Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
Rodentia | റോഡെന്ഷ്യ. | കരണ്ടുതിന്നുന്ന സസ്തനങ്ങളുടെ ഓര്‍ഡര്‍ ഉദാ: എലി, അണ്ണാന്. |
Roentgen | റോണ്ജന്. | എക്സ്റേ, ഗാമാറേ എന്നീ വികിരണങ്ങള്‍ അളക്കാനുള്ള ഒരു ഏകകം. വായുവിനെ അയണീകരിക്കുവാനുള്ള ശേഷിയെ ആസ്പദമാക്കി നിര്‍വ്വചിച്ചിരിക്കുന്നു. ഒരു റോണ്ജന് വികിരണം പ്രമാണാവസ്ഥയിലുള്ള ഒരു കി.ഗ്രാം ഈര്‍പ്പരഹിത വായുവില്‍ 2.58X10-4 കൂളോം (ധനം അല്ലെങ്കില്‍ ഋണം) ചാര്‍ജ് സൃഷ്ടിക്കും. വില്‍ഹെം കോണ്‍റാഡ് റോണ്‍ജന്റെ സ്മരണാര്‍ഥം നല്കിയ പേര്. |
roll axis | റോള്‍ ആക്സിസ്. | റോള്‍ അക്ഷം. ഒരു റോക്കറ്റ് ഉയരുമ്പോള്‍ അതിന്റെ ബലസന്തുലനം മൂന്ന് അക്ഷങ്ങളെ അടിസ്ഥാനമാക്കിയാണ്: റോള്‍ അക്ഷം, യോ അക്ഷം, പിച്ച് അക്ഷം. റോക്കറ്റ് കുതിച്ചുയരുമ്പോഴുള്ള അതിന്റെ കറക്കത്തിന്റെ അക്ഷമാണ് റോള്‍ അക്ഷം. yaw axis, pitch axis ഇവ നോക്കുക. |
ROM | റോം. | Read Only Memory എന്നതിന്റെ ചുരുക്കം. സാധാരണ കംപ്യൂട്ടര്‍ മെമ്മറി ഘടകങ്ങളില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ വായിക്കാനേ കഴിയൂ, അതില്‍ പുതിയ വിവരങ്ങള്‍ എഴുതി ചേര്‍ക്കാന്‍ കഴിയില്ല. എന്നാല്‍ എഴുതാന്‍ കഴിയുന്ന റോമുകള്‍ വികസിക്കപ്പെട്ടിട്ടുണ്ട്. ഉദാ: prom, eprom എന്നിവ. |
Roman numerals | റോമന്‍ ന്യൂമറല്‍സ്. | പുരാതന റോമക്കാര്‍ ഉപയോഗിച്ച സംഖ്യാ സമ്പ്രദായം. I, V, X, C, D, M എന്നീ ചിഹ്നങ്ങള്‍ 1, 5, 10, 100, 500, 1000 എന്നീ സംഖ്യകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. |
root | മൂലം. | ഒരു സമവാക്യം സാധുവാകും വിധം അതിലെ അജ്ഞാത രാശി സ്വീകരിക്കുന്ന മൂല്യം. ഒരു ബഹുപദ സമീകരണത്തിന് അതിന്റെ കൃതിക്കു തുല്യമായ എണ്ണം മൂല്യങ്ങളുണ്ട്. ഉദാ: x2 3x+2=0 എന്നതിന്റെ മൂല്യങ്ങള്‍ x = 2, 1 |
root cap | വേരുതൊപ്പി. | വേരിന്റെ വളരുന്ന അഗ്രഭാഗത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന തൊപ്പിപോലുള്ള കല. ഉദാ: കൈതവേര്. |
root climbers | മൂലാരോഹികള്. | ആരോഹണ മൂലങ്ങളുടെ സഹായത്തോടെ പ്രതലങ്ങളില്‍ പിടിച്ചുകയറുന്ന സസ്യങ്ങള്‍. ഉദാ: കുരുമുളക് ചെടി. |
root hairs | മൂലലോമങ്ങള്‍. | വേരിന്റെ എപ്പിഡെര്‍മിസിലെ കോശങ്ങളില്‍ നിന്നുണ്ടാകുന്ന ചെറുരോമങ്ങള്‍. മണ്ണിന്റെ തരികളുമായി അടുത്ത സമ്പര്‍ക്കമുള്ളവയാണ്. ഇവയാണ് ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത്. |
root mean square value | വര്ഗശരാശരിയുടെ മൂലം. | വൈദ്യുതിയുടെ വോള്‍ട്ടതയുടെ അല്ലെങ്കില്‍ സമാനമായ ഏതെങ്കിലും ആവര്‍ത്തിത രാശിയുടെ ( x), ഒരു ചക്രത്തിലെ നൈമിഷിക മൂല്യങ്ങളുടെ വര്‍ഗങ്ങളുടെ ശരാശരിയുടെ വര്‍ഗമൂലം. ആര് എം എസ് ( RMS) എന്നും പറയും. RMS = X12+X22+X32............+Xn2) ½ n |
