Van Allen belt

വാന്‍ അല്ലന്‍ ബെല്‍റ്റ്‌.

ഭൂമിയുടെ കാന്തികമണ്ഡലത്തിലകപ്പെട്ട്‌ കാന്തിക ബലരേഖകളെ ചുറ്റിക്കൊണ്ട്‌ ധ്രുവങ്ങളുടെ ദിശയില്‍ സഞ്ചരിക്കുന്ന ചാര്‍ജിത കണങ്ങള്‍ നിറഞ്ഞ പ്രദേശം. ഇവയിലെ ചാര്‍ജിത കണങ്ങള്‍ പ്രധാനമായും ഇലക്‌ട്രാണുകളും പ്രാട്ടോണുകളും ആണ്‌. സൗരവാതമാണ്‌ ഈ കണങ്ങളുടെ മുഖ്യ സ്രാതസ്സ്‌. പ്രധാനമായും രണ്ട്‌ ഇലക്‌ട്രാണ്‍ ബെല്‍റ്റുകള്‍ ആണ്‌ ഉള്ളത്‌. 2000-5000 കി മീ ഉയരത്തില്‍ ഒന്ന്‌. 13000-19000 കി മീ ഉയരത്തില്‍ മറ്റൊന്ന്‌. ഇലക്‌ട്രാണ്‍ ബെല്‍റ്റുകള്‍ക്കിടയില്‍ വിവിധ തലങ്ങളില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുകയാണ്‌ പ്രാട്ടോണ്‍ ബെല്‍റ്റുകള്‍. വാന്‍ അല്ലന്‍ എന്ന ശാസ്‌ത്രജ്ഞന്റെ സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‍.വാന്‍ അല്ലന്‍ ബെല്‍റ്റിലേക്ക്‌ പ്രവേശിക്കുന്ന ഊര്‍ജം കുറഞ്ഞ ചാര്‍ജിത കണങ്ങള്‍ കാന്തിക മണ്ഡലവുമായുള്ള പ്രതിപ്രവര്‍ത്തനം മൂലം ഭൂമിയില്‍ പതിക്കുന്നില്ല. കാന്തിക ബലരേഖകളെച്ചുറ്റി ഇവ ധ്രുവങ്ങളിലെത്തുമ്പോള്‍ വായുമണ്ഡലത്തില്‍ പ്രവേശിക്കുന്നു. ധ്രുവദീപ്‌തിക്ക്‌ കാരണമാകുന്നത്‌ ഇതാണ്‌.

More at English Wikipedia

Close