Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
One to one correspondence (math) | ഏകൈക സാംഗത്യം. | രണ്ടു ഗണങ്ങളില്‍ ഒന്നാം ഗണത്തിലെ ഒരംഗം ( element) രണ്ടാം ഗണത്തിലെ ഒരംഗവുമായും രണ്ടാം ഗണത്തിലെ ഒരംഗം ഒന്നാം ഗണത്തിലെ ഒരംഗവുമായും മാത്രം യുഗ്മമായിരിക്കുന്ന ( paired) ഫലനം. |
ontogeny | ഓണ്‍ടോജനി. | ജീവിതചക്രത്തിലെ ബീജസങ്കലനം മുതല്‍ മരണം വരെയുള്ള ഘട്ടങ്ങളുടെ ശ്രണി. phylogeny നോക്കുക. |
onychophora | ഓനിക്കോഫോറ. | ഫൈലം ആര്‍ത്രാപോഡയുടെ ഒരു ക്ലാസ്. അനലിഡയുടെയും ആര്‍ത്രാപോഡയുടെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. ഉദാ: പെരിപാറ്റസ്. |
oocyte | അണ്ഡകം. | ബീജോത്‌പാദനത്തിലെ ഒരു ഘട്ടം. ഇതാണ് ഊനഭംഗത്തിന്റെ ഫലമായി അണ്ഡമായി തീരുന്നത്. |
oogenesis | അണ്ഡോത്‌പാദനം. | അണ്ഡാശയത്തില്‍ പെണ്‍ബീജം ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രക്രിയ. |
oogonium | ഊഗോണിയം. | 1. ചില ആല്‍ഗകളുടെയും ഫംഗസുകളുടെയും പെണ്‍ലൈംഗിക അവയവം. 2. അണ്ഡകങ്ങള്‍ക്ക് ജന്മം നല്‍കുന്ന കോശങ്ങള്‍. |
oology | അണ്ഡവിജ്ഞാനം. | |
oops | ഊപ്‌സ് | (Object oriented programming). കമ്പ്യൂട്ടര്‍ പ്രാഗ്രാമുകള്‍ എഴുതുന്ന ഒരു പ്രത്യേക പ്രവര്‍ത്തന പദ്ധതി. പ്രാഗ്രാമിനെ ആദ്യം ചെറിയ ചെറിയ ഭാഗങ്ങളായി തിരിക്കുന്നു. ഇവയാണ് ഒബ്‌ജക്‌ടുകള്‍. ഒബ്‌ജക്‌ടുകള്‍ അടിസ്ഥാനമാക്കിയാണ് മുഴുവന്‍ പ്രാഗ്രാം പ്രവര്‍ത്തനങ്ങളും നടത്തുന്നത്. |
Oort cloud | ഊര്‍ട്ട് മേഘം. | സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ക്കും കുയ്‌പര്‍ ബെല്‍റ്റിനും അപ്പുറം സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ധൂമകേതുക്കളുടെ മേഖല. ഏകദേശം ഒരു ലക്ഷം കോടിയോളം (10 12 ) ഹിമഗോളങ്ങള്‍ സൂര്യനെ എല്ലാ ദിശയിലും ചുറ്റിക്കൊണ്ടിരിക്കുന്നു എന്നാണ് സങ്കല്‍പ്പം. ഏകദേശം 2,000 സൗരദൂരം മുതല്‍ 50,000 സൗരദൂരം വരെ സൂര്യനു ചുറ്റും ഗോളരൂപത്തില്‍ ഈ മേഖല വ്യാപിച്ചു കിടക്കുന്നു. ദീര്‍ഘകാല ധൂമകേതുക്കള്‍ എല്ലാം ഈ മേഖലയില്‍ നിന്നു വരുന്നവയാണ്. |
oosphere | ഊസ്‌ഫിര്‍. | ഊഗോണിയത്തില്‍നിന്നുണ്ടാകുന്ന ചലനശേഷിയില്ലാത്ത വലിയ അണ്ഡം. |
oospore | ഊസ്‌പോര്‍. | വിഷമസംയോഗം മൂലമുണ്ടാകുന്ന സ്‌പോര്‍. |
opacity (comp) | അതാര്യത. | ചിത്രങ്ങളുടെ സ്വഭാവം കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യുമ്പോള്‍ മുകളിലുള്ള ചിത്രത്തിലൂടെ അടിയിലുള്ള ചിത്രം കാണാന്‍ കഴിയുമോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കുന്ന ഘടകം. |
