Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
ridge | വരമ്പ്. | - |
rift valley | ഭ്രംശതാഴ്വര. | ഭമോപരിതലത്തില്‍ കാണുന്ന കുത്തനെയുള്ള വശങ്ങളോടുകൂടിയ, താഴ്ന്നതും നീളം കൂടിയതുമായ പ്രദേശം. graben നോക്കുക. |
Rigel | റീഗല്‍. | ഒറയോണ്‍ നക്ഷത്രമണ്ഡലത്തിലെ തിളക്കമേറിയ ഒരു നീല നക്ഷത്രം. |
right ascension | വിഷുവാംശം. | ഖഗോളത്തിലെ കോണീയ നിര്ദേശാങ്കങ്ങളില് ഒന്ന്. ഖഗോളമധ്യരേഖയിലെ മേടവിഷുവം ആണ് ആരംഭബിന്ദു ( 0 0 ). ഖഗോള മധ്യരേഖയെ പടിഞ്ഞാറോട്ട് 3600(24 മണിക്കൂര്‍) ആയി വിഭജിച്ചിരിക്കുന്നു. റീഗല്‍ നക്ഷത്രത്തിന്റെ വിഷുവാംശം 50 14′ 31′′ആണ്. |
right circular cone | ലംബവൃത്ത സ്ഥൂപിക | ആധാരം വൃത്തമായിട്ടുള്ളതും അക്ഷം അതിന് ലംബമായിട്ടുള്ളതുമായ കോണ്‍. |
rigid body | ദൃഢവസ്തു. | ബലപ്രയോഗം കൊണ്ട് വ്യാപ്തത്തിനോ രൂപത്തിനോ മാറ്റം വരാത്ത വസ്തു. ഇത് ഒരു ആദര്‍ശാത്മക വസ്തുവാണ്; യഥാര്‍ഥ വസ്തുക്കളൊന്നും ദൃഢവസ്തുക്കളല്ല. |
rigidity modulus | ദൃഢതാമോഡുലസ് . | - |
ring of fire | അഗ്നിപര്വതമാല. | ശാന്തസമുദ്രത്തില്‍ കുതിരലാടത്തിന്റെ രൂപത്തില്‍ അഗ്നിപര്‍വതങ്ങളും ഭൂകമ്പമേഖലകളും കേന്ദ്രീകരിച്ച പ്രദേശം. |
riparian zone | തടീയ മേഖല. | നദികളോട് ചേര്‍ന്ന തട പ്രദേശം. |
river capture | നദി കവര്‍ച്ച. | ഒരു നദീപ്രവാഹത്തെ കൂടുതല്‍ ശക്തമായ മറ്റൊരു പ്രവാഹം ആവാഹിച്ചെടുക്കല്. ഇന്ത്യയില്‍ ഇതിന്റെ ഉത്തമ ഉദാഹരണമാണ് ശരാവതി നദി തുംഗഭദ്രയുമായി ചേരുന്നത്. ഇവിടെയാണ് പ്രസിദ്ധമായ ജോഗ് ഫാള്‍സ്. |
RMS value | ആര് എം എസ് മൂല്യം. | Root Mean Square value എന്നതിന്റെ ചുരുക്കം. root mean square value നോക്കുക. |
RNA | ആര് എന്‍ എ. | Ribo Nucleic Acid എന്നതിന്റെ ചുരുക്കം. ഡി എന്‍ എയിലെ ഡിഓക്സിറൈബോസ് പഞ്ചസാരയ്ക്കു പകരം ഇതില്‍ റൈബോസ് ആണ് ഉണ്ടാകുക. തൈമീന്‍ ക്ഷാരത്തിനുപകരം യുറാസില്‍ ആയിരിക്കും. പലതരം ആര് എന്‍ എ. കളുണ്ട്. ഇവ പ്രാട്ടീന്‍ സംശ്ലേഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഏതാനും വൈറസ്സുകളുടെ ജനിതക പദാര്‍ഥം ഇതാണ്. |
