Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
animal pole | സജീവധ്രുവം | ഭ്രൂണ രൂപീകരണം ആരംഭിക്കാന്‍ പോകുന്ന അണ്ഡത്തിലെ ന്യൂക്ലിയസ്സിനോട് അടുത്ത ധ്രുവം. എതിര്‍ധ്രുവത്തെ കായികധ്രുവം ( vegital pole) എന്ന് പറയും. സജീവ ധ്രുവത്തില്‍ പീതകം ( yolk) കുറവായിരിക്കും. കോശവിഭജന പ്രക്രിയകള്‍ ഇവിടെയാണ് കൂടുതല്‍ സജീവം. |
anion | ആനയോണ്‍ | ഋണചാര്‍ജുള്ള അയോണ്‍. ഒരു വൈദ്യുത മണ്ഡലത്തില്‍ ഇവ ധന ഇലക്‌ട്രാഡിലേക്കു നീങ്ങുന്നു. ഉദാ: Cl−, (OH)−, SO4-2. |
anisaldehyde | അനിസാള്‍ഡിഹൈഡ് | CH3−O−C6H4−CHO. നിറമില്ലാത്ത, എണ്ണരൂപത്തിലുള്ള ദ്രാവകം. സന്ദൗര്യ വസ്‌തുക്കളിലും സുഗന്ധ വസ്‌തുക്കളിലും ഉപയോഗിക്കുന്നു. |
anisogamy | അസമയുഗ്മനം | വ്യത്യസ്‌ത വലിപ്പമുള്ള ആണ്‍-പെണ്‍ ബീജങ്ങളുടെ സംയോജനം. |
anisole | അനിസോള്‍ | C6H5−O−CH3. മീഥൈല്‍ ഫിനൈല്‍ ഈഥര്‍. സുഗന്ധമുള്ള നിറമില്ലാത്ത ദ്രാവകം. |
anisotonic | അനൈസോടോണിക്ക് | - |
anisotropy | അനൈസോട്രാപ്പി | വ്യത്യസ്‌ത ദിശകളില്‍ ചില ഭൗതിക ഗുണങ്ങള്‍ വ്യത്യസ്‌തങ്ങളാവുന്ന മാധ്യമത്തിന്റെ സ്വഭാവം. ഉദാ: ആ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഒരു വസ്‌തുവിലൂടെ പ്രകാശം സഞ്ചരിക്കുമ്പോള്‍ അതിന്റെ വേഗത വ്യത്യസ്‌ത ദിശകളില്‍ വ്യത്യസ്‌തമായിരിക്കും. isotropy നോക്കുക. |
annealing | താപാനുശീതനം | സ്റ്റീല്‍, ഗ്ലാസ് മുതലായ വസ്‌തുക്കളെ അനുയോജ്യമായ താപനിലവരെ ചൂടാക്കി സാവധാനം തണുപ്പിക്കുന്ന പ്രക്രിയ. ക്രിസ്റ്റല്‍ ഘടനയില്‍ വരുന്ന വൈകല്യങ്ങള്‍ ഇല്ലാതാക്കാനാണ് ഇത് ചെയ്യുന്നത്. |
annihilation | ഉന്മൂലനം | കണവും പ്രതികണവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പരസ്‌പരം നശിപ്പിച്ച് ഊര്‍ജമാവുന്ന പ്രക്രിയ. ഉദാ: ഇലക്‌ട്രാണ്‍+പോസിട്രാണ്‍ →ഊര്‍ജം. antiparticle നോക്കുക. |
annual parallax | വാര്‍ഷിക ലംബനം | സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണം മൂലം നക്ഷത്രങ്ങളുടെ പ്രത്യക്ഷ സ്ഥാനത്തില്‍ വരുന്ന വ്യത്യാസം. ദൃഗ്‌ഭ്രംശം എന്നും പറയും. ഭൂമിയുടെ പരിക്രമണ പഥത്തിന്റെ വ്യാസം നക്ഷത്രത്തില്‍ സമ്മുഖമാക്കുന്ന കോണ്‍ ആണിത്. പ്രാക്‌സിമാ സെന്റൗറിയുടെ വാര്‍ഷിക ലംബനം പരമാവധി 0.71 സെക്കന്റ്‌സ് ഓഫ് ആര്‍ക് ആണ്. parallax നോക്കുക. |