opal | ഒപാല്‍. | സിലിക്കയുടെ ഒരു ജലീയ അക്രിസ്റ്റലീയ രൂപം. പലതരമുണ്ട്. ചിലത് രത്‌നക്കല്ലുകളാണ്. |
open (comp) | ഓപ്പണ്‍. തുറക്കുക. | കമ്പ്യൂട്ടറില്‍ നിര്‍മ്മിച്ച ഒരു ഫയലോ ഫോള്‍ഡറോ വീണ്ടും എഡിറ്റു ചെയ്യാനായി തുറക്കുന്ന പ്രക്രിയ. |
open cluster | വിവൃത ക്ലസ്റ്റര്‍. | - |
open curve | വിവൃതവക്രം. | അന്ത്യബിന്ദുക്കള്‍ കൂട്ടിമുട്ടാത്ത വക്രം. ഉദാ: പരാബോള, ഹൈപ്പര്‍ബോള. |
open gl | ഓപ്പണ്‍ ജി എല്‍. | കമ്പ്യൂട്ടറില്‍ 3D ചിത്രങ്ങളെ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു സങ്കേതം. 3D കൈകാര്യം ചെയ്യാന്‍ പ്രത്യേകം 3D എന്‍ജിനുകള്‍ ഉപയോഗപ്പെടുത്തുകയാണ് പതിവ്. അത്തരം എന്‍ജിനുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഓപ്പണ്‍ ജി എല്‍. മറ്റൊരു സങ്കേതമാണ് direct x. |
open set | വിവൃതഗണം. | സീമകളാല്‍ നിര്‍വചിക്കപ്പെടുന്നതും സീമകള്‍ ഉള്‍പ്പെടാത്തതുമായ ഗണം. ഉദാ: പൂജ്യത്തേക്കാള്‍ കൂടിയതും 15 നേക്കാള്‍ കുറഞ്ഞതുമായ പരിമേയ സംഖ്യകളുടെ ഗണം. |
Open source software | ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്‌വെയര്‍. | സോഴ്‌സ് കോഡ് പരസ്യമാക്കിയ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍. പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ ആര്‍ക്കുവേണമെങ്കിലും കോപ്പിയെടുക്കാം. ഇതില്‍ ഏതെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ വരുത്തുകയാണെങ്കില്‍ അതും പരസ്യമാക്കണം. ഇക്കാരണങ്ങളാല്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്‌വെയറുകള്‍ പൊതുസ്വത്തായി കണക്കാക്കാം. |
operating system | ഓപ്പറേറ്റിംഗ് സിസ്റ്റം. | കമ്പ്യൂട്ടറിന്റെ വിവിധ ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളെയും പ്രാസസ്സറിനെയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുകയും ഒരു ഉപയോക്താവിന് പ്രവര്‍ത്തിക്കാനാവശ്യമായ ലളിതമായ അന്തരീക്ഷം നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രാഗ്രാം. ഇത് യഥാര്‍ത്ഥത്തില്‍ കമ്പ്യൂട്ടറിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ മാനേജര്‍ ആണെന്ന് പറയാം. കമ്പ്യൂട്ടറില്‍ നടക്കുന്ന സങ്കീര്‍ണ്ണ പ്രക്രിയകള്‍ നിര്‍വ്വഹിക്കുകയും ഉപയോക്താവിന് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഉദാ: ഗ്നൂ ലിനക്‌സ്, മൈക്രാസോഫ്‌റ്റ് വിന്‍ഡോസ്, സണ്‍ സോളാരിസ്, ആപ്പിള്‍ മാക്കിന്റോഷ് എന്നിവ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ്. |