robotics | റോബോട്ടിക്സ്. | റോബോട്ടുകളെ സംബന്ധിച്ച ശാസ്ത്രസാങ്കേതിക വിദ്യ. ഇലക്ട്രാണിക്സിന്റെ സഹായത്താല്‍ നിയന്ത്രിക്കപ്പെടുന്നതും മുന്‍കൂട്ടി നല്കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സ്വയം നിരവധി കാര്യങ്ങള്‍ ചെയ്യുന്നതുമായ ഒരു യന്ത്രവിശേഷമാണ് റോബോട്ട്. എന്താണ് ചെയ്യേണ്ടത് എന്ന നിര്ദ്ദേശസമാഹാരം റോബോട്ടിന്റെ നിയന്ത്രണ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നു. ഈ നിയന്ത്രണ കേന്ദ്രത്തിലെ പ്രധാന ഘടകം ഒരു കമ്പ്യൂട്ടര്‍ ആണ്. റോബോട്ടുകള്‍ സഞ്ചാരശേഷിയില്ലാത്തവയോ അവയവങ്ങള്‍ (ചലിക്കുന്ന ഒരു കൈ ആകാം) ഇല്ലാത്തവയോ ആവാം. സഞ്ചരിക്കുന്ന റോബോട്ടുകളില്‍ കാഴ്ചയ്ക്കുവേണ്ടി ടെലിവിഷന്‍ ക്യാമറയും സ്പര്‍ശനത്തിനുവേണ്ടി ഇലക്ട്രാണിക് സെന്‍സറുകളും ഉണ്ടാകും. കൂടാതെ സമാഹരിച്ചുവച്ച നിര്‍ദ്ദേശങ്ങളും സെന്‍സറുകളില്‍ നിന്നു ലഭിക്കുന്ന ഫീഡ്ബാക്കും ആണ് ഇവയെ നിയന്ത്രിക്കുന്നത്. |
robots | റോബോട്ടുകള്‍. | കംപ്യൂട്ടറുകളാല്‍ നിയന്ത്രിക്കപ്പെടുന്ന യന്ത്രങ്ങളാണ് റോബോട്ടുകള്‍. മനുഷ്യരെപ്പോലെ തന്നെ വിവേചനശേഷിയുള്ളതിനാല് "യന്ത്രമനുഷ്യര്‍' എന്ന് ആലങ്കാരികമായി പറയാറുണ്ട്. റോബോട്ടുകള്‍ എല്ലായ്പോഴും മനുഷ്യാകാരം ഉള്ളവയാകണമെന്നില്ല. മനുഷ്യാകാരമുള്ള റോബോട്ടുകളെ ആന്ഡ്രായ്ഡുകള് എന്നാണ് വിളിക്കുന്നത്. മനുഷ്യന് എത്തിപ്പെടാന്‍ പറ്റാത്തതോ അപകടകരമോ ആയ സ്ഥലത്താണ് റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുക. ആവര്‍ത്തന വിരസമായ പണികള്‍ക്കും റോബോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നു. കൃത്രിമ ബുദ്ധിയെ സംബന്ധിച്ച ഗവേഷണങ്ങളിലുണ്ടായ മുന്നേറ്റം റോബോട്ടിക്സിലും കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ കാണുകയും (ടി വി ക്യാമറയിലൂടെ) സ്പര്‍ശിച്ചറിയുകയും (ട്രാന്സ്ഡ്യൂസറുകളിലൂടെ) ചെയ്യുന്ന റോബോട്ടുകള്‍ ഇപ്പോള്‍ സുലഭമായിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ ഏണിപ്പടികള്‍ സ്വയം കയറുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന റോബോട്ടുകള്‍ വികസിത രാജ്യങ്ങളില്‍ വിരളമല്ല. |
