Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
unit vector | യൂണിറ്റ് സദിശം. | vector കാണുക. |
universal donor | സാര്‍വജനിക ദാതാവ്. | രക്തഗ്രൂപ്പ് വര്‍ഗീകരണത്തിന്റെ ABO ക്രമമനുസരിച്ച് ഏതൊരു ഗ്രൂപ്പിലുള്ളവര്‍ക്കും രക്തം കൊടുക്കുവാന്‍ പറ്റുന്ന വ്യക്തി. ഇവരുടെ രക്തഗ്രൂപ്പ് O ആയിരിക്കും. |
universal gas constant | സാര്‍വത്രിക വാതക സ്ഥിരാങ്കം. | - |
universal indicator | സാര്‍വത്രിക സംസൂചകം. | ഏതു pH ലും നിറവ്യത്യാസം കാണിക്കുന്ന സംസൂചകം. ഇത് പല സംസൂചകങ്ങളുടെയും ഒരു മിശ്രിതമാണ്. |
universal recipient | സാര്‍വജനിക സ്വീകര്‍ത്താവ് . | രക്തഗ്രൂപ്പ് വര്‍ഗീകരണത്തിന്റെ ABO ക്രമമനുസരിച്ച് ഏതൊരു ഗ്രൂപ്പില്‍ നിന്നും രക്തം സ്വീകരിക്കുവാന്‍ പറ്റുന്ന വ്യക്തി. ഇവരുടെ രക്തഗ്രൂപ്പ് AB ആയിരിക്കും. |
universal set | സമസ്തഗണം. | ഒരു പ്രത്യേക പ്രശ്നത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന എല്ലാ ഗണങ്ങളുടെയും അധിഗണമായി സ്വീകരിക്കുന്ന ഗണം. |
universal solvent | സാര്‍വത്രിക ലായകം. | ഏതു പദാര്‍ഥത്തെയും ലയിപ്പിക്കുന്ന ലായകം. പ്രായോഗികമായി അങ്ങിനെയൊന്നില്ല. ഏറ്റവും കൂടുതല്‍ പദാര്‍ഥങ്ങളെ ലയിപ്പിക്കുന്ന ലായകം ജലമാണ്. |
universal time | അന്താരാഷ്ട്ര സമയം. | ( UT) ഗ്രീനിച്ച് മാധ്യ സമയത്തിന് ( GMT) ഇന്റര്‍നാഷണല്‍ ആസ്ട്രാണമിക്കല്‍ യൂനിയന്‍ 1928 ല്‍ അംഗീകരിച്ച പേര്. 1925 ന് മുമ്പ് നിലവിലിരുന്ന GMT നട്ടുച്ചയ്ക്ക് ആരംഭിക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കി അര്‍ധരാത്രിയില്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. |
universe | പ്രപഞ്ചം | 1 (phy) പ്രപഞ്ചം,2 (math) സമഷ്ടി. ഗണത്തിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെട്ട. ഉദാ: സമഷ്ടീഗണം. |
unix | യൂണിക്സ്. | ആദ്യകാലത്ത് ഉപയോഗത്തിലിരുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം. |
unlike terms | വിജാതീയ പദങ്ങള്‍. | like terms നോക്കുക. |
unpaired | അയുഗ്മിതം. | മറ്റൊന്നുമായി ഇണയാവാത്ത. ഉദാ: അയുഗ്മിത ഇലക്ട്രാണ്‍. |
unsaturated hydrocarbons | അപൂരിത ഹൈഡ്രാകാര്‍ബണുകള്‍. | ഹൈഡ്രജനും കാര്ബണുമടങ്ങുന്ന സംയുക്തങ്ങള്‍. കാര്‍ബണ്‍ ആറ്റങ്ങള്‍ക്കിടയില്‍ ഒന്നിലധികം ബന്ധനങ്ങള്‍ ഉണ്ടായിരിക്കും. സാധാരണയായി ദ്വിബന്ധനമോ, ത്രിബന്ധനമോ ആണുണ്ടാവുക. ആല്‍ക്കീനുകള്‍ (ഉദാ: എത്തിലീന്‍ CH2=CH2), ആല്‍ക്കൈനുകള്‍ (ഉദാ: അസറ്റിലീന്‍ CH≡CH) എന്നിവ അപൂരിത ഹൈഡ്രാകാര്ബണുകളാണ്. |
unstable equilibrium | അസ്ഥിര സംതുലനം. | equilibrium നോക്കുക. |
up link | അപ്ലിങ്ക്. | ഭൂമിയില്‍ നിന്ന് ഉപഗ്രഹത്തിലേക്ക് ഡാറ്റ അയയ്ക്കുന്ന പ്രക്രിയ. |
upload | അപ്ലോഡ്. | ഒരു ക്ലയന്റ് കമ്പ്യൂട്ടറില്‍ നിന്ന് ഫയലുകള്‍ ഇന്റര്‍നെറ്റ് സെര്‍വറിലേക്ക് അയയ്ക്കുന്ന പ്രക്രിയ. ഇതിനായി പ്രത്യേകം പ്രാട്ടോകോളുകള് ഉണ്ട്. |
UPS | യു പി എസ്. | Uninterrupted Power Supply എന്നതിന്റെ ചുരുക്കം. വൈദ്യുതി പോകുമ്പോഴും, കംപ്യൂട്ടറുകള്‍ പോലുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാതെ സൂക്ഷിക്കുന്ന ബാറ്ററി സംവിധാനം. റീചാര്‍ജു ചെയ്യാന്‍ കഴിയുന്ന ബാറ്ററികള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. |
upthrust | മേലേയ്ക്കുള്ള തള്ളല്‍. | ഉദാ: വെള്ളത്തില്‍ കിടക്കുന്ന ഒരു വസ്തുവിലനുഭവപ്പെടുന്ന മേലേക്കുള്ള തള്ളല്‍. |
upwelling 1. (geo) | ഉദ്ധരണം | സമുദ്ര ഉപരിതലത്തിലെ കാറ്റ് ചൂടുള്ള, പോഷക ദരിദ്രമായ ജലത്തെ തള്ളിനീക്കുമ്പോള്‍ അവിടേക്ക് താഴെയുള്ള പോഷകസമ്പന്നമായ തണുത്ത ജലം ഉയര്‍ന്നുവരുന്ന പ്രക്രിയ. മത്സ്യങ്ങളുടെയും മറ്റ് കടല്‍ ജീവികളുടെയും നിലനില്‍പ്പിനിത് പ്രധാനമാണ്. |
Upwelling 2. (geol) | അപ്പ്വെല്ലിങ്ങ്. | ഭൂമിയുടെ മാന്റിലിന്റെ താഴ്ഭാഗത്തുള്ള ചൂടുള്ള (സാന്ദ്രത കുറഞ്ഞ) പദാര്‍ഥം മുകളിലേക്ക് വരികയും മുകളിലുള്ള തണുത്ത പദാര്‍ത്ഥം താഴേക്ക് പോകുകയും ചെയ്യുന്ന ചാക്രിക ചലനം. ചൂടുകൂടുന്നത് റേഡിയോ ആക്റ്റിവിറ്റി മൂലമാണ്. ഫലക ചലനത്തില്‍ ഇത് പ്രധാന പങ്ക് വഹിക്കുന്നു. |