annual rings | വാര്‍ഷിക വലയങ്ങള്‍ | വളര്‍ച്ചാവലയങ്ങള്‍. വളര്‍ച്ചയെത്തിയ ഒരു വൃക്ഷം കുറുകെ ഛേദിച്ചാല്‍ കാണുന്ന സംകേന്ദ്രവലയങ്ങള്‍. വളര്‍ച്ചയുടെ ഭാഗമായി ഓരോ വര്‍ഷവും സൈലത്തോടു കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഇവ എണ്ണിയാല്‍ വൃക്ഷത്തിന്റെ ഏകദേശ പ്രായം കണക്കാക്കാം. |
annuals | ഏകവര്‍ഷികള്‍ | ഒരു വര്‍ഷത്തിനുള്ളിലോ ഒരു പ്രത്യേക ഋതുവിലോ ജീവിതചക്രം പൂര്‍ത്തിയാക്കുന്ന സസ്യങ്ങള്‍. ഉദാ: നെല്ല്. |
annular eclipse | വലയ സൂര്യഗ്രഹണം | - |
anode | ആനോഡ് | 1. വൈദ്യുത വിശ്ലേഷണത്തില്‍ ധനവോള്‍ട്ടത പ്രയോഗിക്കപ്പെടുന്ന ഇലക്‌ട്രാഡ്. 2. ഒരു വൈദ്യുത ഉപകരണത്തിലേക്ക് വിദ്യുത്‌ധാര പ്രവേശിക്കുന്ന ഇലക്‌ട്രാഡ്. |
anodising | ആനോഡീകരണം | ഒരു ഓക്‌സൈഡ് സ്‌തരം വൈദ്യുതി വിശ്ലേഷണം വഴി നിക്ഷേപിച്ച് അലൂമിനിയം ലോഹത്തെ ക്ഷാരണത്തില്‍ നിന്നും രക്ഷിക്കുന്ന പ്രക്രിയ. |
anomalistic month | പരിമാസം | പരിക്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള സ്ഥാനത്തില്‍ തുടങ്ങി, അവിടെത്തന്നെ മടങ്ങിയെത്താന്‍ ചന്ദ്രന് ആവശ്യമായ ശരാശരി കാലം. 27 ദിവസം, 13 മണിക്കൂര്‍, 18 മിനിറ്റ്, 33.2 സെക്കന്റ്. Month നോക്കുക. |
anomalistic year | പരിവര്ഷം | സൂര്യസമീപക സ്ഥാനത്ത് തുടങ്ങി ഒരുതവണ സൂര്യനെ പരിക്രമണം ചെയ്യാന്‍ ഭൂമിക്ക് ആവശ്യമായ സമയം. 365.25964 ദിവസം. സൂര്യസമീപകം. നേരിയ തോതില്‍ കിഴക്കുദിശയില്‍ സഞ്ചരിക്കുന്നതുകൊണ്ട് ഇത് സൗരവര്‍ഷത്തേക്കാള്‍ (365.24219 ദി) അല്‍പ്പം കൂടുതലാണ്. Year നോക്കുക. |
anomalous expansion | അസംഗത വികാസം | താപനില താഴുന്നതനുസരിച്ച് ചില ദ്രാവകങ്ങള്‍ വികസിക്കുന്ന പ്രതിഭാസം. സാധാരണ, താപനില താഴുന്നതനുസരിച്ച് പദാര്‍ഥങ്ങള്‍ സങ്കോചിക്കുകയാണ് പതിവ്. എന്നാല്‍ 4 0 C ന് താഴെ 0 0 C വരെ ജലം അസംഗത വികാസം പ്രദര്‍ശിപ്പിക്കുന്നു. |
anorexia | അനോറക്സിയ | വിശപ്പില്ലായ്മ. ആഹാരത്തിലുള്ള വിരക്തി. |
antagonism | വിരുദ്ധജീവനം | ഒന്നിന്റെ ക്ഷയിക്കലിനോ നാശത്തിനോ ഇടയാക്കുന്ന വിധത്തിലുള്ള രണ്ട് ജീവികളുടെ സഹജീവനം. ഉദാ: പെന്‍സിലിന്‍ പോലുള്ള ആന്റിബയോട്ടിക്ക് നിര്‍മ്മിച്ച് കൂടെയുള്ള ജീവികള്‍ക്ക് നാശം വരുത്തുന്നത്. |