Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
saponification number | സാപ്പോണിഫിക്കേഷന് സംഖ്യ. | എണ്ണയുടെ/കൊഴുപ്പിന്റെ ഒരു സവിശേഷഗുണധര്മ്മം. ഒരു ഗ്രാം എണ്ണയെ/കൊഴുപ്പിനെ സോപ്പാക്കി മാറ്റാന്‍ എത്ര മില്ലിഗ്രാം പൊട്ടാസ്യം ഹൈഡ്രാക്സൈഡ് വേണ്ടിവരുമോ അതാണ് സാപ്പോണിഫിക്കേഷന് സംഖ്യ. |
sapphire | ഇന്ദ്രനീലം. | sapphire |
saprophyte | ശവോപജീവി. | ജീവികളുടെ ജീര്‍ണ്ണാവശിഷ്ടങ്ങളില്‍ നിന്ന് ഭക്ഷണം സ്വീകരിച്ച് വളരുന്ന ജീവി. ഇവയുടെ പ്രവര്‍ത്തനം മൂലമാണ് ഈ പദാര്‍ഥങ്ങള്‍ അഴുകുന്നത്. പല ഫംഗസുകളും ബാക്ടീരിയങ്ങളും ശവോപജീവികളാണ്. |
sapwood | വെള്ള. | വെള്ള. മരത്തടിയുടെ കാതലിന് പുറമേയുള്ള മൃദുവായ പാളി. ദ്വിതീയ സൈലത്തിലെ പുതുതായി രൂപംകൊണ്ട കോശങ്ങള്‍ ചേര്‍ന്നതാണ് ഇത്. |
Sarcodina | സാര്കോഡീന. | Rhizopoda യുടെ മറ്റൊരു പേര്. |
sarcomere | സാര്‍കോമിയര്‍. | രേഖിതപേശികളിലെ സൂക്ഷ്മ നാരുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന സങ്കോചനമേഖലകള്. A, H, I, Z എന്നീ ഉപമേഖലകള്‍ ചേര്‍ന്നതാണ് ഒരു സാര്‍കോമിയര്‍. ഇവയില്‍ A ബാന്‍ഡ് ആണ് സാര്കോമിയറിന്റെ മധ്യഭാഗം. ഇതില്‍ കനമുള്ള മയോസിന്‍ തന്തുക്കളാണുള്ളത്. A ബന്‍ഡിന്റെ ഇരുവശത്തും കനം കുറഞ്ഞ ആക്ടിന് തന്തുക്കള്‍ അടങ്ങിയിട്ടുള്ള I ബാന്‍ഡുകള്‍ ഉണ്ട്. A ബാന്‍ഡിലെ മയോസിന്‍ തന്തുക്കളും I ബാന്‍ഡിലെ ആക്ടിന് തന്തുക്കളും തമ്മില്‍ അതിവ്യാപനം ചെയ്തിരിക്കുന്ന ഭാഗമാണ് H ബാന്‍ഡ്. ഒരു സാര്കോമിയറിനെ അടുത്ത സാര്കോമിയറില് നിന്നു വേര്‍തിരിക്കുന്ന രേഖയ്ക്ക് Z രേഖ എന്നു പറയുന്നു. |
sarcoplasm | സാര്‍ക്കോപ്ലാസം. | രേഖിത പേശികളുടെ പ്രാട്ടോപ്ലാസത്തിലെ സൂക്ഷ്മനാരുകള്‍ ഒഴികെയുള്ള ഭാഗം. |
sarcoplasmic reticulum | സാര്ക്കോപ്ലാസ്മിക ജാലിക | . രേഖിത പേശിയിലെയും ഹൃദ്പേശിയിലെയും കോശങ്ങള്‍ക്കുള്ളില്‍ കാണപ്പെടുന്ന ജാലിക. അന്തപ്ലാസ്മിക ജാലികയുടെ ഒരു വിശേഷവല്‍കൃത രൂപമാണ് ഇത്. പേശികളുടെ സങ്കോചനത്തിന് അത്യന്താപേക്ഷിതമായ കാത്സ്യം അയോണുകളുടെ സ്രാവത്തിലും പുനരാഗിരണത്തിലും ഇത് സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. |
Saros | സാരോസ്. | 6586.32 ദിവസം (ഏകദേശം 18 വര്‍ഷം) വരുന്ന ഒരു കാലചക്രം. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളുടെ ക്രമവും ഇടവേളയും എല്ലാ സാരോസിലും മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നു. സാരോസിന്റെ തുടക്കത്തിലും ഒടുവിലും സൂര്യന്, ചന്ദ്രന്, ഭൂമി ഇവയുടെ ആപേക്ഷിക സ്ഥാനങ്ങള്‍ ഒന്നുതന്നെ ആയിരിക്കും. |
