അയവിറക്കുന്ന മൃഗങ്ങള്‍.
ഇരട്ട കുളമ്പുകളുള്ള സസ്‌തനികളുടെ ഒരു പ്രധാന വിഭാഗമാണ് റൂമനെന്‍ഷ്യ. മാനുകള്‍, ആന്റെലോപ്പുകള്‍, കന്നുകാലികള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. നിര്‍ലോഭം കിട്ടുന്ന ഒരു പദാര്‍ത്ഥമാണ് സെല്ലുലോസ്. പക്ഷെ ഒരു മൃഗത്തിനും സെല്ലുലോസ് വിഘടിപ്പിക്കാനുള്ള എന്‍സൈമുകളില്ല. അയവിറക്കുന്ന മൃഗങ്ങള്‍ അവയുടെ കുടലില്‍ ജീവിക്കുന്ന റൂമന്‍ മൈക്രാഫ്‌ളോറ എന്നറിയപ്പെടുന്ന സൂക്ഷ്‌മജീവികളുടെ സഹായത്തോടെ സെല്ലുലോസ് വിഘടനം നടത്തുന്നു.