Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
rover | റോവര്‍. | ഒരു ഗ്രഹത്തിന്റെയോ ഉപഗ്രഹത്തിന്റെയോ ഉപരിതലത്തിലൂടെ സഞ്ചരിച്ച് ചിത്രങ്ങളെടുക്കുകയും പഠനത്തിനാവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍. |
rpm | ആര് പി എം. | ( rotation per minute) ഹാര്‍ഡ് ഡിസ്ക്, സി ഡി റോം മുതലായവ റീഡു ചെയ്യുമ്പോള്‍ ഒരു മിനുട്ടില്‍ നടത്തുന്ന കറക്കങ്ങളുടെ എണ്ണം. rpm കൂടുന്നതിനനുസരിച്ച് റീഡുചെയ്യാനുള്ള വേഗതയും കൂടും. |
RTOS | ആര്‍ടിഒഎസ്. | Realtime Operating System എന്നതിന്റെ ചുരുക്കം. ഓണാകുമ്പോള്‍ മുതല്‍ സ്വയം പ്രവര്‍ത്തനം തുടങ്ങുകയും സാഹചര്യങ്ങള്‍ അപഗ്രഥിച്ച് പ്രാഗ്രാമുകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും മാറ്റങ്ങള്‍ ഉടനടി പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുന്ന തരം ഓപ്പറേറ്റിംഗ് സിസ്റ്റം. സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും ഉപഗ്രഹ സംവിധാനങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നു. |
rubidium-strontium dating | റുബീഡിയം- സ്ട്രാണ്‍ഷിയം കാലനിര്‍ണയം. | Rb87→Sr87 ശോഷണത്തിന്റെ അര്‍ധായുസ്സ് 4880 കോടി വര്‍ഷമാണെന്ന അറിവ് പ്രയോജനപ്പെടുത്തുന്ന കാലനിര്‍ണയ രീതി. radiometric dating നോക്കുക. |
ruby | മാണിക്യം | പത്മരാഗം.പിങ്കോ രക്തവര്‍ണമോ ഉള്ള രത്നക്കല്ല്. അലൂമിനിയം ഓക്സൈഡില്‍ ക്രാമിയം മാലിന്യമായി കലര്‍ന്നിരിക്കുന്നു. ആദ്യം നിര്‍മിച്ച ലേസര്‍ റൂബി ലേസറാണ്. |
rumen | റ്യൂമന്. | അയവിറക്കുന്ന മൃഗങ്ങളുടെ ആമാശയത്തിലെ ആദ്യത്തെ അറ. ചവയ്ക്കാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ താല്‍ക്കാലികമായി ശേഖരിച്ചു വയ്ക്കുന്നത് ഇവിടെയാണ്. |
ruminants | അയവിറക്കുന്ന മൃഗങ്ങള്‍. | ഇരട്ട കുളമ്പുകളുള്ള സസ്തനികളുടെ ഒരു പ്രധാന വിഭാഗമാണ് റൂമനെന്ഷ്യ. മാനുകള്‍, ആന്റെലോപ്പുകള്, കന്നുകാലികള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. നിര്‍ലോഭം കിട്ടുന്ന ഒരു പദാര്‍ത്ഥമാണ് സെല്ലുലോസ്. പക്ഷെ ഒരു മൃഗത്തിനും സെല്ലുലോസ് വിഘടിപ്പിക്കാനുള്ള എന്സൈമുകളില്ല. അയവിറക്കുന്ന മൃഗങ്ങള്‍ അവയുടെ കുടലില്‍ ജീവിക്കുന്ന റൂമന്‍ മൈക്രാഫ്ളോറ എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളുടെ സഹായത്തോടെ സെല്ലുലോസ് വിഘടനം നടത്തുന്നു. |
runner | ധാവരൂഹം. | ഭൂതലത്തിനു മുകളില്‍ സമാന്തരമായി വളരുന്ന വണ്ണം കുറഞ്ഞ സസ്യം. ഓരോ പര്‍വത്തില്‍ നിന്നും ഇലകളും വേരുകളും ഉണ്ടാവുന്നു. ഉദാ: മുത്തിള്‍. |
rupicolous | ശിലാവാസി. | ശിലാവാസി. |
rusting | തുരുമ്പിക്കല്‍. | - |
Rutherford | റഥര്‍ ഫോര്‍ഡ്. | ആക്റ്റീവതയുടെ ഒരു ഏകകം. ഒരു സെക്കന്റില്‍ 106വിഘടനങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ റേഡിയോ ആക്ടീവ് അണുകേന്ദ്രങ്ങളുടെ സംഖ്യ/പദാര്‍ത്ഥ പിണ്ഡം. ഏണസ്റ്റ് റഥര്‍ഫോര്‍ഡിന്റെ സ്മരണാര്‍ഥം നല്കിയ പേര്. |