satellite | ഉപഗ്രഹം. | ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന വസ്തുക്കള്‍. ഉദാ: ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രന്. മനുഷ്യ നിര്‍മ്മിതമായ അനേകം ഉപഗ്രഹങ്ങള്‍ വേറെയുണ്ട്. ഇവയാണ് കൃത്രിമോപഗ്രഹങ്ങള്‍. ആദ്യത്തെ മനുഷ്യനിര്‍മ്മിത ഉപഗ്രഹം 1957 ല്‍ റഷ്യ അയച്ച സ്ഫുത്നിക് 1 ആണ്. |
saturated vapour pressure | പൂരിത ബാഷ്പ മര്‍ദം. | saturated vapour pressure |
saturn | ശനി | saturn |
savanna | സാവന്ന. | മധ്യരേഖാവനപ്രദേശങ്ങളുടെയും ഉഷ്ണമേഖലാ മരുഭൂമികളുടെയും ഇടയിലായി കാണപ്പെടുന്ന, അങ്ങിങ്ങു മരങ്ങളോടുകൂടിയ പുല്‍മേട്. ഉഷ്ണമേഖലാപുല്‍പ്രദേശങ്ങള്‍ എന്നും പറയാറുണ്ട്. ഭൂമധ്യരേഖയ്ക്ക് ഇരുവശത്തും ഇവയുണ്ട്. |
savart | സവാര്‍ത്ത്. | താരത്വത്തിന്റെ ഒരു യൂണിറ്റ്. താരത്വം ആവൃത്തിയെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്. അതിനാല്‍ ആവൃത്തിയുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ഈ യൂണിറ്റിന്റെ നിര്‍വചനം. ആവൃത്തികള്‍ തമ്മിലുള്ള അനുപാതത്തിന്റെ സാധാരണ ലോഗരിതത്തെ 1000 കൊണ്ടു ഗുണിച്ചതാണ് ഇത്. 1 സ്വരാഷ്ടകം=301.03 സവാര്‍ത്ത്. |
sawtooth wave | ഈര്ച്ചവാള് തരംഗം. | സമയത്തിനാനുപാതികമായി, രണ്ടു മൂല്യങ്ങള്‍ക്കിടയില്‍ ആയാമം വ്യതിചലിക്കുന്നതും അതില്‍ ഒരു മൂല്യത്തിലെത്തിയാല്‍ അതിവേഗം മറ്റേ മൂല്യത്തിലേക്ക് മടങ്ങി വീണ്ടും നിശ്ചിത നിരക്കില്‍ വ്യതിചലിക്കാനാരംഭിക്കുന്നതുമായ രൂപം. ഈ രൂപത്തിലുള്ള വൈദ്യുതി സൃഷ്ടിക്കുന്ന ഉപാധിക്ക് ഈര്ച്ചവാള് തരംഗജനിത്രം എന്നു പറയുന്നു. |
scalar | അദിശം. | പരിമാണം മാത്രമുള്ള, ദിശയില്ലാത്ത രാശികള്‍. ഉദാ: ദ്രവ്യമാനം, താപനില. |
scalar product | അദിശഗുണനഫലം. | എന്നീ രണ്ടു സദിശങ്ങളുടെ അദിശ ഗുണനഫലം ab cos φ ആയിരിക്കും. a,b എന്നിവ , എന്നിവയുടെ മോഡുലസും" φ' , വെക്ടറുകള്ക്കിടയിലുള്ള കോണളവുമാണ്. . = || || cosφ. അദിശ ഗുണനഫലത്തെ dot productഎന്നും വിളിക്കുന്നു. |
scalariform | സോപാനരൂപം. | ഗോവണിപ്പടികളുടെ രൂപത്തില്‍ കാണപ്പെടുന്നത്. |
scale | തോത്. | 1. ആരേഖത്തിലെ അക്ഷങ്ങളിലുള്ള അങ്കനങ്ങള്‍, അളവുപകരണങ്ങളിലെ അങ്കനങ്ങള്‍, 2. ഒരു ചിത്രത്തില്‍ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള അകലത്തിന്, ആ സ്ഥാനങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ അകലവുമായുള്ള അനുപാതം. |
scalene cylinder | വിഷമസിലിണ്ടര്. | അക്ഷം ആധാരത്തിനു ലംബമല്ലാത്ത സിലിണ്ടര്‍. |