Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
aneroid barometer | ആനിറോയ്‌ഡ് ബാരോമീറ്റര്‍ | വായുവിന്റെ മര്‍ദം അളക്കുന്നതിനുള്ള ഉപകരണം. ഇതില്‍ രസമോ മറ്റ് ദ്രാവകങ്ങളോ ഉപയോഗിക്കുന്നില്ല. ഭാഗികമായി വായു നീക്കിയ ലോഹപ്പെട്ടികൊണ്ടാണ് ഇതുണ്ടാക്കുന്നത്. പുറത്തുള്ള വായുവിന്റെ മര്‍ദമനുസരിച്ച് ഇതിന്റെ പാര്‍ശ്വങ്ങള്‍ പുറത്തേക്ക് വീര്‍ക്കുകയോ അകത്തേക്കു കുഴിയുകയോ ചെയ്യും. ഈ ചലനം ഒരു സ്‌പ്രിംഗും സൂചിയും ഉപയോഗിച്ച് സ്‌കെയിലില്‍ രേഖപ്പെടുത്തുന്ന സംവിധാനമാണിത്. |
aneuploidy | വിഷമപ്ലോയ്ഡി | ക്രാമസോം സെറ്റുകളില്‍ ഒരു ക്രാമസോം കൂടുതലായോ കുറവായോ ഉള്ള അവസ്ഥ. കോശവിഭജന സമയത്ത് ക്രാമസോമുകളുടെ ക്രമമല്ലാത്ത വിതരണം നടക്കുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് ജനിതക അസന്തുലിതാവസ്ഥക്ക് കാരണമാകും. ഡണ്‍ൗസ് സിന്‍ഡ്രാം (മംഗോളിസം) എന്ന ജനിതക വൈകല്യത്തിനു കാരണം 21-ാം ക്രാമസോമിന്റെ വിഷമപ്ലോയിഡിയാണ്. |
angle of centre | കേന്ദ്ര കോണ്‍ | ഒരു ചാപം അത് ഉള്‍ക്കൊള്ളുന്ന വൃത്തത്തിന്റെ കേന്ദ്രത്തിലുണ്ടാക്കുന്ന കോണ്‍. |
angle of depression | കീഴ്കോണ് | വീക്ഷണ രശ്‌മി കീഴോട്ടാകുമ്പോള്‍, വീക്ഷണ രശ്‌മിയും തിരശ്ചീനരശ്‌മിയും കൂടി നിര്‍ണയിക്കുന്ന കോണ്‍. |
angle of dip | നതികോണ് | ഒരു പ്രദേശത്ത് ഭൂകാന്തികതാദിശ തിരശ്ചീന ദിശയില്‍ നിന്ന് എത്ര കീഴോട്ടാണെന്ന് കാണിക്കുന്ന കോണ്‍. ഭൂതലത്തില്‍ എല്ലായിടത്തും ഇത് തുല്യമല്ല. ഏറ്റവും കുറവ് (പൂജ്യം നതി) ഭൂമധ്യരേഖയോടടുത്താണ്. |
angle of elevation | മേല്‍ കോണ്‍ | വീക്ഷണരശ്മി മുകളിലേക്കാകുമ്പോള്‍ വീക്ഷണരശ്‌മിയും തിരശ്ചീനരശ്‌മിയും കൂടി നിര്‍ണയിക്കുന്ന കോണ്‍.൨ |
angstrom | ആങ്സ്ട്രം | വളരെ ചെറിയ നീളം/തരംഗദൈര്‍ഘ്യം അളക്കുന്ന ഏകകം. പ്രതീകം Å. 1Å=10−10m |
angular acceleration | കോണീയ ത്വരണം | കോണീയ പ്രവേഗം മാറുന്നതിന്റെ നിരക്ക്. ഏകകം. rads−2. |
angular displacement | കോണീയ സ്ഥാനാന്തരം | കോണീയ വിസ്ഥാപനം. ഒരു നിര്‍ദിഷ്‌ട ബിന്ദുവിനെ ( O) ആധാരമാക്കി ഏതെങ്കിലും ബിന്ദുവിന്റെ സ്ഥാനത്തിന് വരുന്ന മാറ്റം കോണളവില്‍ പറയുന്നത്. ചിത്രത്തില്‍ വസ്‌തു Aയില്‍ നിന്ന് B യിലെത്തിയപ്പോള്‍ ഉണ്ടായ കോണീയ സ്ഥാനാന്തരം φ ആണ്. |
