Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
antarctic | അന്റാര്‍ടിക് | ദക്ഷിണ ധ്രുവീയ മേഖലയെ സൂചിപ്പിക്കുന്ന വിശേഷണ പദം. നാമമായി ഉപയോഗിക്കുമ്പോള്‍ അന്റാര്‍ടിക് വൃത്തത്തിനകത്തായി സ്ഥിതിചെയ്യുന്ന സ്ഥലം. |
antarctic circle | അന്റാര്‍ട്ടിക് വൃത്തം | ദക്ഷിണ അക്ഷാംശം 66 0 32 1 നെ സൂചിപ്പിക്കുന്ന പദം. |
antenna | ആന്റിന | 1. (bio) ആന്റിന. പ്രാണികളുടെയും പഴുതാര, കൊഞ്ച് മുതലായവയുടെയും തലയിലെ ഒരു അനുബന്ധ അവയവം. ഇവ പ്രധാനമായും സ്‌പര്‍ശനേന്ദ്രിയങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. നിശാശലഭങ്ങളില്‍ ഇവ ഘ്രാണേന്ദ്രിയമായും പ്രവര്‍ത്തിക്കും. 2. (phy) ആന്റിന aerial നോക്കുക. |
anterior | പൂര്‍വം | ജന്തുശരീരത്തിലെ ശീര്‍ഷ അഗ്രത്തെ സൂചിപ്പിക്കുന്നു. ചലന സമയത്ത് ഈ ഭാഗമാണ് സാധാരണയായി ആദ്യം മുന്നോട്ടു നീങ്ങുക. |
anther | പരാഗകോശം | പുഷ്പകേസരത്തില് പരാഗങ്ങള്‍ സ്ഥിതിചെയ്യുന്ന അറ. |
antheridium | പരാഗികം | ബ്രയോഫൈറ്റ, ടെറിഡോഫൈറ്റ എന്നിവയിലെ പുംലൈംഗികാവയവം. bryophyta നോക്കുക. |
antherozoid | പുംബീജം | പരാഗികത്തില് ഉത്‌പാദിപ്പിക്കപ്പെടുന്ന ചലനശേഷിയുള്ള ആണ്‍ബീജം. |
anthocyanin | ആന്തോസയാനിന് | പൂക്കള്‍, ഫലങ്ങള്‍, കാണ്ഡങ്ങള്‍, ഇലകള്‍ എന്നിവയുടെ കോശരസത്തില്‍ കണ്ടുവരുന്ന ഗ്ലൈകോസൈഡ് വര്‍ണകം. ഇത് ചുവപ്പോ, നീലയോ, വയലറ്റോ ആയിരിക്കും. ഇവയാണ് പൂക്കള്‍, തണ്ട് മുതലായവയ്‌ക്ക് വിവിധ നിറങ്ങള്‍ കൊടുക്കുന്നത്. |
anthozoa | ആന്തോസോവ | കടല്‍ ആനിമോണുകള്‍, പവിഴപ്പുറ്റു ജീവികള്‍ എന്നിവ ഉള്‍പ്പെടുന്ന ജന്തുവിഭാഗം. സീലെന്റെറേറ്റ എന്ന ഫൈലത്തില്‍ പെടുന്നു. |
anthracene | ആന്ത്രസിന്‍ | കോള്ട്ടാറില് നിന്നു ലഭിക്കുന്ന ഒരു അരോമാറ്റിക ഹൈഡ്രാ കാര്‍ബണ്‍. ശുദ്ധ ആന്ത്രസിന്‍ നിറമില്ലാത്ത ക്രിസ്റ്റലുകളാണ്. ഉരുകല്‍ നില 217 0 C. ചായങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. |
anthracite | ആന്ത്രാസൈറ്റ് | ഏറ്റവും പഴക്കമുള്ളതും കാഠിന്യമേറിയതുമായ കല്‍ക്കരി. 95% കാര്‍ബണുണ്ട്. ഉയര്‍ന്ന ഇന്ധനമൂല്യമുള്ള കല്‍ക്കരി. |
