വാന്‍ ഡി ഗ്രാഫ് ജനിത്രം.
ഒരു ഇലക്‌ട്രാസ്റ്റാറ്റിക് ജനറേറ്റര്‍. ദശലക്ഷക്കണക്കിന് വോള്‍ട്ട് പൊട്ടന്‍ഷ്യല്‍ വ്യത്യാസം സൃഷ്‌ടിക്കുവാന്‍ കഴിയും. ലംബദിശയില്‍ ചലിക്കുന്ന ഇന്‍സുലേറ്റ് ചെയ്‌ത ബെല്‍റ്റ് ആണ് പ്രധാനഭാഗം. 100 kv വരെയുള്ള ഒരു ബാഹ്യ സ്രാതസ്സ് ഉപയോഗിച്ച് A എന്ന പൊള്ളയായ ലോഹഗോളത്തെ ചാര്‍ജിതമാക്കുന്നു. ഇപ്രകാരം A യില്‍ ചാര്‍ജ് നിരന്തരം വന്നു നിറയുന്നു. അങ്ങനെ A യില്‍ നിന്ന് അത്യുന്നത വോള്‍ട്ട് ലഭിക്കുന്നു.