Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
sacrum | സേക്രം. | ശ്രാണീവലയത്തിനോട് ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള സേക്രല്‍ കശേരുക്കളുടെ കൂട്ടം. |
sagittal plane | സമമിതാര്‍ധതലം. | അപാക്ഷത്തിന്റെ മധ്യഭാഗത്ത് നിന്ന് അധഃസ്ഥ മധ്യഭാഗത്തേക്ക് ദീര്‍ഘ അക്ഷത്തിലൂടെയുള്ള സാങ്കല്പികരേഖ. ഇതിലൂടെ മുറിച്ചാല്‍ ദ്വിപാര്‍ശ്വസമമിതിയുള്ള ജന്തുക്കളുടെ ശരീരം തുല്യഭാഗങ്ങളാവും. |
Sagittarius | ധനു. | ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ വില്ലേന്തിയ, അശ്വശരീരമുള്ള ഒരാള്‍രൂപം കിട്ടും. സൂര്യന് ഈ രാശിയിലാവുമ്പോഴാണ് ധനുമാസം. |
salinity | ലവണത. | കടല്‍വെള്ളത്തിന്റെ ശരാശരി ലവണത 35ppc (ആയിരത്തില്‍ 35 അംശം) നദീജലത്തിന്റേത് 0.5ppc യില്‍ താഴെയുമാണ്. |
saliva. | ഉമിനീര്. | ജന്തുക്കളുടെ വായിലേക്ക് തുറക്കുന്ന ചില ഗ്രന്ഥികളുടെ സ്രാവം. മുഖ്യഭാഗം ശ്ലേഷ്മം ആണ് |
salivary gland chromosomes | ഉമിനീര് ഗ്രന്ഥിക്രാമസോമുകള്. | ഡ്രാസോഫില മുതലായ ഡിപ്റ്റെറന് ഷഡ്പദങ്ങളുടെ ഉമിനീര് ഗ്രന്ഥിയിലെ കോശ ന്യൂക്ലിയസുകളില്‍ കാണപ്പെടുന്ന വളരെ വലിപ്പമുള്ള ക്രാമസോമുകള്‍. കോശജനിതക പഠനങ്ങള്‍ക്ക് ഇവയെ വളരെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. |
salsoda | നിര്ജ്ജലീയ സോഡിയം കാര്‍ബണേറ്റ്. | നിര്ജ്ജലീയ സോഡിയം കാര്‍ബണേറ്റ്. |
salt . | ലവണം. | അമ്ലവും ക്ഷാരവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന സംയുക്തം. അമ്ല തന്മാത്രയിലെ ഹൈഡ്രജന്റെ സ്ഥാനത്ത് ഇതില്‍ ലോഹമോ മറ്റേതെങ്കിലും ധനഅയോണോ ആണ്. പൊതുവേ ക്രിസ്റ്റലീയ അയോണിക സംയുക്തങ്ങളാണ് ലവണങ്ങള്‍. ഉദാ: NaCl. സഹസംയോജിത ലോഹ സംയുക്തങ്ങളെയും ലവണങ്ങളായി കണക്കാക്കാറുണ്ട്. ഉദാ: TiCl4 |
salt bridge | ലവണപാത. | ഒരു വൈദ്യുത രാസസെല്ലിലെ ആനോഡ്, കാഥോഡ് ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലവണ നിര്‍മ്മിതമായ ബന്ധനം. സാധാരണയായി പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രറ്റ്, അമോണിയം നൈട്രറ്റ് തുടങ്ങിയവയാണ് ഇതിനുപയോഗിക്കുന്നത്. ആനോഡും കാഥോഡും തമ്മില്‍ ചേരുന്നിടത്ത് ഉണ്ടാകാനിടയുള്ള സന്ധിപൊട്ടന്ഷ്യല് ഒഴിവാക്കാനാണിത്. |
salt cake | കേക്ക് ലവണം. | വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന അശുദ്ധ രൂപത്തിലുള്ള സോഡിയം സള്‍ഫേറ്റ്. |
salting out | ഉപ്പുചേര്ക്കല്. | ഒരു ജല ലായനിയില്‍ നിന്ന് ലേയം അവക്ഷേപിച്ചെടുക്കാന് ഉപ്പു ചേര്‍ക്കുന്ന പ്രക്രിയ. സോപ്പ് അവക്ഷേപിക്കുവാന് ഉപ്പു ചേര്‍ക്കുന്നു. |
