vacuum

ശൂന്യസ്ഥലം.

നിര്‍വാതസ്ഥലം. ദ്രവ്യമില്ലാത്ത സ്ഥലം എന്നാണ്‌ സൈദ്ധാന്തികമായ അര്‍ഥം. ഭൂമിയില്‍ ഇത്‌ ഒരിക്കലും സാധ്യമല്ലാത്ത അവസ്ഥയാണ്‌. പ്രായോഗികമായി, മര്‍ദ്ദം വളരെ കുറഞ്ഞ ഇടത്തിന്‌ നിര്‍വാതസ്ഥലം എന്നു പറയുന്നു. മര്‍ദ്ദനിലയെ അടിസ്ഥാനമാക്കി മൂന്നായി തരംതിരിക്കാറുണ്ട്‌. 1. soft vacuum മൃദുനിര്‍വാതം. മര്‍ദ്ദം ഏകദേശം 0.01 Pa വരെ കുറച്ചത്‌. 2. hard vacuum കഠിന നിര്‍വാതം. മര്‍ദ്ദം 10 -2 Pa മുതല്‍ 10 -7 Pa വരെ. 3. ultra high vacuum അത്യുന്നത നിര്‍വാതം. മര്‍ദ്ദം 10 -7 Pa ക്കാള്‍ കുറവ്‌. ശൂന്യതയ്‌ക്ക്‌ ഒന്നുമില്ലാത്ത അവസ്ഥ എന്നര്‍ത്ഥമില്ല. പദാര്‍ഥമില്ലെങ്കിലും ഊര്‍ജം പ്രപഞ്ചം മുഴുവനുണ്ട്‌. ആ അര്‍ഥത്തില്‍ ശൂന്യത എന്നൊന്നില്ല, ഭൗതിക ശൂന്യത മാത്രമേ ( physical vacuum) സാധ്യമാകൂ.

More at English Wikipedia

Close