Roche limit | റോച്ചേ പരിധി. | ആപേക്ഷികമായി വലിയ ഒരു വാനവസ്തുവിന്റെ സമീപത്തേയ്ക്ക് താരതമ്യേന ചെറുതും ദൃഢത കുറഞ്ഞതുമായ ഒരു വസ്തു വരുന്നു എന്നു കരുതുക. അതില്‍ വാനവസ്തുവിന്റെ ഗുരുത്വബലം പ്രവര്‍ത്തിക്കും. വസ്തുവിന്റെ മുകള്‍ (അകന്ന) ഭാഗത്തുള്ളതിലും കൂടുതല്‍ ഗുരുത്വബലം താഴെ (സമീപ) ഭാഗത്തായിരിക്കും. ഇതിന്റെ ഫലം വസ്തുവില്‍ ഒരു വലിവുബലം ( tensile force) അനുഭവപ്പെടുക എന്നതായിരിക്കും. ഇതിനെ വേലീബലം ( tidal force) എന്നു പറയും. വാനവസ്തുവിനോട് ഒരു നിശ്ചിത പരിധിയിലധികം അടുത്താല്‍ വേലീബലം വസ്തുവിനെ വലിച്ചുപൊട്ടിക്കാന്‍ (ചിലപ്പോള്‍ അനേകം കഷണങ്ങളാക്കാന്‍) പര്യാപ്തമാകും. ഈ ദൂരപരിധിയെ റോച്ചേ പരിധി എന്നു വിളിക്കുന്നു. അത് മുഖ്യമായും വാനവസ്തുവിന്റെ പിണ്ഡത്തെ ആശ്രയിച്ചിരിക്കും. ഭൂമിയുടെ റോച്ചേ പരിധി കടക്കുന്ന ഉല്‍ക്കകളെ ഭൂമി ഈ വിധം തകര്‍ക്കാറുണ്ട്. സൂര്യന്റെ അടുത്തെത്തുന്ന ധൂമകേതുക്കളെ സൂര്യനും തകര്‍ക്കും. (ഉദാ: ഐസോണ്‍ ധൂമകേതു) |
Rochelle salt | റോഷേല്‍ ലവണം. | നിറമില്ലാത്തതും പരല്‍ രൂപത്തില്‍ ഉള്ളതുമായ ഒരു ലവണം. പൊട്ടാസ്യം സോഡിയം ടാര്‍ട്രറ്റ് ടെട്രാഹൈഡ്രറ്റാണിത്. ഒരു നല്ല നിരോക്സീകാരകം. |
rock | ശില. | ഭൂവല്കരചനയില് പങ്കുള്ള ഏത് ധാതുപദാര്ഥവും. മണല്‍, ചളി, കളിമണ്ണ്, പീറ്റ് തുടങ്ങിയ ദൃഢമല്ലാത്ത വസ്തുക്കള്‍ മുതല്‍ അതിദൃഢമായ പാറകള്‍ വരെ ഉള്‍പ്പെടുന്നു. ശിലകളെ ആഗ്നേയശില, അവസാദ ശില, കായാന്തരിതശില എന്നിങ്ങനെ മൂന്നായി വര്‍ഗീകരിക്കാം. |
rock cycle | ശിലാചക്രം. | ശിലാപരിണാമത്തില് കാണുന്ന ചാക്രിക സ്വഭാവം. മാഗ്മയില്‍ നിന്ന് ആഗ്നേയശിലകളും ആഗ്നേയശിലകളുടെ അപക്ഷരണത്തിലൂടെ അവസാദ ശിലകളും ഇവ രണ്ടും കായാന്തരിത ശിലകളായി മാറുന്നതും ഇവയെല്ലാം വീണ്ടും മാഗ്മയായി തീരുന്നതുമായ പ്രക്രിയ. |
rock forming minerals | ശിലാകാരക ധാതുക്കള്‍. | ആഗ്നേയ ശിലകളുടെ ഘടക ധാതുക്കളായ ക്വാര്‍ട്സ്, ഫെല്‍സ്പാര്‍, മൈക്ക, ആംഫിബോള്സ്, പൈറോക്സിന്‍, ഒലിവൈന്‍ തുടങ്ങിയ ധാതുക്കള്‍. |
rod | റോഡ്. | കശേരുകികളുടെ ദൃഷ്ടിപടലത്തിലെ ഒരിനം സംവേദക കോശങ്ങള്‍. പ്രകാശത്തിന്റെ തീവ്രത കുറവായിരിക്കുമ്പോള്‍ കാഴ്ചശക്തി സാധ്യമാക്കുന്നത് ഇവയാണ്. വര്‍ണസംവേദന ശേഷിയില്ല. cf. cone. |