anthropoid apes | ആള്‍ക്കുരങ്ങുകള്‍ | മനുഷ്യനോട് ഏറ്റവുമടുത്ത ബന്ധമുള്ള ജന്തുക്കളായ ചിമ്പാന്‍സി, ഗിബ്ബണ്‍, ഗോറില്ല, ഓറാങ്ങ് എന്നിവ. (മലയാളത്തില്‍ "ആള്‍ക്കുരങ്ങ്' എന്നു പറയുമ്പോള്‍ തന്നെ മനുഷ്യനുമായുള്ള സാദൃശ്യം സൂചിപ്പിക്കുന്നുണ്ടെങ്കിലും "എയ്‌പ്' എന്ന വാക്കിന് അങ്ങനെ അര്‍ഥമില്ലാത്തതിനാലാണ് വിശേഷണം വേണ്ടിവന്നത്.) |
anthropology | നരവംശശാസ്ത്രം | മനുഷ്യസമൂഹങ്ങളുടെ വര്‍ഗീകരണവും വിശകലനവും സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്ന വിജ്ഞാനശാഖ. |
anti auxins | ആന്റി ഓക്സിന് | സസ്യങ്ങളില്‍ ഓക്‌സിന്റെ പ്രവര്‍ത്തനത്തെ തടയുന്ന രാസവസ്‌തുക്കള്‍. ഉദാ: 2, 4- dichlorophenoxyaceticacid. |
anti clockwise | അപ്രദക്ഷിണ ദിശ | ക്ലോക്കിലെ സൂചി തിരിയുന്നതിന്റെ വിപരീത ദിശ. |
anti vitamins | പ്രതിജീവകങ്ങള്‍ | ജീവകങ്ങളുടെ ജൈവിക പ്രവര്‍ത്തനങ്ങളെ അമര്‍ത്തുന്ന കാര്‍ബണിക സംയുക്തങ്ങള്‍. |
antibiotics | ആന്റിബയോട്ടിക്സ് | ബാക്ടീരിയങ്ങളുടെ പ്രജനനത്തെ തടയുന്ന ചിലയിനം രാസപദാര്‍ഥങ്ങള്‍. ചില ഫംഗസുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. 1928 ല്‍ സര്‍ അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ് (1881- 1955) കണ്ടുപിടിച്ച പെനിസിലിന്‍ ആണ് ആദ്യത്തെ ആന്റിബയോട്ടിക്. |
antibody | ആന്റിബോഡി | അന്യവസ്തുക്കള്‍ കശേരുകികളുടെ ശരീരത്തില്‍ കടക്കുമ്പോള്‍ അവയ്‌ക്കെതിരായി രക്തത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന വസ്‌തു. ഇവ ഗ്ലോബുലിന്‍ പ്രാട്ടീനുകളാണ്. ഇമ്യൂണൊഗ്ലോബിലിനുകള്‍ എന്നു വിളിക്കും. ഓരോ തരം പ്രതിവസ്‌തുവും അതിന്റേതായ ആന്റിജനുമായി മാത്രം പ്രതിപ്രവര്‍ത്തിക്കും. |
anticatalyst | പ്രത്യുല്പ്രരകം | ഉല്‍പ്രരകങ്ങളുടെ ശേഷി കുറയ്‌ക്കുന്ന പദാര്‍ഥങ്ങള്‍. catalyst നോക്കുക. |
antichlor | ആന്റിക്ലോര്‍ | ക്ലോറിനോ ബ്ലീച്ചിംഗ് പൌഡറോ ഉപയോഗിച്ച് ബ്ലീച്ചിംഗ് നടത്തിയ ശേഷം, അധികമുള്ള ക്ലോറിന്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന വസ്‌തു. ഉദാ: ഹൈഡ്രജന്‍ പെറോക്‌സൈഡ്. |