Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
orbits (zoo)നേത്രകോടരങ്ങള്‍.കശേരുകികളുടെ തലയോടില്‍ നേത്രഗോളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദരം.
orchidഓര്‍ക്കിഡ്‌.ഓര്‍ക്കിഡേസിയേ ഫാമിലിയില്‍ പെടുന്ന സസ്യങ്ങള്‍. അധികവും എപ്പിഫൈറ്റുകളാണ്‌.
orchidariumഓര്‍ക്കിഡ്‌ ആലയം.ഓര്‍ക്കിഡുകളെ പരിപാലിക്കുന്ന ഇടം.
order 1. (maths)ക്രമം.1. ഒരു മാട്രിക്‌സിലെ വരികളുടെയും നിരകളുടെയും എണ്ണം. 2. ഒരു ചരത്തിന്റെ എത്രാമത്തെ അവകലജം ആണെന്ന്‌ കാണിക്കുന്ന സംഖ്യ. ഉദാ: dy/dx ന്റെ ഓര്‍ഡര്‍ ഒന്നാണ്‌. d2y/dx2 ന്റെ ഓര്‍ഡര്‍ രണ്ടാണ്‌. 3. സമവാക്യത്തിലെ ഏറ്റവും ഉയര്‍ന്ന ഘാതമുള്ള അവകലജത്തിന്റെ ഘാതമാണ്‌ അതിന്റെ ഓര്‍ഡര്‍. ഉദാ: d3y/dx3+dy/dx=0 എന്നതിന്റെ ഓര്‍ഡര്‍ മൂന്നാണ്‌. 4. ഒരു കരണിയുടെ ഇന്‍ഡക്‌സിനും കരണിയുടെ ഓര്‍ഡര്‍ എന്നു പറയും. ഉദാ: 3 √5 ന്റെ ഓര്‍ഡര്‍ മൂന്നാണ്‌.
order 2. (zoo)ഓര്‍ഡര്‍.ജീവികളുടെ വര്‍ഗീകരണ പദ്ധതിയില്‍ ഫാമിലിക്ക്‌ മുകളിലുള്ള വര്‍ഗം. കുറേ ഫാമിലികള്‍ ചേര്‍ന്നതാണ്‌ ഒരു ഓര്‍ഡര്‍.
order of reactionഅഭിക്രിയയുടെ കോടി.ഒരു രാസപ്രവര്‍ത്തനത്തില്‍ ഏതെല്ലാം തന്മാത്രകളുടെ ഗാഢതയില്‍ വരുന്ന മാറ്റങ്ങള്‍ പ്രതിപ്രവര്‍ത്തനത്തിന്റെ ഗതിവേഗം നിശ്ചയിക്കുന്നുവോ, ആ തന്മാത്രകളുടെ ഏറ്റവും ചുരുങ്ങിയ എണ്ണം എത്രയാണോ ആ സംഖ്യ. മൂന്നില്‍ കൂടുതല്‍ കോടിയുള്ളവ വിരളമാണ്‌. ഓര്‍ഡര്‍ ഭിന്നസംഖ്യയും പൂജ്യവും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ട്‌. ഒരു പ്രതിപ്രവര്‍ത്തനത്തിന്റെ ഓര്‍ഡര്‍ പരീക്ഷണത്തില്‍ കൂടി മാത്രമെ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളു.
ordered pairക്രമ ജോഡി.1. ഒരു നിശ്ചിത ക്രമത്തില്‍ എഴുതപ്പെടുന്ന രണ്ട്‌ ചരങ്ങള്‍ അഥവാ അവയുടെ മൂല്യങ്ങള്‍. ഉദാ: ദ്വിമാന കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍ (x, y) എന്ന ക്രമ ജോഡി ആയാണ്‌ എഴുതുന്നത്‌. 2. A യും B യും രണ്ടു ഗണങ്ങളായാല്‍ A x B യിലെ അംഗങ്ങള്‍ ക്രമിത ജോഡികളായാണ്‌ എഴുതുന്നത്‌.
