Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
anticline | അപനതി | ഉന്മധ്യ മടക്ക്. ശിലാപടലങ്ങള്‍ സമ്മര്‍ദ്ദത്തിന് വിധേയമാകുന്നതിന്റെ ഫലമായി പ്രായം ഏറ്റവും കൂടിയ പടലങ്ങള്‍ ഏറ്റവും ഉള്‍ഭാഗത്ത് വരുന്ന രീതിയില്‍ സൃഷ്‌ടിക്കപ്പെടുന്ന, ഉത്തലഭാഗം മുകളിലേക്കായുള്ള മടക്ക്. |
Anticlockwise | അപ്രദക്ഷിണ ദിശ | ക്ലോക്ക് ചലിക്കുന്നതിന്റെ എതിരായി ചലിക്കുന്ന ദിശ. ഇത്തരം ചലനം അപ്രദക്ഷിണ ചലനമെന്ന് പറയാം. |
anticodon | ആന്റി കൊഡോണ് | സന്ദേശക RNAയിലെ കൊഡോണുകളുമായി ബന്ധപ്പെടുവാന്‍ ട്രാന്‍സ്‌ഫര്‍ ആര്‍ എന്‍ എയില്‍ ഉള്ള മൂന്ന് ന്യൂക്ലിയോറ്റൈഡുകള്‍. genetic code നോക്കുക. |
anticyclone | പ്രതിചക്രവാതം | അന്തരീക്ഷ വായുവിലുണ്ടാകുന്ന ഗുരുമര്‍ദ വ്യവസ്ഥ. ഗുരുമര്‍ദഭാഗത്ത് നിന്ന് ചുറ്റിലേക്കും വായു കറങ്ങി വീശുന്നു. ഉത്തരാര്‍ധ ഗോളത്തില്‍ പ്രദക്ഷിണ ദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ അപ്രദക്ഷിണ ദിശയിലും |
antigen | ആന്റിജന്‍ | ഏതെങ്കിലുമൊരു കശേരുകിയുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ആന്റിബോഡി നിര്‍മാണത്തിന് പ്രരിപ്പിക്കാന്‍ കഴിവുള്ള പദാര്‍ഥം. ആന്റിജനുകള്‍ വിഷങ്ങളോ (ഉദാ: പാമ്പിന്റെയോ ഡിഫ്‌ത്തീരിയയ്‌ക്ക് കാരണമായ ബാക്‌ടീരിയയുടെയോ) കോശസ്‌തരത്തിന്മേലുള്ള തന്മാത്രകളോ (ഉദാ: രക്തഗ്രൂപ്പ് ആന്റിജനുകള്‍) ആകാം. സാധാരണയായി ഇവ പ്രാട്ടീനുകളോ, വലിയ കാര്‍ബോഹൈഡ്രറ്റ് തന്മാത്രകളോ ആയിരിക്കും. |
antiknock | ആന്റിനോക്ക് | - |
antilogarithm | ആന്റിലോഗരിതം | - |
antimatter | പ്രതിദ്രവ്യം | പ്രതികണങ്ങളും അവ ചേര്‍ന്നുണ്ടാകുന്ന പദാര്‍ഥവും. |
antinode | ആന്റിനോഡ് | നിശ്ചല തരംഗത്തില്‍ പരമാവധി ആയതിയില്‍ കമ്പനം ചെയ്യുന്ന ബിന്ദു. ആയതി പൂജ്യമായ ബിന്ദുക്കളാണ് നോഡുകള്‍. |
antioxidant | പ്രതിഓക്സീകാരകം | ഓക്സീകരണം തടയാനായി ഒരു വസ്‌തുവിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ഥം. പ്രതിഓക്‌സീകാരികള്‍ മനുഷ്യ ശരീരത്തിന് അത്യാവശ്യമാണ്. പ്രകൃതിദത്തമായ പച്ചക്കറികള്‍, പഴങ്ങള്‍ ഇവയില്‍ നിന്ന് മനുഷ്യശരീരത്തിന് ലഭിക്കുന്ന പ്രതിഓക്‌സീകാരികളായ തന്മാത്രകള്‍ ആരോഗ്യപരിപാലനത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. |
antiparticle | പ്രതികണം | ഓരോ മൌലിക കണത്തിനും അതിനോട് ബന്ധപ്പെട്ട് തുല്യ ദ്രവ്യമാനം, സ്‌പിന്‍, ശരാശരി ആയുസ്സ്, കാന്തിക ആഘൂര്‍ണം എന്നിവയും തുല്യവും വിപരീതവുമായ വിദ്യുത് ചാര്‍ജും ആന്തരികപാരിറ്റിയും ഉള്ള ഒരു കണം ഉണ്ടായിരിക്കും. ഇതാണ് ആ കണത്തിന്റെ പ്രതികണം. കണവും പ്രതികണവും ചേര്‍ന്നാല്‍ ഉന്മൂലനം നടക്കുന്നു. |
antipodes | ആന്റിപോഡുകള് | ഭൂമിയുടെ ഒരു വശത്തും അതിന് നേരെ എതിര്‍വശത്തും ഉള്ള രണ്ടു ബിന്ദുക്കള്‍. |
antiporter | ആന്റിപോര്ട്ടര് | രണ്ട് വ്യത്യസ്‌ത വസ്‌തുക്കള്‍ കോശസ്‌തരത്തിലൂടെ എതിര്‍ദിശകളില്‍ ഒരേ സമയത്തോ അല്ലാതെയോ കടത്തുന്ന ചാനല്‍ പ്രാട്ടീന്‍. |
antipyretic | ആന്റിപൈററ്റിക് | പനിശമനി, പനി കുറയ്‌ക്കുന്ന മരുന്ന്. |
antisense DNA | ആന്റിസെന്‍സ് ഡി എന്‍ എ | RNAയിലേക്ക് പകര്‍ത്തിയ DNA ഭാഗം. |
antisense RNA | ആന്റിസെന്‍സ് ആര്‍ എന്‍ എ | പ്രവര്‍ത്തന ക്ഷമമായ RNAക്ക് പൂര്‍ണ്ണമായോ ഭാഗികമായോ പൂരകമായ RNA. |
antiseptic | രോഗാണുനാശിനി | രോഗങ്ങള്‍ക്ക് ഹേതുവായ രോഗാണുക്കളുടെ വളര്‍ച്ചയെ തടയുന്ന സംയുക്തങ്ങള്‍. |
antiserum | പ്രതിസീറം | പ്രത്യേക പ്രതിവസ്‌തുക്കളടങ്ങിയ രക്തസീറം. |
antitoxin | ആന്റിടോക്‌സിന്‍ | - |
antitrades | പ്രതിവാണിജ്യവാതങ്ങള്‍ | വാണിജ്യ വാതങ്ങളുടെ മുകളിലൂടെ അവയ്‌ക്കെതിര്‍ദിശയില്‍ പൂര്‍വ്വാഭിമുഖമായി വീശുന്ന കാറ്റുകള്‍. |