ഓപ്പറേറ്റിംഗ് സിസ്റ്റം.
കമ്പ്യൂട്ടറിന്റെ വിവിധ ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളെയും പ്രാസസ്സറിനെയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുകയും ഒരു ഉപയോക്താവിന് പ്രവര്‍ത്തിക്കാനാവശ്യമായ ലളിതമായ അന്തരീക്ഷം നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രാഗ്രാം. ഇത് യഥാര്‍ത്ഥത്തില്‍ കമ്പ്യൂട്ടറിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ മാനേജര്‍ ആണെന്ന് പറയാം. കമ്പ്യൂട്ടറില്‍ നടക്കുന്ന സങ്കീര്‍ണ്ണ പ്രക്രിയകള്‍ നിര്‍വ്വഹിക്കുകയും ഉപയോക്താവിന് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഉദാ: ഗ്നൂ ലിനക്‌സ്, മൈക്രാസോഫ്‌റ്റ് വിന്‍ഡോസ്, സണ്‍ സോളാരിസ്, ആപ്പിള്‍ മാക്കിന്റോഷ് എന്നിവ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ്.