saltpetre | സാള്‍ട്ട്പീറ്റര്‍ | ഉപ്പുപാറ. പ്രകൃതിയില്‍ കാണപ്പെടുന്ന സോഡിയം നൈട്രറ്റ്. |
samara | സമാര. | കാറ്റുവഴി വിതരണം നടക്കുന്നതും ഒരു വിത്തുമാത്രമുള്ളതുമായ ഒരിനം ശുഷ്ക വിപോടഫലം. ഫലകഞ്ചുകം പരന്ന് ചിറകുപോലെയായി മാറും. ഉദാ: ഇലപ്പൊങ്ങ്. |
sample | സാമ്പിള്‍. | ഒരു സമഷ്ടിയെപ്പറ്റി പഠിക്കാന്‍ അതിലെ എല്ലാ അംഗങ്ങളില്‍ നിന്നും വിവരം ശേഖരിക്കേണ്ട ആവശ്യമില്ല. അനുയോജ്യമായ രീതിയില്‍ തെരഞ്ഞെടുത്ത അംഗങ്ങളെപ്പറ്റി പഠിച്ചാല്‍ മതി. അങ്ങനെ തെരഞ്ഞെടുത്ത അംഗങ്ങളുടെ ഗണമാണ് സാമ്പിള്‍. ഇങ്ങനെ സാമ്പിളുകളെടുക്കുന്ന പ്രക്രിയയ്ക്ക് സാമ്പിളനം ( sampling) എന്നു പറയുന്നു. |
sample space | സാംപിള്‍ സ്പേസ്. | സംഭവ്യതയിലെ ( probability) ഒരു ആശയം. ഒരു യാദൃച്ഛിക പരീക്ഷണത്തില്‍ ( random experiment) ലഭിക്കാവുന്ന എല്ലാ ഫലങ്ങളുടെയും ( outcome) ഗണം. S കൊണ്ട് സൂചിപ്പിക്കുന്നു. ഉദാ: നാണയം ടോസ്സ് ചെയ്യുന്ന പരീക്ഷണത്തില്‍ S={H,T}. H എന്നത് നാണയത്തിന്റെ Head വീഴുന്നതിനെയും T എന്നത് Tail വീഴുന്നതിനെയും സൂചിപ്പിക്കുന്നു. |
sand dune | മണല്‍ക്കൂന. | കാറ്റിന്റെ പ്രവര്‍ത്തനഫലമായി വൃത്താകാരത്തിലൊ ചന്ദ്രക്കലാകൃതിയിലോ നിക്ഷേപിച്ചുണ്ടാകുന്ന തിട്ട. barchan നോക്കുക. |
sand stone | മണല്‍ക്കല്ല്. | ഒരിനം അവസാദശില. ധാതുതരികള്‍ ബന്ധനത്തിന് വിധേയമായി രൂപം കൊള്ളുന്നു. അടങ്ങിയിരിക്കുന്ന ധാതുവിന്റെ തോതനുസരിച്ചും (ഉദാ: ക്വാര്‍ട്സ് ഏരെനൈറ്റ്സ്) ബന്ധനത്തിന് ആധാരമായ വസ്തുക്കള്‍ അനുസരിച്ചും (ഉദാ: ഗ്രവാക്ക്) തരംതിരിക്കാം. |
sand volcano | മണലഗ്നിപര്വതം. | അവസാദ നിക്ഷേപങ്ങളുടെ മുകളിലേക്ക് അടിയില്‍ നിന്ന് മണല്‍ ഊര്‍ന്ന് പൊങ്ങിയുണ്ടാകുന്ന ചെറുകുന്നുകള്‍. ഇവയ്ക്ക് അഗ്നിപര്‍വതവുമായി യാതൊരു ബന്ധവുമില്ല. |
sandwich compound | സാന്ഡ്വിച്ച് സംയുക്തം. | സമാന്തരമായിട്ടുള്ള രണ്ട് ബെന്‍സീന്‍ അല്ലെങ്കില്‍ ഫെറോസിന് വലയങ്ങള്‍ക്കിടയില്‍ സാന്ഡ്വിച്ച് പോലെ സ്ഥിതി ചെയ്യുന്ന ഒരു സംക്രമണമൂലകം ഉള്ള സങ്കീര്‍ണ്ണ സംയുക്തം. |
saponification | സാപ്പോണിഫിക്കേഷന്. | ഒരു എസ്റ്ററും ക്ഷാരവും തമ്മില്‍ പ്രവര്‍ത്തിച്ച് ഓര്‍ഗാനിക് അമ്ലത്തിന്റെ ലവണവും ആല്‍ക്കഹോളും ഉണ്ടാകുന്ന പ്രക്രിയ. സോപ്പുണ്ടാക്കുന്നത് സസ്യ എണ്ണകളും കാസ്റ്റിക് സോഡയും ചേര്‍ന്നുള്ള ഇത്തരം അഭിക്രിയയിലൂടെയാണ്. സസ്യഎണ്ണ+കാസ്റ്റിക് സോഡ →സോപ്പ്+ഗ്ലിസറോള്‍. (എസ്റ്റര്‍) (ക്ഷാരം) ലവണം ആല്‍ക്കഹോള്‍ |