angular frequency | കോണീയ ആവൃത്തി | ഭ്രമണം /ദോലനം ചെയ്യുന്ന ഒരു വസ്‌തുവിന് ഒരു സെക്കന്റില്‍ ഉണ്ടാകുന്ന കോണീയ വിസ്ഥാപനം. പ്രതീകം ω.ഏകകം rads-1. കോണീയ ആവൃത്തിയും ( ω) ആവൃത്തിയും ( ν) തമ്മിലുള്ള ബന്ധം. ω=2 πν |
angular magnification | കോണീയ ആവര്‍ധനം | - |
angular momentum | കോണീയ സംവേഗം | - |
angular velocity | കോണീയ പ്രവേഗം | കോണീയ വിസ്ഥാപനത്തിന്റെ നിരക്ക്. ഏകകം rads-1. |
anhydride | അന്‍ഹൈഡ്രഡ് | 1. ഒരു തന്മാത്ര ഓക്‌സി അമ്ലത്തില്‍ നിന്ന് ഒരു തന്മാത്ര ജലം നീക്കം ചെയ്‌താല്‍ കിട്ടുന്നതിനെ അതിന്റെ അന്‍ഹൈഡ്രഡ് എന്നു വിളിക്കുന്നു. ഉദാ: H2SO4- H2O = SO3(സള്‍ഫ്യൂറിക് അന്‍ഹൈഡ്രഡ്) H2CO3-H2O= CO2(കാര്‍ബണിക അന്‍ഹൈഡ്രഡ്). 2. കാര്‍ബണിക രസതന്ത്രത്തില്‍ പറയുന്ന അമ്ല അന്‍ഹൈഡ്രഡുകള്‍ ഉണ്ടാകുന്നത് രണ്ട് അമ്ല തന്‍മാത്രകളില്‍ നിന്ന് ഒരു തന്മാത്ര ജലം നീക്കിയിട്ടാണ്. ഉദാ: അസറ്റിക് അന്‍ഹൈഡ്രഡ്. |
anhydrite | അന്ഹൈഡ്രറ്റ് | പ്രകൃതിയില്‍ കണ്ടുവരുന്ന കാത്സ്യം സള്‍ഫേറ്റിന്റെ രൂപം. |
anhydrous | അന്‍ഹൈഡ്രസ് | രാസസംയുക്തത്തിന്റെ ഒരു തന്മാത്രയില്‍ നിന്ന് ക്രിസ്റ്റല്‍ ജലം നീക്കിയാല്‍ കിട്ടുന്ന വസ്‌തു. ക്രിസ്റ്റലീകരണ സമയത്ത് ആഗിരണം ചെയ്‌ത ജലം നീക്കം ചെയ്‌ത അവസ്ഥയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. ഉദാ: കോപ്പര്‍ സള്‍ഫേറ്റ് ( CuSO4 5H2O), അന്‍ഹൈഡ്രസ് കോപ്പര്‍ സള്‍ഫേറ്റ് ( CuSO4). |
aniline | അനിലിന്‍ | ഫിനൈല്‍ അമീന്‍. അമിനോ ബെന്‍സീന്‍ C6H5− NH2. ശുദ്ധ അനിലിന്‍ നിറമില്ലാത്ത സവിശേഷ ഗന്ധമുള്ള ദ്രാവകം. തിളനില 184.4 0 C. നൈട്രാ ബെന്‍സീന്‍ നിരോക്‌സീകരിച്ചാണ് അനിലിന്‍ നിര്‍മിക്കുന്നത്. ചായങ്ങള്‍, ഔഷധങ്ങള്‍ മുതലായവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. |
animal black | മൃഗക്കറുപ്പ് | മൃഗങ്ങളുടെ എല്ലുകള്‍ അല്ലെങ്കില്‍ കൊമ്പുകള്‍ കരിച്ചുണ്ടാക്കുന്ന അതിസൂക്ഷ്‌മ കാര്‍ബണ്‍ തരികള്‍. ശുദ്ധീകരണ വസ്‌തുവായും വര്‍ണ്ണകമായും ഉപയോഗിക്കുന്നു. |
animal charcoal | മൃഗക്കരി | മൃഗാവശിഷ്ടങ്ങള്‍ ഭഞ്‌ജന സേവനത്തിന് വിധേയമാക്കുമ്പോള്‍ കിട്ടുന്ന 10% കാര്‍ബണിന്റെയും 90% അകാര്‍ബണിക വസ്‌തുക്കളുടെയും മിശ്രിതം. ഒരു ശുദ്ധീകരണ വസ്‌തു. |
animal kingdom | ജന്തുലോകം | ജീവലോകത്തിലെ അഞ്ച് ബൃഹത് വിഭാഗങ്ങളില്‍ ഒന്ന ്. ബഹുകോശ ജന്തുക്കള്‍ ഉള്‍പ്പെടുന്നു. kingdom animalia എന്ന് വര്‍ഗീകരണ ശാസ്‌ത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. |