rutile | റൂട്ടൈല്‍. | പ്രധാനമായും ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഒരു ഖനിജം. നീണ്ടകരയിലും മറ്റും കാണപ്പെടുന്ന മണലില്‍ ഇത് ധാരാളമായുണ്ട്. പെയിന്റ് നിര്‍മാണത്തിനുപയോഗിക്കുന്നു. ടൈറ്റാനിയം ഡയോക്സൈഡ് ഉണ്ടാക്കുന്നതിനും ടൈറ്റാനിയം ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. |
Rydberg constant | റിഡ്ബര്‍ഗ് സ്ഥിരാങ്കം. | ഹൈഡ്രജന്റെ ആറ്റമിക സ്പെക്ട്രരേഖകളുടെ തരംഗദൈര്‍ഘ്യം, λ1, λ2, λ3... എന്നിവയെ 1 = R( 1 1 λ m2 n2 )( n, m ഇവ പൂര്‍ണ സംഖ്യകള്‍, n>m) എന്ന സൂത്രവാക്യം ഉപയോഗിച്ച് എഴുതാം. ഇതില്‍ R എന്ന സ്ഥിരാങ്കമാണ് റിഡ്ബര്‍ഗ് സ്ഥിരാങ്കം. ( R = 1.097x107m-1) ജൊഹനസ് റോബര്‍ട് റിഡ്ബര്‍ഗ് (1854-1919) എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്റെ പേരില്‍ അറിയപ്പെടുന്നു. |
s band | എസ് ബാന്‍ഡ്. | 1.55 GHz മുതല്‍ 5.2 GHz വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍. |
s-block elements | എസ് ബ്ലോക്ക് മൂലകങ്ങള്‍. | ആവര്‍ത്തനപട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പിലെ മൂലകങ്ങള്‍. ഇവയുടെ ആറ്റങ്ങളുടെ ഏറ്റവും പുറത്തുള്ള ഷെല്ലിലെ ഇലക്ട്രാണുകള്‍ എസ് ഓര്‍ബിറ്റലിലാണ് കാണപ്പെടുന്നത്. ഉന്നത ക്രിയാശേഷിയുള്ള മൂലകങ്ങളാണിവ. |
s-electron | എസ്-ഇലക്ട്രാണ്‍. | S-സബ് ഷെല്ലിലെ ഇലക്ട്രാണ്‍. പരിക്രമണ കോണീയ ക്വാണ്ടംസംഖ്യ പൂജ്യമായിട്ടുള്ള (l=0) ഇലക്ട്രാണ്‍. |
saccharide | സാക്കറൈഡ്. | ലളിതമായ ഘടനയുള്ള കാര്‍ബോഹൈഡ്രറ്റുകള്‍. ഭൂരിഭാഗവും മധുരമുള്ളവയാണ്. മോണോസാക്കറൈഡ്, ഡൈസാക്കറൈഡ്, പോളിസാക്കറൈഡ് തുടങ്ങി പലതരത്തിലുണ്ട്. മോണോസാക്കറൈഡ് ഉദാ: ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയവ. ഡൈസാക്കറൈഡ് ഉദാ: സൂക്രാസ് (സാധാരണ പഞ്ചസാര), മാള്‍ട്ടോസ്, ലാക്ടോസ്. രണ്ടു മോണോസാക്കറൈഡുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നതാണ് ഡൈസാക്കറൈഡ്. പോളിസാക്കറൈഡുകള്‍ ഉണ്ടാകുന്നത് അനേകം മോണോ സാക്കറൈഡുകള്‍ കൂടിച്ചേര്‍ന്നാണ്. ഉദാ: സെല്ലുലോസ്, സ്റ്റാര്‍ച്ച് എന്നിവ. |
saccharine | സാക്കറിന്. | വെളുത്ത ക്രിസ്റ്റലീയ വസ്തു. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നു. രാസസൂത്രം C7H5NO3S.പഞ്ചസാരയേക്കാള്‍ 500 ഇരട്ടി മധുരമുണ്ട്. ടൊളുവിന്‍ സംയുക്തങ്ങളില്‍ നിന്ന് നിര്‍മിക്കുന്നു. കാന്‍സറിനിടയാക്കുമെന്ന സംശയത്തില്‍ ചില രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. |
sacculus | സാക്കുലസ്. | കശേരുകികളുടെ ആന്തര കര്‍ണത്തിലെ താഴത്തെ അറ. ശ്രവണാംഗമായ കോക്ലിയ ഇതിന്റെ തുടര്‍ച്ചയാണ്. |
sacrificial protection | സമര്‍പ്പിത സംരക്ഷണം. | ഇരുമ്പിനേക്കാള്‍ ക്രിയാശീലതയുള്ള ഒരു ലോഹം ഉപയോഗിച്ച് ഇരുമ്പിനെയും ഉരുക്കിനെയും ക്ഷാരണത്തില് നിന്ന് രക്ഷിക്കുന്ന പ്രക്രിയ. |