ordinal numbersക്രമസൂചക സംഖ്യകള്‍.ഒന്നാമത്തേത്‌, രണ്ടാമത്തേത്‌, മൂന്നാമത്തേത്‌ എന്നിങ്ങനെ ക്രമത്തെ സൂചിപ്പിക്കുന്ന പൂര്‍ണസംഖ്യ.
ordinateകോടി.cartesian co ordinates നോക്കുക.
ordovicianഓര്‍ഡോവിഷ്യന്‍.ഒരു ജിയോളജീയ കല്‌പം. ഉദ്ദേശം 50 കോടി വര്‍ഷം മുമ്പ്‌ മുതല്‍ 44 കോടി വര്‍ഷം മുമ്പുവരെയുള്ള കാലം.
oreഅയിര്‌.ലാഭകരമായ തോതില്‍ കുഴിച്ചെടുത്ത്‌ ശുദ്ധീകരിച്ച്‌ ലോഹം വേര്‍തിരിക്കാവുന്ന തരത്തിലുള്ള ഏത്‌ ഖനിജവും. അലോഹ ധാതുക്കള്‍ വേര്‍തിരിച്ച്‌ എടുക്കാവുന്ന മറ്റു ഖനിജങ്ങളെയും പറയും.
organഅവയവംഅവയവം
organelleസൂക്ഷ്‌മാംഗംകോശികാംഗം. കോശങ്ങള്‍ക്കകത്ത്‌ കാണുന്ന പ്രത്യേക ഘടനയും, ധര്‍മവുമുള്ള ഭാഗങ്ങള്‍.
organicകാര്‍ബണികംജൈവം. ഉദാ: organic chemistry.
organizerഓര്‍ഗനൈസര്‍.ജന്തുക്കളുടെ ഭ്രൂണത്തിലെ ഒരു പ്രത്യേക ഭാഗം. ഇത്‌ സമീപത്തുള്ള കലകളുടെ വിഭേദനത്തെ പ്രരിപ്പിക്കുന്നു. ഉദാ: ഉഭയജീവികളുടെ ഭ്രൂണത്തിലെ ബ്ലാസ്റ്റോപോറിന്റെ മുകളിലത്തെ ചുണ്ട്‌.
organogenesisഅംഗവികാസം.ഭ്രൂണവികാസത്തിന്റെ ഭാഗമായി സംഭവിക്കുന്ന അംഗങ്ങളുടെ രൂപീകരണം.
orientationഅഭിവിന്യാസം.ശരീരമോ ശരീരഭാഗങ്ങളോ ഉദ്ദീപനത്തിന്‌ ആപേക്ഷികമായി പ്രത്യേക വിധത്തില്‍ വിന്യസിക്കുന്നത്‌.
originമൂലബിന്ദു.1. അളവുകള്‍ എടുക്കുന്നതിന്റെ അടിസ്ഥാന ബിന്ദു. 2. കാര്‍ടീഷ്യന്‍ ജ്യാമിതിയില്‍ അക്ഷങ്ങളുടെ സംഗമ ബിന്ദു.
Orionഒറിയണ്‍ഒരു നക്ഷത്രമണ്ഡലം. ഈ മണ്ഡലത്തിലാണ്‌ ഭാരതീയര്‍ ത്രിമൂര്‍ത്തികള്‍ എന്നും പാശ്ചാത്യര്‍ ഒറയോണ്‍ബെല്‍റ്റ്‌ എന്നും പറയുന്ന നക്ഷത്രങ്ങളും, തിരുവാതിര, റീഗല്‍, മകയിരം എന്നീ നക്ഷത്രങ്ങളും ഉള്ളത്‌.
orionidsഓറിയനിഡ്‌സ്‌.ഒക്‌ടോബര്‍ ഒടുവില്‍ ഓറിയോണ്‍ രാശിയുടെ ദിശയില്‍ പ്രത്യക്ഷപ്പെടുന്ന ഉല്‍ക്കാവര്‍ഷം. ഹാലി ധൂമകേതുവിന്റെ വാലിന്റെ അവസിഷ്‌ടങ്ങളാണ്‌ ഉല്‍ക്കകളായി പതിക്കുന്നത്‌.
Page 197 of 301 1 195 196 197 198 199 301
Close