമിക കലയുണ്ട്‌. ഇത്തരം സംവഹന വ്യൂഹത്തെ വിവൃതസംവഹന വ്യൂഹം എന്നു പറയുന്നു. ഏകബീജപത്രികകളില്‍ കാമ്പിയം ഉണ്ടാവില്ല. ഇത്തരം സംവഹനവ്യൂഹത്തെ സംവൃത സംവഹനവ്യൂഹം എന്നു പറയുന്നു.

More at English Wikipedia

Close