root nodules | മൂലാര്‍ബുദങ്ങള്‍. | ലെഗ്യൂമിനോസെ കുടുംബത്തില്‍പെട്ട സസ്യങ്ങളുടെ വേരുകളില്‍ ഉള്ള ചെറിയ മുഴകള്‍. നൈട്രജന്‍ സ്ഥിരീകരണ ബാക്റ്റീരിയയുടെ സാന്നിധ്യം മൂലമാണ് ഇവ ഉണ്ടാകുന്നത്. |
root pressure | മൂലമര്‍ദം. | വേരുകള്‍ വെള്ളം ആഗിരണം ചെയ്യുന്നതുകൊണ്ട് സസ്യശരീരത്തില്‍ അനുഭവപ്പെടുന്ന മര്‍ദം. വെള്ളം വലിച്ചെടുക്കുന്ന കോശങ്ങളിലും ഇതനുഭവപ്പെടുന്നു. ഇത് ജലത്തിന്റെ മുകളിലേക്കുള്ള സംവഹനത്തെ സഹായിക്കുന്നു. |
root tuber | കിഴങ്ങ്. | ഭക്ഷണം സംഭരിച്ചു വെച്ചിരിക്കുന്ന ചീര്ത്തവേര്. ഉദാ:മരച്ചീനിക്കിഴങ്ങ്. |
rose metal | റോസ് ലോഹം. | ഉരുകല്‍ നില കുറവായ, ബിസ്മത്ത്, ലെഡ്, ടിന് എന്നീ ലോഹങ്ങള്‍ അടങ്ങിയ കൂട്ടുലോഹം. |
rotational motion | ഭ്രമണചലനം. | ഒരു അക്ഷത്തെ ആധാരമാക്കിയുള്ള ഒരു ദൃഢവസ്തുവിന്റെ ചലനം. അക്ഷത്തിന്റെ സ്ഥാനം ആസ്പദമാക്കി രണ്ട് വിധത്തിലുണ്ട്. 1. rotation ഭ്രമണം. അക്ഷം വസ്തുവിലൂടെ കടന്നുപോകുന്നു. ഉദാ: പമ്പരത്തിന്റെ കറക്കം. 2. revolution പരിക്രമണം. അക്ഷം വസ്തുവിനു ബാഹ്യമായിരിക്കും. ഉദാ: ഭൂമി സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത്. ഇവിടെ അക്ഷം സൂര്യനിലൂടെ കടന്നുപോകുന്നു. പരിക്രമണം വൃത്തപഥത്തിലായാല് വര്‍ത്തുള ചലനം എന്നു പറയും. |
rotor | റോട്ടര്‍. | ഇലക്ട്രിക്ക് മോട്ടോര്‍, ഡൈനാമോ തുടങ്ങിയ ഉപകരണങ്ങളിലെ കറങ്ങുന്ന ഭാഗം. അതു കാന്തമോ വൈദ്യുത കമ്പിച്ചുരുളുകളോ ആകാം. |
round window | വൃത്താകാര കവാടം. | - |
round worm | ഉരുളന്‍ വിരകള്‍. | ഉരുണ്ട് നീണ്ട് രണ്ടഗ്രവും കൂര്‍ത്ത വിരകള്‍. ക്ലാസ് നെമറ്റോഡയില് പെടുന്നു. ഉദാ: കൊക്കപ്പുഴു. |
router | റൂട്ടര്‍. | പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള നെറ്റുവര്‍ക്കുകളില്‍ ഒരു കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റുവര്ക്കിലേക്കുള്ള വഴി കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉപകരണം. ഇത് നെറ്റുവര്ക്കിലെ തിരക്ക്, നെറ്റുവര്‍ക്കില്‍ എത്തിച്ചേരാനുള്ള വഴികളുടെ എണ്ണം തുടങ്ങി പല ഘടകങ്ങളെ പരിഗണിച്ചാണ് തീരുമാനിക്കുന്നത്. |
routing | റൂട്ടിംഗ്. | ഒരു റൂട്ടര്‍ വിവിധ നെറ്റുവര്‍ക്കുകളെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ. ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയ പ്രാഗ്രാമുകള്‍ റൂട്ടറില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. |